Tuesday, 10 January 2017

Statement by CPIML Liberation on

International Human Rights Day

The CPI (ML) Liberation Central Committee during its ongoing meeting in Hyderabad observed International Human Rights Day today, December 10th. The CC resolved to resist the ongoing onslaught on human rights in India.

The CC condemned the recent instances of fake encounters in Bhopal, Malkangiri and Mallapuram. Last year we witnessed the custodial massacre of adivasis by AP Police at Seshachalam, and the fake encounter of five Muslim youth by Telangana police. Police continue to indulge in custodial killings because they are confident of enjoying impunity. Be it Gujarat or Madhya Pradesh, we see Chief Ministers openly justifying and even glorifying fake encounters. Even in LDF ruled Kerala, we see the Government failing to take action against police and upholding NHRC norms in the Mallapuram fake encounter case.

The wider situation of human rights in India is also very bleak. Perpetrators of Dalit massacres and communal pogroms go scot free and are acquitted even in Courts. Adivasis are being massacred in cold blood in Bastar, Odisha, Jharkhand and other states. Custodial torture by police is a common practice. Draconian laws like AFSPA, UAPA continue to be in force.

The situation in Kashmir is very bleak with the Indian State unleashing brutalities against agitations for self determination by the civilian population. More than 13000 people have been arbitrarily jailed, pellet guns have claimed the eyesight of scores of people and civilian protesters are being killed.

Women in India also are denied basic liberties, including sexual and reproductive autonomy. Homosexuality continues to be criminalized due to the Section 377 law.

On the occasion of Human Rights Day, the CPI (ML) Liberation demands punishment for perpetrators of fake encounters, police reforms to put at end to unconstitutional practices and custodial violence, justice in all pending cases of Dalit and adivasi massacres and communal violence, scrapping of draconian laws like AFSPA, enacting of a law against 'honour' crimes and scrapping of Section 377.

- CPI (ML) Central Committee

Sunday, 8 January 2017

  അമ്പത് ദിവസം എന്ന മോദിയുടെ വാഗ്ദാനം പൊളിഞ്ഞു  : നോട്ടു റദ്ദാക്കൽ ദുരിതങ്ങൾക്ക് ഇനിയും പരിഹാരമില്ല 

 നോട്ടു റദ്ദാക്കൽ പ്രഖ്യാപനത്തിന്റെ അവസരത്തിൽ ഉയർത്തിയ പ്രശ്നങ്ങളും അവ പരിഹരിക്കുന്നത് സംബന്ധിച്ച വാഗ്ദാനങ്ങളും അവകാശവാദങ്ങളും പരാമർശിക്കുകപോലും ചെയ്യാതെ നവവത്സരദിനത്തലേന്ന്  പ്രധാനമന്ത്രി നടത്തിയ പ്രസംഗം ആ നിലയിൽ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. അമ്പതു ദിവസത്തെ പ്രയാസങ്ങൾ രാജ്യത്തിന് വേണ്ടി ജനങ്ങൾ സഹിക്കണമെന്നും, അത് കഴിഞ്ഞും ബുദ്ധിമുട്ടുകൾ ഉണ്ടാവുന്ന പക്ഷം രാജ്യത്തിലെ ഏതു കവലയിൽവെച്ചും ഏത് തരം  ശിക്ഷ വേണമെങ്കിലും ജനങ്ങൾ തനിക്കു നൽകിക്കോട്ടെ എന്നായിരുന്നു നോട്ട് റദ്ദാക്കൽ പ്രഖ്യാപിച്ച നവംബർ 8 നു രാത്രി മോദി രാജ്യത്തെ അഭിസംബോധന ചെയ്തപ്പോൾ  പറഞ്ഞിരുന്നത്.

  എന്നാൽ ,ഡിസംബർ 31 ആയപ്പോൾ മേൽപ്പറഞ്ഞ അമ്പതു ദിവസ കാലാവധിയെക്കുറിച്ചു  പരാമർശം പോലും മോദി ഒഴിവാക്കി. നോട്ടു റദ്ദാക്കൽ കൊണ്ട് സാധിക്കുമെന്ന് അവകാശപ്പെട്ടിരുന്ന എന്താണ് യാഥാർഥത്തിൽ നേടിയതെന്നും മോദി പറഞ്ഞില്ല. റദ്ദാക്കിയ കറൻസിയുടെ രൂപത്തിൽ 'കള്ളപ്പണ'വും കള്ളനോട്ടുകളും എത്ര ശതമാനം ഉണ്ടായിരുന്നെന്നോ, അപ്രകാരമുള്ള നോട്ടുകൾ കണ്ടെടുത്ത്  നശിപ്പിക്കാൻ കഴിഞ്ഞത് എത്ര തുകയ്ക്കുള്ള മൂല്യം വരുന്നതാണെന്നോ ജനങ്ങളോട് വിശദീകരിക്കേണ്ടത് തന്റെ ബാധ്യതയാണെന്ന് അൻപത് ദിവസങ്ങൾ കഴിഞ്ഞുള്ള അഭിസംബോധനയിൽ മോദിയ്ക്ക് തോന്നിയില്ല .കള്ളപ്പണവേട്ടയിൽ എത്ര കള്ളപ്പണക്കാരെ കണ്ടെത്തിയെന്നോ, എത്രപേരെ ശിക്ഷിച്ചുവെന്നോ വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായതുമില്ല. ബാങ്കുകളിൽ നിന്നും പണം പിൻവലിക്കുന്നതിന് ഇത്രയേറെ നിയന്ത്രണം ഉള്ളപ്പോൾ പുതുതായി ഇറക്കിയ നോട്ടുകൾ ചിലരുടെ കയ്യിൽ ലക്ഷങ്ങളും കോടികളുമായി കണ്ടെത്തിയത് എങ്ങനെയെന്നോ, ഭീകരപ്രവർത്തനങ്ങൾക്ക് തടയിടുക എന്നതും ഉദ്ദിഷ്ടലക്ഷ്യമാക്കിയ നോട്ടു റദ്ദാക്കലിന് ശേഷവും എന്തുകൊണ്ട് ഭീകരാക്രമണങ്ങൾക്ക് കുറവൊന്നും ഉണ്ടായില്ല എന്നോ വിശദീകരിക്കപ്പെട്ടില്ല.

നോട്ടു റദ്ദാക്കലിന് ശേഷം രാജ്യത്ത് ഉണ്ടായ അതിരൂക്ഷമായ പണപ്രതിസന്ധി എത്രകാലം ഇനിയും തുടരുമെന്നോ ,എന്ന് അത് പരിഹരിക്കുമെന്നോ , ബാങ്കുകളിൽ പണം പിൻവലിക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണം ഇനിയെത്ര കാലം തുടരുമെന്നോ പറയാൻ പ്രധാനമന്ത്രിയ്ക്ക്  കഴിഞ്ഞില്ല. അതിലുപരിയായി, പണ ദൗർലഭ്യം മൂലം ഇപ്പോൾ മൊത്തത്തിൽ ഉണ്ടായ തൊഴിൽ നഷ്ടം, കാർഷിക രംഗത്തെ കഠിനമായ പ്രതിസന്ധി ഇവമൂലം ദുരിതങ്ങളനുഭവിക്കുന്നവർക്ക് നഷ്ടപരിഹാരം നൽകുന്നത് പോയിട്ട് രാജ്യത്ത് ഉണ്ടായ അതിഗുരുതരമായ സാമ്പത്തിക മാന്ദ്യം ഉണ്ടെന്നു അംഗീകരിക്കാൻ പോലും മോദി  കൂട്ടാക്കിയില്ല..

നോട്ട് റദ്ദാക്കലിന് ശേഷം ജനങ്ങൾക്ക് അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചു ഒന്നും പറയാത്ത മോദി തന്റെ പ്രസംഗത്തിൽ പ്രഖ്യാപിച്ച നാമമാത്രമായ ഇളവുകൾ ഒരു സാധാരണ ബഡ്ജറ്റ് പ്രസംഗത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു.  റാബി വിളവിറക്കലിന്റെ ചെലവുകൾ നിറവേറ്റാൻ ജില്ലാ സഹകരണ ബാങ്കുകളിൽനിന്നോ പ്രാഥമിക സഹകരണ സംഘങ്ങളിൽ നിന്നോ വായ്പ്പകളെടുത്ത കൃഷിക്കാർക്ക് വെറും അറുപതു ദിവസത്തെ പലിശയിളവാണ്‌ അതീവ  ഗുരുതരമായ കാർഷിക പ്രതിസന്ധിയുള്ളപ്പോൾപ്പോലും മോദി പ്രഖ്യാപിച്ചത്.

പഴയതും, ഇപ്പോൾ നിലവിലുള്ളതുമായ ആശ്വാസ പദ്ധതികൾ പോലും ആദ്യമായി പ്രഖ്യാപിക്കുന്നതുപോലെയായിരുന്നു മോദി തന്റെ പ്രസംഗത്തിൽ പരാമർശിച്ചത്. ഗർഭിണികളായ സ്ത്രീകൾക്ക് 6000 രൂപയുടെ സഹായധനം പ്രഖ്യാപിച്ചത് അതിനു ഉദാഹരണമാണ്. 2013 ൽ നടപ്പാക്കിയ ദേശീയ ഭക്ഷ്യ സുരക്ഷാ പദ്ധതി പ്രകാരം 6000 രൂപയുടെ അത്തരമൊരു ആനുകൂല്യത്തിന് ഗർഭിണികൾ ഇപ്പോൾത്തന്നെ അർഹരാണ്. എന്നാൽ ,2014 ൽ മോദി പ്രധാനമന്ത്രിയായ ശേഷം വന്ന ഒരു ബഡ്ജറ്റിലും അതിനുവേണ്ടി തുകകൾ വകയിരുത്തിയിട്ടില്ല എന്നതാണ് യാഥാർഥ്യം! കൃഷിക്കാർക്ക് റുപേ (RuPay )കാർഡുകൾ അല്ലെങ്കിൽ കിസ്സാൻ ക്രെഡിറ്റ് കാർഡുകൾ എന്ന നിലയിൽ മറ്റേതെങ്കിലും വിധത്തിലുള്ള ക്രെഡിറ്റ് കാർഡുകൾ ലഭ്യമാക്കുന്നതിന് 2012 മുതൽ നിയമത്തിൽ വ്യവസ്ഥയുണ്ട് .56 .60 ലക്ഷം
റുപേ (RuPay )കാർഡുകൾ 2013 -14 സാമ്പത്തികവർഷത്തിൽ വിതരണം ചെയ്യപ്പെട്ടിരുന്നുവെന്ന് ലോക് സഭയിൽ ഒരു ചോദ്യത്തിന് ഉത്തരമായി വിശദീകരിക്കപ്പെട്ടിട്ടുണ്ട് എന്ന് ചില മാദ്ധ്യമ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.

ആദിവാസികൾ,ദലിതർ ,പിന്നോക്കജാതിക്കാർ,എന്നീ വിഭാഗങ്ങൾക്ക് മുൻഗണന നിശ്ചയിക്കപ്പെട്ട മുദ്രാ യോജന വഴി വിതരണം ചെയ്യപ്പെടുന്ന വായ്പ്പകൾ ഇരട്ടിയാക്കും എന്ന് മോദി അവകാശപ്പെടുമ്പോഴും ,വസ്തുതകൾ പരിശോധിച്ചാൽ മനസ്സിലാക്കാൻ കഴിയുന്നത് 'മുദ്രാ' വായ്പ്പകളിൽ താരതമ്യേന തുച്ഛമായ തുകകൾ ആണ് 'പുതിയ' വായ്പ്പ കളായി വിതരണം ചെയ്യുന്നത് എന്നാണ് . ഇതുവരെ വായ്‌പകൾ ഒന്നും ലഭിക്കാത്ത വിഭാഗങ്ങൾ ആയിരിക്കും അവർ

ഏറ്റവും ശ്രദ്ധേയമായ കാര്യം , പ്രധാനമന്ത്രി ഇപ്പോൾ പ്രഖ്യാപിച്ച ആശ്വാസ നടപടികൾ ഒന്നുംതന്നെ നോട്ടു റദ്ദാക്കൽ മൂലം ജനങ്ങൾക്ക് ഉണ്ടായ യഥാർഥ വരുമാന നഷ്ടത്തിന് പരിഹാമാകുന്നതിന് തീർത്തും അപര്യാപ്തമാണെന്നതാണ്‌.

നോട്ടുകൾ  റദ്ദാക്കലിന്റെ  ലക്ഷ്യങ്ങൾ ആയി ആദ്യം പ്രഖ്യാപിക്കപ്പെട്ടവ നേടുന്നതിൽ പൂർണ്ണമായും പരാജയപ്പെട്ടപ്പോൾ, പണരഹിതമോ, പണമിടപാടുകൾ നാമമാത്രമാക്കപ്പെട്ടതോ ആയ ഒരു സമ്പദ് വ്യവസ്ഥയ്ക്ക് ഉണ്ടെന്നു താൻ അവകാശപ്പെടുന്ന മേന്മയിലേക്ക്   
ചർച്ചകൾ മുഴുവൻ കേന്ദ്രീകരിക്കാൻ ആണ് ഇപ്പോൾ പ്രധാനമന്ത്രിയുടെ ശ്രമം. അങ്ങനെ ചെയ്യുന്നതിനിടയിൽ , ഡിസംബർ 31 ന്റെ പ്രസംഗത്തിൽ "പണം" എന്നുവെച്ചാൽ അഴിമതിയുടെ മറ്റൊരു പേരാണ് എന്നും ,അതിനാൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥ "അധികപ്പറ്റായ  പണം" ഇല്ലാതാക്കി "വൃത്തിയാക്കേണ്ടത്" ആ വശ്യമാണെന്നും ഉള്ള അസംബന്ധജടിലമായ വാദങ്ങൾ ആണ് ഉന്നയിക്കപ്പെട്ടത്. എന്നാൽ വസ്തുക്കൾ പരിശോധിച്ചാൽ, അഴിമതിയും  "പണ" വുമായി അങ്ങനെയൊരു ബന്ധം ഇല്ല എന്ന് മനസ്സിലാവും. പണം കുറവെങ്കിഅഴിമതി കുറയുകയില്ല. ഉദാഹരണത്തിന് സ്വീഡനിലും നൈജീരിയയിലും ഉള്ളത് പണത്തിന്റെ തോത് താരതമ്യേന ഏറ്റവും കുറഞ്ഞ സമ്പദ് വ്യവസ്ഥകയാണെങ്കിലും , സ്വീഡൻ  അഴിമതി കുറഞ്ഞതും, നൈജീരിയ അഴിമതി ഏറ്റവും കൂടിയതും ആയ രാജ്യങ്ങൾ ആയിട്ടാണ് യഥാക്രമം ലോകരാഷ്ട്രങ്ങൾക്കിടയിൽ  നിലകൊള്ളുന്നത്. ജപ്പാനിലെ സമ്പദ് വ്യവസ്ഥയിൽ ഇന്ത്യയിൽ നിലവിലുള്ള 11.8 ശതമാനം എന്ന തോതിനേക്കാൾ ഉയർന്ന  അനുപാതത്തിൽ, അതായത് 20 .7 ശതമാനം ക്യാഷ് ഉണ്ട്. എന്നിട്ടും ഒരു വികസിത സമ്പദ് വ്യവസ്ഥ നിലവിലുള്ള ജപ്പാൻ അഴിമതിരാഹിത്യത്തിന്റെ സൂചകങ്ങളുടെ അടിസ്ഥാനത്തിൽ  ലോകരാജ്യങ്ങളിൽ പതിനെട്ടാമത് സ്ഥാനത്തും ഇന്ത്യ 76 -)മതും ആണ് .

മോദിയുടെ ഡിസംബർ 31 പ്രസംഗം തികച്ചും തെറ്റായ മറ്റൊരു അവകാശവാദം കൂടി നടത്തി. മൂല്യരഹിതമാക്കപ്പെട്ട നോട്ടുകൾ അധികവും അഴിമതി നിറഞ്ഞ ഒരു "സമാന്തര സമ്പദ് വ്യവസ്ഥ"യിൽ കളിച്ചുകൊണ്ടിരുന്നവയായിരുന്നുവെന്നും ഇപ്പോൾ അവയെ മുഖ്യധാരയിലേക്ക് കൊണ്ടുവന്നിരിക്കുകയാണെന്നും ആയിരുന്നു അത്. പ്രധാനമന്ത്രി ഇവിടെ അർത്ഥമാക്കുന്നത് അനൗപചാരിക മേഖലകളിൽ നടക്കുന്ന ഓരോ സാമ്പത്തിക പ്രവർത്തനവും കള്ളപ്പണവും അഴിമതിയും കൊണ്ട് നിറഞ്ഞതാണെന്നാണ്. "സമാന്തര"മായി പ്രവർത്തിക്കുന്ന കള്ളപ്പണം എന്നുവെച്ചാൽ അത്തരം മേഖലകളിലെ സാമ്പത്തിക പ്രവർത്തനങ്ങൾ
ആണെന്ന് വാര്ത്തലാണ് ഇതിന്റെ ഉദ്ദേശം. വാസ്തവത്തിൽ , "മുഖ്യധാരാ" ഇന്ത്യയെന്നതുതന്നെ സൃഷ്ടിക്കപ്പെടുന്നത്  അനൗപചാരിക മേഖലകളുടെ മൊത്തമായ പ്രവർത്തനങ്ങളിലൂടെയാണ്; ഇന്ത്യയുടെ മൊത്തം തൊഴിൽശക്തിയുടെ എണ്പത് ശതമാനവും അനൗപചാരിക മേഖലകളിലും ചെറുകിട - ഇടത്തരം വ്യവസായങ്ങളിലും ,ചെറുകിട വ്യാപാര വാണിജ്യ രംഗങ്ങളിലും സേവന മേഖലയിലും പണിയെടുക്കുന്നവരാണ്.അവർ ഇന്ത്യയുടെ ദേശീയ മൊത്തഉൽപ്പാദനത്തിൽ അവരുടെ പങ്ക് 45 % വരും . ഇങ്ങനെയുള്ള അനൗപചാരിക മേഖലയെ അപ്പാടെ സ്തംഭിപ്പിക്കുന്ന നോട്ടു റദ്ദാക്കൽ നടപടി മൂലം സാധാരണ ജനങ്ങളുടെ ഉപജീവനത്തിന്നും നിലനില്പിനുമുള്ള ഉപാധികളാണ് താറുമാറായിരിക്കുന്നത്.

"അധികപ്പറ്റായുള്ള പണം" നിമിത്തം നാണയപ്പെരുപ്പത്തിന്റെ കെടുതികൾ വർദ്ധിച്ചിരുന്നുവെന്ന സൂചനയാണ് മോദിയുടെ പ്രസംഗത്തിലെ മറ്റൊരു അബദ്ധം . നോട്ടു റദ്ദാക്കലിന്റെ ഫലമായി  നാണയപ്പെരുപ്പം കുറഞ്ഞത് സാധാരണക്കാരുടെ ക്രയശേഷിയിൽ അടിച്ചേൽപ്പിക്കപ്പെട്ട പരിമിതികൾ ആണ്. ഡിമാന്റുകൾ കുറഞ്ഞതല്ല കൃത്രിമമായി കുറയ്ക്കപ്പെട്ടതു മൂലം അത്യാവശ്യമായ ഉപഭോഗങ്ങൾ പോലും മാറ്റിവെക്കാൻ ആളുകൾ നിർബന്ധിതരാവുകയായിരുന്നു. ചില ഭക്ഷ്യവസ്തുക്കളുടെ കാര്യത്തി
ൽപ്പോലും ഉണ്ടായ വിലത്തകർച്ചയുടെ കാരണം നോട്ടു റദ്ദാക്കലിന്റെ ഫലമായി കർഷകർ കുറഞ്ഞ വിലയ്ക്ക് അവരുടെ ഉൽപ്പന്നങ്ങൾ വിൽക്കാൻ നിര്ബന്ധിതരായതാണ്. അതേ  സമയത്ത് പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില ഉയർത്തിയതുമൂലം നിത്യോപഭോഗ സാധനങ്ങളുടെ വില കൂടുകയും ചെയ്തിട്ടുണ്ട്. പുതുവത്സരത്തിൽ വീണ്ടും ഡീസലിന്റെയും പെട്രോളിന്റെയും വിലകൂട്ടിയതുമൂലം നിത്യോപയോഗ വസ്തുക്കളുടെ വില ഒരിയ്‌ക്കൽക്കൂടി കുതിച്ചുയരുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്.

മോദി നടത്തിയ മറ്റൊരു പൊള്ളയായ  അവകാശവാദം "പൊതുമേഖലാ ബാങ്കുകളിൽ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഭീമമായ തുകകൾ 

 എത്തിക്കാൻ കഴിഞ്ഞത്" സംബന്ധിച്ച് ആണ്. വാസ്തവത്തിൽ ഇതിന്റെ താൽപ്പര്യം എന്താണ് ? വന്കിട  കോർപ്പറേറ്റ് സ്ഥാപനങ്ങൾ ബാങ്കുകൾക്ക് ബോധപൂർവ്വം വരുത്തിവെച്ച കിട്ടാക്കടങ്ങൾ മൊത്തം 11 ലക്ഷം കോടി രൂപയോളം വരും.  അതിസമ്പന്നരായ കടക്കാരിൽ നിന്ന് ഇനി അത് തിരിച്ചു ഈടാക്കാതെതന്നെ ബാങ്കുകൾക്ക് പിടിച്ചു നിൽക്കാൻ കഴിയും വിധത്തിൽ ആവശ്യത്തിന് പ്രവർത്തന  മൂലധനം ലഭ്യമാവുന്നു . പാവപ്പെട്ടവർ കഠിന മായി ജോലി ചെയ്തു ഉണ്ടാക്കിയ ചെറിയ സമ്പാദ്യങ്ങൾ പോലും പിൻവലിക്കാൻ ആകാത്തവിധം പൊതു മേഖലാ ബാങ്കുകളിൽ നിർബന്ധമായും സ്വരൂക്കൂട്ടിയതിന്റെ അന്തിമഗുണഭോക്താക്കൾ ആയിത്തത്തീരുന്നത് അതിസമ്പന്നരും കോർപറേറ്റുകളും!
രണ്ടാമത്തെ കൂട്ടരുടെ കിട്ടാക്കടങ്ങൾ നോൺപെർഫോമിങ് അസ്സെറ്റ്സ്
(NPA ) എന്ന നിലയിൽ മരവിപ്പിക്കുകയോ എഴുതിത്തള്ളുകയോ ചെയ്താലും അതേയാളുകൾക്കും സ്ഥാപനങ്ങൾക്കും ബാങ്കുകൾ വീണ്ടും വായ്‌പകൾ അനുവദിക്കും!

രാഷ്ട്രീയപ്പാർട്ടികൾ സംഭാവനകളായി സ്വീകരിക്കുന്ന ഭീമമായ തുകക ളെക്കുറിച്ചും സുതാര്യതയെക്കുറിച്ചും ഒരു മാമൂൽ എന്ന നിലയ്ക്ക് എന്തൊക്കെയോ പറഞ്ഞുവെന്ന് വരുത്തിയ പ്രധാന മന്ത്രി അത്തരം ഫണ്ടിങ്ങ് നിയന്ത്രിക്കാൻ അത്യാവശ്യമായ നടപടികൾ എന്ത് സ്വീകരിക്കാൻ പോകുന്നു എന്ന് മാത്രം പറയാതെ വിട്ടുകളഞ്ഞു. 


നോട്ടു റദ്ദാക്കൽ മൂലം രാജ്യത്തിലെ ജനങ്ങൾക്ക് വരുത്തിവെച്ച വൻ മാനുഷിക ദുരന്തങ്ങൾക്കും സാമ്പത്തിക പ്രതിസന്ധികൾക്കും സമാധാനം പറയാൻ കഴിയാത്ത പ്രധാനമന്ത്രി ,  തുടക്കത്തിൽ താൻ അവകാശപ്പെട്ടതുപോലുള്ള  ഒരു നേട്ടവും ഉണ്ടാകാത്തതിന്റെ ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞുമാറാൻ ശ്രമിക്കുകയാണ് .എന്നാൽ ഒരു പിടി സമ്പന്നരുടെ താല്പര്യങ്ങൾക്കുവേണ്ടി ജനങ്ങളുടെ ഉപജീവന മാർഗ്ഗങ്ങളും രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരതയും അപകടപ്പെടുത്തി  യതിന് ഏക ഉത്തരവാദിയെന്ന നിലയിൽ അദ്ദേഹത്തെക്കൊണ്ട്  ജനങ്ങൾ മറുപടി പറയിക്കുകതന്നെ ചെയ്യും .
Modi’s 50 Day Promise Broken
Relief From Neither Corruption Nor Note Ban Disaster  

Prime Minister Modi’s New Year’s Eve speech was significant for side-stepping all the issues raised by the Note Ban. Soon after his 8 November Note Ban announcement plunged the country into chaos and distress, the PM had appealed to the people of the country to “bear the pain for just 50 days.” If the troubles continued after December 30, he had said, he was “willing to face any punishment at any crossroads in the country.”
In his 31 December speech, however, the PM made no mention of the 50-day deadline. He was silent on how far the self-proclaimed objectives of the Note Ban had been achieved. Exactly what percentage of the demonetized notes had proved to be ‘black money’ or ‘counterfeit money’ and destroyed? How many black money holders identified and punished? How come corruption seems to be flourishing just as much as ever, with new notes making their way in lakhs into the hands of the corrupt? How come, contrary to the PM’s claims, terror strikes continued unabated even after the Note Ban?
Above all, the PM remained silent on exactly how long the cash shortage would last, and when exactly withdrawal limits from banks would be lifted. He failed even to acknowledge the enormous economic slowdown, wholesale destruction of jobs and devastation of agriculture caused by demonetization – let alone announce any sort of relief and compensation measures for this Note Ban disaster. Instead he announced several sops better suited to a routine Budget speech rather than specifically address the demonetization-induced crisis of livelihood and survival. Instead of waiving farm loans in view of the acute agricultural crisis, the PM merely announced the pitifully inadequate measure that farmers would not have to pay interests for 60 days on loans taken for the Rabi crop from District Cooperative Central Banks and Primary Societies.
The PM also tried to pass off old and existing schemes as fresh ones. For instance, he announced a scheme of Maternity Entitlements of Rs 6000 for pregnant women. He avoided mentioning that the National Food Security Act 2013 had already mandated universalization of the maternity entitlements of Rs 6000 – but the Modi Government since 2014 had failed to allocate the budgetary provisions for it!   
The provision for farmers to get RuPay cards or other debit cards against Kisan Credit Cards has also existed since 2012; in fact, journalists have pointed out that a government reply in the Lok Sabha said that 56.60 lakh RuPay cards were issued against KCCs in 2013-14.
The PM announced the doubling of loans given through the MUDRA Yojana, prioritizing Dalits, Tribals, Backward Classes and women. A fact-check shows however that only a small percentage of MUDRA loans are in fact ‘new loans’ given to first-time and hitherto excluded borrowers.
Most importantly, none of the measures announced by the PM are of sufficient magnitude and significance to justify the enormous hardship and economic crisis thrust on India’s people and economy by demonetization. So these announcements could just as well have been routinely made in a Budget speech, even if demonetization had never been done. 
With demonetization having dismally failed to achieve the objectives initially claimed for it, the PM is instead seeking to shift the discourse to the supposed benefits of a “cashless” or “less cash” economy. In doing so, his 31 December speech the misleading and absurd claims that “cash” implied corruption and that India’s economy therefore needed to be “cleaned” of “excess cash.” Facts show that cash has no correlation with corruption, and “less cash” likewise has no correlation either with less corruption or with more development and modernization. Sweden and Nigeria have a similarly low proportion of cash in their economies – but Sweden is one of the least corrupt countries of the world while Nigeria is one of most corrupt countries. Japan has a considerably greater proportion (20.7%) of cash in its economy than India (11.8%) – and yet it is the world’s third largest economy and ranks 18th on the corruption index while India ranks 76th.
The PM’s speech made another equally false suggestion – that most of the demonetized notes had been circulating in the corrupt “parallel economy” and had now been brought to the “mainstream.” The PM is thus implying that the informal sector is the “parallel” black economy. In fact, the informal sector is the “mainstream” in India, employing 80% of India’s workforce, including the small and medium industries, small retail, and service sector and accounting for 45% of India’s GDP. By devastating the informal sector, demonetization has struck a crippling blow at the very spine of India’s economy and the lifeline of people’s survival and livelihood.
The PM in his speech implied that the “excess of cash” had been fuelling inflation. This is patently ridiculous. The reduced inflation witnessed after demonetization is due partly to the artificial fall in demand due to the forced shrinking of spending power. Some fall in food prices, likewise, is due to the demonetization-induced distress sale of crops. Meanwhile the New Year has arrived with yet another hike in petrol and diesel prices which is bound to push up prices of essential commodities.  
The PM declared that never before had banks “received such a large amount of money, in such a short time.” In other words, bad debts worth Rs 11 lakh crore will not be recovered from rich corporate defaulters. But banks have been recapitalized by forced deposits of the hard-earned savings of the poor, which the latter are prevented from withdrawing according to their needs but which banks can use to extend more loans to the defaulters!  
The PM made some banal noises about transparency in political funding – but avoided announcing the much-needed concrete measures to clean up political funding! 
The PM is seeking to avoid being held accountable for the failure to deliver on his tall claims for demonetization, or for the massive human and economic costs of demonetization. But the country will certainly hold him singularly responsible for the Note Ban disaster that has crippled people’s livelihood and the country’s economy while sparing and even benefiting the corrupt and super-rich.    

Sunday, 25 December 2016

18th Memorial Day of Comrade VM Observed As Sankalp Diwas

"Finally, for me the mother of all dreams is a motherland where political liberty of each of its citizens will be valued most"
- Vinod Mishra
The 18th death anniversary of Com. Vinod Mishra was observed as Sankalp Diwas by the party. In several states, district, block offices party members gathered to pay tribute to Com. Vinod Mishra. The Call drafted by the central committee of the party was read in party offices throughout the country and cadre conventions held in several places. 
A state level cadre convention of the party was organized on 18 December at the party’s central office in Delhi. The party members paid tributes to Com. VM. During the convention, discussion was held on ‘History of communist movement’ and ‘Effects of demonetization and the task of Delhi-NCR level movement on the issue’. The discussion note was presented by PB member Com. Kavita Krishnan. Bihar State Secretary comrade Kunal was the chief guest of the cadre convention.
In Jharkhand, a cadre convention was organized in Kanko Gram Panchayat (Koderma) which was chaired by Com. Mohan Datta. A sankalp sabha was also organized in Nirsa, Dhanbad where the ‘call’ sent by Central committee on this occasion was read out. Sankalp Diwas wals also observed in Giridih. A study circle was organized in Hazaribagh Central Jail where the Call drafted by CC was read out and comrades imprisoned for participating in people’s struggles discussed the pledge and paid tribute to Com. VM.
A Dalits Self Dignity Convention was organized in Bangalore on Vinod Mishra Memorial Day. The convention gave the call of ‘stop atrocities on Dalits’, ‘Stop the practice of Manual Scavenging and Untouchability’. Workers engaged in cleaning job and employed in government, public and private sectors in Bangalore participated. They demanded that free education, health and housing for Dalits, Sanitation workers and all contractual workers working in industries. They also demanded that the practice of carrying carcasses be ended.
In Lalkuan, Uttarakhand, the Sankalp Sabha began with a two-minute silence in memory of Com VM. The Sankalp Sabha was addressed by Party State Secretary Com. Rajendra Pratholi and All India Kisan Mahasabha leader Com Purushottam Sharma.
In Asandh, Haryana, Sankalp Diwas was observed and a march against demonetization was held where the effigy of Narendra Modi was burnt in protest.
The Sankalp Diwas was observed at many places in Andhra Pradesh. A number of village panchayats in East Godvari district, including Parimthadaka, Chendurthi, Pothuluru, Dharmavaram Chennayapalem programmes were held on VM’s 18th memorial day. A meeting was also held at Kakinada party office. While in Krishana district, it was held at Visannapeta , Vijayawada town, Chatrai Mandal headquarter by the masses and party activists. A mass meeting was organised at the historic village of Boddapadu, which was a hotbed of Telangana peasant uprising, in Srikakulam district. The AIARLA members observed VM's memorial day in Sathyavaram village of Vishakapatnam district. The day was commemorated at Com. Vinod Mishra Nagar – the colony constructed after after a prolonged land struggle for homestead lands at Prathipadu and Eleswaram of East Godavari. Here unorganized sector workers including large number of women garlanded the photo of Com. VM and party flag was hoisted by women comradesAt Jagamapeta, a small town in the East Godavari the day was observed. On the eve of the Sankalp Diwas CPI(ML) organised of medical camp in Rajavomangi of East Godavari which was attended by many tribal families on 17 December.
The Sankalp Diwas was commemorated at all the districts of Bihar at various places. Leader of Beur Mushahari comrade Gorki Devi hoisted the party flag in Patna City office at Chitkohara before the floral tributes were paid to comrade VM and the Sankalp Diwas call was read out to the party activists present. The Digha Area Committee held a cadre convention which was addressed by senior leader KD Yadav.
Bhubaneswar city committee commemorated the VM Memorial day at Nagbhushan Bhawan where veteran leader Kshitish Biswal addressed the activists and supporters who paid tributes to VM and pledged to fulfil the tasks as per the 18 December Call of the Central Committee.
Similar programmes were held all over including places in Uttar Pradesh, Assam, Rajasthan, and other states.
ML Update
A CPI(ML) Weekly News Magazine
Vol.19 | No. 52 | 20-26 December 2016


 Modi Government Subverting Institutions, Undermining Constitutional Norms
In two and a half years the Modi Government has already packed Universities, educational and cultural institutions with hand-picked RSS men, overriding considerations of institutional autonomy and transparency. Now, constitutional norms are being eroded by the Government in appointments to the armed forces and judiciary.
No doubt, in any democracy, the armed forces must be subordinate to the elected Government. But it is also unhealthy for the Government to resort to political interference in the functioning of the armed forces. In superseding three senior officers to appoint Lt General Bipin Rawat as the new Army chief, the Government is undermining the internal autonomy of the armed forces.
It has been the norm for the senior-most officer to be appointed as Army chief, but this time the Government superseded the top three senior-most officers - Lt General Praveen Bakshi, Lt General PM Hariz and Lt General BS Negi – to appoint Lt General Bipin Rawat instead. The Government's claims of 'merit' and 'experience' being the consideration for the appointment notwithstanding, the appointment has been met with criticism by many retired and standing officers of the Army.
It is cause for concern when transparent criteria for appointments in sensitive posts like the Chief of Army are overridden and the processes guiding such decisions are opaque and arbitrary. It is widely held that the decision to appoint Lt General Rawat was driven largely by the the choices of the Prime Minister and his National Security Advisor Ajit Doval. Lt General Bipin Rawat, like Ajit Doval, hails from the Pauri Garhwal region of Uttarakhand, as does the newly appointed RAW chief Anil Dhasmana. Doval has already been criticised for undermining the Army in his attempts to control the Pathankot operation. Doval's role at the time had resulted in the embarrassing situation of several avoidable casualties of NSG commandos after the Prime Minister as well as the Home Minister and Defence Minister prematurely announced the successful completion of the operation. Doval is also widely regarded to exercise disproportionate and extra-parliamentary influence on foreign policy decisions of the Modi Government – leading to several unfortunate consequences such as the eroding of Indo-Nepal friendship.    
Over-centralisation, concentration of decision-making in the hands of a select and opaque clique instead of elected and accountable people's representatives, and undermining of the internal autonomy of military and other institutions compromise the country's security as well as the health of a democracy. It is notable that the only previous Prime Minister to have overruled seniority in appointing an Army Chief was Indira Gandhi – remembered also for the infamous imposition of Emergency.
The Modi Government is also locked in a battle with the judiciary as it attempts to exert undue control over the process of judicial appointments. The Government set up the National Judicial Appointments Commission to replace the existing system of collegium system of appointing judges to the higher judiciary – but this Commission was set aside by a Supreme Court judgement. According to prevailing norms, the Government can return a proposed candidate's name to the collegium for reconsideration once, but the collegium's final decision will hold primacy over the Government's opinion. Moreover the Government cannot delay the process indefinitely since judicial appointments are required to be made on a time-bound schedule. The Modi Government has, according to Chief Justice of India, sat on the collegium's recommendations of appointments to the high court for nearly a year and returned 43 judges' names to the collegium for reconsideration.
It is of grave concern that in an interview to a national daily, the Minister of State for Law and Justice PP Choudhary claimed that the Government had a right to decline the appointment of a judge "if the government finds that an appointment goes against national security," and that the Supreme Court should not question such an opinion expressed by a government. Is the Minister suggesting that no less than 43 judges approved by the Supreme Court collegium pose a threat to national security? After environmental and student activists and ordinary citizens, is the Government now branding judges too as unpatriotic? Will judges who pass arbitrary diktats ordering the arrest of citizens who do not stand up for the national anthem in cinema halls be approved as 'patriotic' while those who defend the constitutional liberties of citizens be rejected as 'unpatriotic'? This Government has time and again cloaked its political prejudices in the guise of 'national security' to victimise dissenters. Now it wants to use the pretext of 'national security' to politically influence judicial appointments, undermine judicial autonomy and create a pliant judiciary.   
The Modi Government has also been dragging its feet on appointing the Lokpal, thereby crippling the anti-corruption body. Various institutions and processes including the RBI, Parliament and possibly even the Cabinet were trampled to take the demonetisation decision. 
The Government's encroaching on the autonomy and decision-making mechanisms of various robust institutions to concentrate powers in the hands of the Prime Minister and a handful of his favourites is yet another symptom of the undeclared Emergency that is being imposed by the Modi Government on India. 
ML Update
A CPI(ML) Weekly News Magazine

Vol.19 | No. 52 | 20-26 December 2016

Friday, 16 December 2016



മോദിയുടെ അടിയന്തരാവസ്ഥ തള്ളിക്കളയുക   നോട്ട് റദ്ദാക്കൽ ദുരിതങ്ങൾക്കെതിരെ  ചെറുത്തു നിൽക്കുക


കേന്ദ്രത്തിൽ മോഡി സർക്കാർ അതിന്റെ ഭരണകാലാവധിയുടെ പാതിവഴി പിന്നിട്ടിരിക്കുകയാണ്. ഇക്കഴിഞ്ഞ രണ്ടര വർഷങ്ങൾ 'സ്വച്ഛ് ഭാരത്' , 'ഡിജിറ്റൽ ഇന്ത്യാ കാമ്പെയിൻ' ,'ജൻ ധൻ യോജന' തുടങ്ങിയ വിവിധ പരിപാടികളിലൂടെ ജനപ്രിയത നേടാൻ വേണ്ടി ഒരു വശത്ത് കഠിനമായി ശ്രമിച്ചപ്പോൾ , മറുവശത്ത് പാർലമെന്റിതര ശക്തിയായ സംഘ പരിവാരം സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ഇതിനു മുൻപ് ഒരിക്കലും ഉണ്ടായിട്ടില്ലാത്ത വിധം ഇടപെടുന്ന അനുഭവമാണ് ജനങ്ങൾക്ക് ഉണ്ടായത്. മേൽപ്പറഞ്ഞ ശക്തികൾ അവരുടെ വിദ്വേഷ അജണ്ട ഒന്നൊന്നായി പുറത്തെടുത്തു. ലവ് ജിഹാദ് പ്രചാരണവും, ഗോ രക്ഷാ സമിതിയുടെ പേരിൽ ആക്രമണങ്ങൾ കെട്ടഴിച്ചു വിടുന്നതും, ചിന്താ സ്വാതന്ത്ര്യത്തിനെതിരെ യുൾപ്പെടെയുള്ള സദാചാര പൊലീസിംഗും എല്ലാം അതിന്റെ ഭാഗമായിരുന്നു. ഇവയ്‌ക്കെല്ലാം പ്രധാനമന്ത്രിയുടെ പരോക്ഷമോ ചിലപ്പോൾ പ്രത്യക്ഷമോ ആയ അംഗീകാരവും ഉണ്ടായിരുന്നു. വരാനിരിക്കുന്ന യു പി നിയമസഭാ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിക്കുകയാണെങ്കിൽ അത് രാജ്യസഭയിലെ തങ്ങളുടെ സ്ഥിതി മെച്ചപ്പെടുത്താൻ ഏറെ  സഹായകമാവുമെന്നും,  അതുവഴി ഭരണ ഘടന പോലും തങ്ങളാഗ്രഹിക്കുന്ന വിധത്തിൽ ഭേദഗതി ചെയ്ത് പൂർണ്ണമായും ആർ എസ് എസ് അജണ്ട നടപ്പാക്കാൻ കഴിയുമെന്നും ബി ജെ പി നേതൃത്വം കണക്കുകൂട്ടുന്നു . ഇത്തരമൊരു ലക്ഷ്യം നേടിയെടുക്കാനുള്ള വെപ്രാളവും ധൃതിയും ആണ് സർക്കാരിന്റെ ഇയ്യിടത്തെ ഓരോ പ്രവർത്തനത്തിലും മുഴച്ചു നിൽക്കുന്നതായി കാണുന്നത്.
സമീപകാലത്ത് രാജ്യത്ത് നടന്നത്‌  രണ്ട് "സർജ്ജിക്കൽ സ്ട്രൈക്ക്"കൾ  ആയിരുന്നു.അവയിൽ ഒന്ന് നിയന്ത്രണരേഖയിലെ ഭീകരവാദികളെ തുടച്ചുനീക്കാൻ ആയിരുന്നുവെന്ന് അധികാരികൾ അവകാശപ്പെട്ടപ്പോൾ മറ്റേത് രാജ്യത്തിനകത്തെ കള്ളപ്പണക്കാർക്ക് എതിരായുള്ള നടപടിയാണെന്ന് അവർ അവകാശപ്പെട്ടു. എന്നാൽ ഈ രണ്ട് നടപടികളും പ്രഖ്യാപിത ലക്ഷ്യം നേടുന്നതിൽ ദയനീയപരാജയമായിരുന്നു. ഉറിയിലെ ഇന്ത്യൻ സൈനികത്താവളത്തിനു നേർക്കുണ്ടായ ഭീകരാക്രമണത്തിന് ശേഷം നഗ്രോട്ടയിലുണ്ടായ  വേറൊരു ആക്രമണത്തിൽ  ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടതുപോലുള്ള സംഭവങ്ങൾക്ക് കുറവൊന്നും ഉണ്ടായില്ല. സംഘ് പരിവാർ ആകട്ടെ, ഈ സംഭവങ്ങളെയെയെല്ലാം ജിംഗോ
യിസത്തെ വളർത്താൻ വേണ്ടിയാണ് ഉപയോഗിക്കുന്നത്.  സർക്കാരിനോടുള്ള വിയോജിപ്പിന്റെയോ ,ജനങ്ങളനുഭവിക്കുന്ന യഥാർത്ഥ ദുരിതങ്ങൾ നിമിത്തമായുണ്ടായ അസംതൃപ്തിയുടെയോ ഏത് പ്രകടനത്തേയും ദേശതാല്പര്യങ്ങൾക്കു വിരുദ്ധമെന്ന നിലയിൽ ചിത്രീകരിക്കാൻ വേണ്ടി അതിർത്തിയിലെ സൈനികരുടെ ജീവത്യാഗത്തിന്റെ കഥ ചൂണ്ടിക്കാട്ടി വിമർശകരുടെ വായ അടപ്പിക്കാൻ ആണ് തൽപ്പരകക്ഷികൾ ശ്രമിക്കുന്നത്. 

രണ്ടാമത്തെ 'സർജിക്കൽ സ്ട്രൈക്ക്' വന്നത് 1000 ,500 രൂപാ നോട്ടുകൾ പൊടുന്നനെ റദ്ദാക്കിയതിലൂടെയാണ്. സാധാരണക്കാരിൽ ഒട്ടേറെ വേദനകളും പ്രയാസങ്ങളും അടിച്ചേൽപ്പിച്ച ഈ നീക്കത്തിന് ശേഷം പകരം നോട്ടുകൾ ആവശ്യത്തിന് എത്താതിരുന്നതുമൂലം നേരിട്ടുള്ള പണമിടപാടുകളെ മാത്രം ആശ്രയിച്ചു കഴിയുന്ന എല്ലാ മേഖലകളിലും ദുരിതങ്ങൾ തുടരുകയാണ്. ജനസംഖ്യയുടെ പത്തിൽ ഒൻപതു ഭാഗവും പണദൗർലഭ്യം മൂലം നെട്ടോട്ടം ഓടുന്ന ഇപ്പോഴത്തെ അവസ്ഥ കൂടുതൽ വലിയ സാമ്പത്തിക പ്രതിസന്ധികളിലേയ്ക്കാണ്  രാജ്യത്തെ വലിച്ചിഴച്ചിരി
ക്കുന്നത് എന്ന് ഉറപ്പാണ്. തൊഴിലില്ലായ്മയും, ഉൽപ്പാദന മാന്ദ്യവും, വരുമാനത്തിലെ  ഗണ്യമായ നഷ്ടങ്ങളും , നിത്യോപയോഗത്തിനും ജീവസന്ധാരണത്തിനും ഒഴിച്ചുകൂടാനാവാത്ത വസ്തുക്കൾ പോലും വാങ്ങാൻ കഴിയാത്ത സ്ഥിതിയും എല്ലാം ഉൾപ്പെടുന്ന ഒരു വാൻ പ്രതിസന്ധിയാണ് അത്. ആദ്യ ദിവസങ്ങളിൽ കുറച്ചു അസൗകര്യങ്ങളൊക്കെ രാജ്യതാൽപ്പര്യത്തിനു വേണ്ടി ജനങ്ങൾ സഹിക്കേണ്ടിവരും എന്ന് പറഞ്ഞ  സർക്കാർ , ഈ നടപടി മൂലം ഇപ്പോൾത്തന്നെ സംഭവിച്ചു കഴിഞ്ഞതും ഇനിയും ഏറെ നാൾ തുടരാൻ സാധ്യതയുള്ളതുമായ അപരിഹാര്യമായ ദുരിതങ്ങളെക്കുറിച്ചു ഒന്നും മിണ്ടുന്നില്ല.

നോട്ട് റദ്ദാക്കലിന്റെ ഉദ്ദേശ്യലക്ഷ്യമായി ആദ്യം സർക്കാർ പറഞ്ഞത് കള്ളപ്പണവേട്ടയും കള്ളനോട്ടുകൾ മരവിപ്പിക്കലും ആയിരുന്നു. പക്ഷെ, അവയെല്ലാം വെറും ഒഴിവുകഴിവുകളാണെന്നു ഇപ്പോൾ വ്യക്തമായി. കള്ളപ്പണത്തിന്റെ കാര്യത്തിൽ ആണെങ്കിൽ , നേരത്തെ ഉണ്ടായിരുന്ന സ്‌കീം പ്രകാരം വെളിപ്പെടുത്തുന്ന കള്ളപ്പണത്തിൽനിന്നും സർക്കാർ പിടിച്ചെടുക്കുന്ന തുകയുടെ തോത് വെറും അഞ്ചു ശതമാനം ഉയർത്തുകമാത്രമാണ് ഫലത്തിൽ സർക്കാർ ചെയ്തിരിക്കുന്നത്. തന്റെ പക്കൽ 13,800 കോടി രൂപയുടെ കള്ളപ്പണമുള്ളതായി  വെളിപ്പെടുത്തിയ മഹേഷ് ഷായെപ്പോലുള്ള അനേകം പേർ തുറന്നു സമ്മതിച്ചതു പോലെ, ഈ തുകകൾ ഏറെയും രാഷ്ട്രീയമായി വലിയ സ്വാധീനമുള്ള പാർട്ടിനേതാക്കന്മാരുടേയും വൻകിട ബിസിനസ്സുകാരുടേയും  അവിഹിതമായ ബിനാമി സമ്പാദ്യങ്ങൾ ആയിരുന്നു. നവംബർ 8 നു ഉണ്ടായ റദ്ദാക്കൽ പ്രഖ്യാപനത്തിനു തൊട്ട് മുൻപുള്ള ദിവസങ്ങളിൽ ബി ജെ പി യുമായി നേരിട്ട് ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന ഭൂമി വാങ്ങിക്കലുകളുടെയും 1000, 500 രൂപാ നോട്ടുകളുടെ കൂമ്പാരങ്ങൾ ബാങ്കുകളിൽ നിക്ഷേപിക്കപ്പെട്ടതിന്റെയും കഥ ഇപ്പോൾ നമുക്ക് അറിയാം. പണം പിൻവലിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങൾ നിലവിൽ വന്ന ശേഷവും പുതിയ രണ്ടായിരം രൂപയുടെ നോട്ടുകൾ അനവധി ലക്ഷങ്ങളും കോടികളുമായി ബി ജെ പി നേതാക്കന്മാരുടെ കയ്യിൽ  എത്തിയത്‌ എങ്ങനെ എന്ന് ഇനിയും വിശദീകരിക്കപ്പെട്ടിട്ടില്ല. ചെലവിനുള്ള പണം പോലും സ്വന്തം ബാങ്ക് നിക്ഷേപങ്ങളിൽനിന്നു എടുക്കാനാകാത്തതിനാൽ  സാധാരണ ജനങ്ങൾ വിവാഹച്ചടങ്ങുകളും സൽക്കാരങ്ങളും നീട്ടിവെക്കാനും അത്യാവശ്യ ചികിത്സകൾ പോലും മാറ്റിവെക്കാനും നിർബന്ധിതരാവുമ്പോഴാണ് ജനാർദ്ദന റെഡ്‌ഡിയേയും നിതിൻ ഗഡ്‌കാരിയെയും പോലുള്ളവർ രാജകീയമായ ആർഭാടത്തോടെ വിവാഹവും വിരുന്നു സൽക്കാരങ്ങളും നടത്തുന്നത്!

മതിയായ തയ്യാറെടുപ്പുകൾ ഒന്നുമില്ലാതെ നോട്ട് റദ്ദാക്കൽ അടിച്ചേൽപ്പിച്ച മോദി സർക്കാരിന്റെ  നടപടിയെ രാജ്യമാകെ വിമർശിച്ചപ്പോഴും മോദിയുടെ ധനമന്ത്രി അവകാശപ്പെട്ടത് ഇതിനേക്കാൾ നല്ല തയ്യാറെടുപ്പുകൾ സാധ്യമല്ലായിരുന്നെന്നായിരുന്നു. മോദിയാകട്ടെ, ഇത്തരം പരാതികൾ പറയുന്നവർ കള്ളപ്പണം പൂഴ്ത്തിവെക്കാനാവാത്തതു മൂലമുള്ള ബുദ്ധിമുട്ടുകളെക്കുറിച്ചാണ് പറയുന്നതെന്ന് കളിയാക്കി.  കറൻസികൾ ആയി സൂക്ഷിക്കപ്പെട്ട കള്ളപ്പണത്തിന്റെ അളവിനെക്കുറിച്ചുണ്ടായ   പെരുപ്പിച്ച അവകാശവാദങ്ങൾ  അടിസ്ഥാനരഹിതമാണെന്നു തെളിയിച്ചുകൊണ്ട്,   ഇപ്പോൾ റദ്ദാക്കിയ കറൻസികൾ ഏതാണ്ട് മുഴുവനും ബാങ്കുകളിൽ തിരികെ എത്തിയപ്പോൾ മോദി പറയുന്നത് ജൻധൻ യോജന പ്രകാരം ലഭ്യമാക്കപ്പെട്ട പൂജ്യം ബാലൻസ് അക്കൗണ്ടുകൾ കള്ളപ്പണം വെളുപ്പിക്കാൻ വേണ്ടി ദുരുപയോഗം ചെയ്യപ്പെട്ടിരിക്കാമെന്നാണ്. വളർന്നുവരുന്ന സാമ്പത്തിക അസമത്വങ്ങൾക്കും അഴിമതിയ്ക്കും എതിരെയുള്ള പാവപ്പെട്ടവരുടെ രോഷത്തെ മുതലെടുത്തുകൊണ്ട് അവരുടെ രക്ഷയ്ക്കാണ് നോട്ടു റദ്ദാക്കൽ നടപടി എന്ന് മോദി അവകാശപ്പെടുന്നതും ദരിദ്രരുടെ മേൽ യഥേഷ്ടം മേൽപ്പറഞ്ഞ തരത്തിലുള്ള  അവഹേളനങ്ങൾ ചൊരിഞ്ഞുകൊണ്ടും അവരെ കൂടുതൽ ദുരിതത്തിൽ ആഴ്ത്തിയുമാണ് . 

വലിയ നോട്ടുകൾ റദ്ദാക്കിയതിനു പിന്നിലെ മുഖ്യ താൽപ്പര്യങ്ങളിൽ ഒന്ന്   കോർപ്പറേറ്റ് സ്ഥാപനങ്ങളും ബിജെപി രാജ്യ സഭാംഗമാക്കിയ വിജയ് മല്ല്യയെ പ്പോലുള്ള വൻകിട സാമ്പത്തികക്കുറ്റവാളികളും ചേർന്ന് കൊള്ള നടത്തി പ്രതിസന്ധിയിലാക്കിയ പൊതുമേഖലാ ബാങ്കുകളെ  പണം നൽകി സഹായിക്കൽ ആണെന്ന് കാണാൻ കഴിയും. കഴിഞ്ഞ ഏതാനും വർഷങ്ങളിൽ മേൽപ്പറഞ്ഞ വിഭാഗങ്ങൾ ബാങ്കുകൾക്ക് വരുത്തിവെച്ച കിട്ടാക്കടങ്ങൾ മൊത്തം 11  ലക്ഷം കോടി രൂപയാണ്. ഇവ ഘട്ടം ഘട്ടമായും, ആസൂത്രിതമായും എഴുതിത്തള്ളാൻ ഉള്ള നീക്കം സർക്കാർ തുടങ്ങിക്കഴിഞ്ഞു. സാധാരണക്കാരുടെ പണം പിടിച്ചെടുത്തു നൽകി ബാങ്കുകളെ പ്രതിസന്ധിയിൽ നിന്നും തൽക്കാലം കരകേറ്റുക, തിരിച്ചടവിന് യാതൊരു ഉറപ്പുമില്ലാത്ത വായ്‌പകൾ ആയി അഴിമതിക്കാർക്കും അതി സമ്പന്നർക്കും ആ പണം പിന്നേയും വിതരണം ചെയ്യുക എന്നതാണ് നയം. ബാങ്കുകളിലേക്ക് പണം എത്തിക്കുക എന്നതിന് പുറമെ, ഡിജിറ്റൽ ഇന്ത്യാ കാംപേയിനെ മുന്നോട്ടു തള്ളിക്കൊണ്ട് സാമ്പത്തികവ്യവസ്ഥയുടെ  കോർപ്പറേറ്റ് അനുകൂലമായ അഴിച്ചുപണിക്ക് ആക്കം വർദ്ധിപ്പിക്കുക എന്ന ലക്‌ഷ്യം കൂടി നോട്ട് റദ്ദാക്കൽ നടപടിക്ക് ഉണ്ട്. ചെറുകിട കാർഷിക പ്രവർത്തനങ്ങളും വ്യാപാരവും വ്യവസായങ്ങളും അനൗപചാരിക മേഖലകളിലെ തൊഴിലുകളും അടക്കം നിലനിൽക്കാൻ പ്രയാസമായ വിധത്തിൽ സാമ്പത്തികജീവിതത്തിന്റെ സമസ്ത മേഖലകളും കോർപ്പറേറ്റ് ആക്രമണത്തിന് വിട്ടുകൊടുക്കുന്നതിന്റെ ഭാഗമാണ് അത്.

 എല്ലാ സൂചനകളും വിരൽ ചൂണ്ടുന്നത് ഒരു അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യത്തിലേക്ക് മോദി ഇന്ത്യയെ  ഇപ്പോൾ വലിച്ചിഴച്ചിരിക്കുന്നു എന്നാണ്. പോലീസ് അടിച്ചമർത്തൽ സാർവത്രികമായിരിക്കുന്നു. ഭോപ്പാൽ സെൻട്രൽ ജെയിൽ ചാടിയ ശേഷം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പോലീസുമായി ഏറ്റുമുട്ടിയതിനെത്തുടർന്നാണ് എട്ടു വിചാരണത്തടവുകാർ വെടിയേറ്റ് മരിച്ചതെന്ന് പറഞ്ഞു ഭോപ്പാലിൽ പട്ടാപ്പകൽ നടന്ന വ്യാജ ഏറ്റുമുട്ടൽക്കൊലപാതകങ്ങളെ സർക്കാർ ന്യായീകരിച്ചു. അതുപോലെ ബർഖാഗാവിൽ കുടിയൊഴിപ്പിക്കലിനെതിരെ പ്രതിഷേധിക്കുകയായിരുന്നവർക്കെതിരെ പോലീസ് പാതിരാത്രിയിൽ  ആക്രമണം നടത്തിയതും ന്യായീകരിക്കാനുള്ള ശ്രമം സർക്കാർ നടത്തി. കാശ്മീരി ജനതയുടെ ദേശീയ സ്വയം നിർണ്ണയാധികാരത്തിനുള്ള സമരത്തെ ഒരു യുദ്ധത്തിന്റെ തലത്തിലേക്ക് വളർത്തിയ സമീപകാല ഭരണകൂട നയങ്ങളും ഒരു പോലീസ് സ്റ്റേറ്റിന്റെ ആവിർഭാവത്തെയാണ് വിളിച്ചറിയിക്കുന്നത്.

മാദ്ധ്യമ സ്വാതന്ത്ര്യത്തിന്നും പൗരന്മാരുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിനും നേരെ ഭരണകൂട ആക്രമണങ്ങൾ വർധിച്ചുവരികയാണ്. പാർലമെന്റിനോട് അവഗണനയും നിരുത്തരവാദിത്വവും കാട്ടുന്ന സമീപനങ്ങൾ പ്രധാനമന്ത്രിയിൽ നിന്നും അദ്ദേഹത്തിന്റെ കൂട്ടാളികളായ മന്ത്രിമാരിൽനിന്നും അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്നു. സർക്കാരിൽ നിന്നും അതിന്റെ ഉപദേഷ്ടാക്കളിൽനിന്നും   പൊതുജനങ്ങൾക്ക്
ദിവസേനയെന്നോണം ലഭിക്കുന്ന ഉപദേശങ്ങളും ഉദ്ബോധനങ്ങളും ഇന്ദിരാ ഗാന്ധിയുടെ അടിയന്തരാവസ്ഥാ വാഴ്ചയുടെ ദിനങ്ങളെ ഓർമ്മിപ്പിക്കുന്നവയാണ്.


തീർച്ചയായും ഇപ്പോഴത്തേത്  പ്രഖ്യാപിതമോ,ഔപചാരികമോ ആയ അടിയന്തരാവസ്ഥയല്ല. 

എന്നാൽ, അതിലുമപ്പുറം, 1975 ൽ ഇന്ദിരയും സഞ്ജയ് ഗാന്ധിയും ചേർന്ന് നടപ്പാക്കിയ അടിയന്തരാവസ്ഥയുമായി ശ്രദ്ധേയമായ ചില വ്യത്യാസങ്ങൾ കാണാവുന്നതാണ്. സാമ്പത്തിക ഉള്ളടക്കമുള്ള അന്നത്തെ രാഷ്ട്രീയ വ്യവഹാരങ്ങളാകെ പൊതുമേഖലയെ ശക്തിപ്പെടുത്തൽ ,  ,ഭൂപരിഷ്കരണം, സോഷ്യലിസ്റ്റ് ഉള്ളടക്കത്തോടെയുള്ള ക്ഷേമ പരിപാടികൾ നടപ്പാക്കൽ തുടങ്ങിയ വിഷയങ്ങൾ അടങ്ങുന്നവയായിരുന്നുവെങ്കിൽ ഇന്ന് അവയുടെ സ്ഥാനത്തുള്ളത് ഭൂമി ഏറ്റെടുക്കൽ, സ്വതന്ത്ര കമ്പോളം , കോർപ്പറേറ്റ് കൾ നിശ്ചയിക്കുന്ന 'വികസനം' തുടങ്ങിയ സംഗതികളാണ്. അന്നത്തെ വിദേശ നയം ഇന്ത്യയും സോവിയറ്റ് യൂണിയനും തമ്മിലുള്ള സഹകരണത്തിൽ ഊന്നുന്ന ഒന്നായിരുന്നുവെങ്കിൽ ഇന്ന് അത് അമേരിക്കയും ഇസ്രയേ ലുമായുള്ള തന്ത്രപരമായ കൂട്ടായ്മയിൽ അധിഷ്ഠിതമാണ്. അമേരിക്കൻ പ്രസിഡന്റ് ആയി ഡോണാൾഡ്‌ ട്രംപ് തെരഞ്ഞെടുക്കപ്പെട്ടതോടെ, വർണ്ണവെറിയും ഇസ്ലാമോഫോബിയയും   അഭൂതപൂർവമായ വിധം മറയില്ലാതെ ഒത്തുചേരുന്ന ഒരു വാഴ്ചയാണ് അവിടെ കാണാൻ പോകുന്നത് . അതുപോലെ ,   ട്രംപിന്റെ നേതൃത്വത്തിൽ വരാനിരിക്കുന്ന അമേരിക്കൻ ഭരണകൂടം  'ഭീകരതയ്‌ക്കെതിരായ യുദ്ധ'ത്തിന്റെ  ലക്ഷ്യം ഉന്നയിച്ചുകൊണ്ട് മോദി ഗവൺമെന്റുമായി സഹകരിക്കുന്നതിന് അടിസ്ഥാനമായ പൊതുഘടകം ആകുന്നതും ഇസ്ലാമോഫോബിയ ആയിരിക്കും . ഇന്ദിരാ ഗാന്ധിയുടെ കാലത്തെ അടിയന്തരാവസ്ഥയിൽ നിന്നുമുള്ള മറ്റൊരു പ്രധാനപ്പെട്ട വ്യത്യാസം, അന്ന് ഭരണഘടനാ ബാഹ്യമായ ക്ലിക് ആയി പ്രവർത്തിച്ചത് സഞ്ജയ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഒരു സംഘം യൂത്ത് കോൺഗ്രസ് കാരായിരുന്നുവെങ്കിൽ മോദിയുടെ അടിയന്തരാവസ്ഥ നടപ്പാക്കാൻ ഇന്ന്  സംഘപരിവാർ മൊത്തമായി രംഗത്തിറങ്ങുന്നുവെന്നതാണ്. ആർ എസ് എസും അതിന്റെ അനുബന്ധ സംഘടനകളും സർക്കാർ നയങ്ങൾ നേരിട്ട് പ്രഖ്യാപിക്കുകയും നടപ്പാക്കുകയും ചെയ്യുകയും , അതിനെ ക്രമസമാധാന പാലനത്തിലെ  "സാധാരണ നില" ആയി കണക്കാക്കാൻ മോഡിയും കൂട്ടാളികളും രാജ്യത്തിലെ പൗരന്മാരോട് ആവശ്യപ്പെടുകയും ചെയ്യുന്ന ഒരവസ്ഥയാണ് ഉള്ളത്. ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനത്തിലെന്നതിലേറെ കോർപ്പറേറ്റ് താൽപ്പര്യങ്ങളും ആർ എസ് എസ് അജണ്ടയും പരസ്പരപൂരകമാവും വിധത്തിൽ കോർത്തിണക്കിയ ഒരു ചട്ടക്കൂടിനാൽ ഉൽഗ്രഥിക്കപ്പെട്ട നിലയിലാണ് മോഡി സർക്കാർ പ്രവർത്തിക്കുന്നത്.
 സായുധ സേനാവിഭാഗങ്ങൾ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന് വിധേയപ്പെട്ടിരിക്കണം എന്നത് ഏതൊരു ജനാധിപത്യ സംവിധാനത്തിലും അംഗീകൃതമായ ഒരു തത്വമാണ്. എന്നാൽ സായുധ സേനാ വിഭാഗങ്ങളുടെ പ്രവർത്തനങ്ങളിൽ  രാഷ്ട്രീയമായ ഇടപെടൽ നടത്തുന്ന മോഡി സർക്കാരിന്റെ നയം അതുപോലെയുള്ളതല്ല. ജനറൽ ബിപിൻ റാവത്തിനെ പുതിയ കരസേനാമേധാവിയായി നിയോഗിച്ചത് മൂന്നു ഉദ്യോഗസ്ഥരുടെ സീനിയോറിട്ടിയെ മറികടന്നായിരുന്നു എന്ന വസ്തുത ഗൗരവമായി കാണേണ്ടതാണ്. സായുധ സേനയ്ക്ക് നിയമാനുസൃതമായി ലഭ്യമാകുന്ന സ്വാഭാവിക   സ്വയം ഭരണാധികാരത്തിലുള്ള രാഷ്ട്രീയ കൈകടത്തലിനെയാണ് ഇത് സൂചിപ്പിക്കുന്നത്.

 തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ അവരുടെ ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിന്റെ ഭാഗമായി അധികാരങ്ങൾ വിനിയോഗിക്കുന്നത് പോലെയല്ല മോഡി ഭരണത്തിൽ ഉണ്ടായിരിക്കുന്ന ഇപ്പോഴത്തെ  അമിതാധികാരകേന്ദ്രീകരണം. രാജ്യതാല്പര്യങ്ങളും ആഭ്യന്തര സുരക്ഷിതത്വവുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങൾ എടുക്കുന്നത് ഭരണഘടനാബാഹ്യമായ ക്ലിക്കുകൾ ആണ് എന്ന അവസ്ഥ പഴയ അടിയന്തരാവസ്ഥയ്ക്ക് സമാനമാണ്. 


ജുഡീഷ്യറിയിലെ നിയമനങ്ങളുടെ കാര്യത്തിലും മേൽപ്പറഞ്ഞവിധത്തിൽ ഭരണഘടനാബാഹ്യമായി ഇടപെടാൻ മോദി ഗവണ്മെന്റ് എല്ലാ കരുനീക്കങ്ങളും നടത്തുകയാണ്. ഇപ്പോഴുള്ള  കൊളീജിയം സിസ്റ്റത്തിന് പകരം ഒരു നാഷണൽ ജുഡീഷ്യൽ അപ്പോയിന്റ്മെന്റ് കമ്മീഷൻ സർക്കാർ കൊണ്ടുവന്നപ്പോൾ അതിന്റെ ഭരണഘടനാസാധുത  സുപ്രീം കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടതിനെത്തുടർന്നു പ്രസ്തുത കമ്മീഷനെ സുപ്രീം കോടതി  റദ്ദാക്കിയെങ്കിലും,  കൊളീജിയത്തിന്റെ പരിഗണനയ്ക്കു  സമർപ്പിക്കപ്പെട്ട ജുഡീഷ്യൽ നിയമനനിർദ്ദേശങ്ങൾ   സർക്കാരിന് തൃപ്തികരമല്ലെന്ന് തോന്നുന്ന പക്ഷം പുനഃപരിശോധനയ്ക്കുവേണ്ടി തിരിച്ചയക്കാമെന്ന വ്യവസ്ഥയുണ്ട്. ഈ വ്യവസ്ഥയുടെ ദുരുപയോഗം മൂലം, കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ സർക്കാർ കൊളീജിയത്തിന്റെ പുനഃപരിഗണനയ്‌ക്കു വിട്ടതുമൂലം 43  ഹൈക്കോടതി ജഡ്ജിമാരുടെ നിയമനങ്ങൾ സുപ്രീംകോടതിയുടെ അംഗീകാരം ഉണ്ടായിട്ടും നിയമനമുണ്ടാകാതെ കാത്തുകെട്ടിക്കിടക്കുകയാണ് എന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ഇയ്യിടെ വെളിപ്പെടുത്തി.
നിയമ- നീതിന്യായ  വകുപ്പിലെ സ്റ്റേറ്റ് പദവിയിലുള്ള ഒരു മന്ത്രിയായ പി പി ചൗധരി അടുത്തയിടെ ഒരു ദിന പത്രവുമായി നടത്തിയ അഭിമുഖത്തിൽ നടത്തിയ അഭിപ്രായപ്രകടനം ആശങ്കാജനകമാണ്: "നിർദ്ദിഷ്ട ജുഡീഷ്യൽ നിയമനങ്ങൾ ദേശ സുരക്ഷാ താല്പര്യത്തിനു വിരുദ്ധമെന്ന് തോന്നുന്ന പക്ഷം സർക്കാർ തിരിച്ചയക്കുകയാണെങ്കിൽ സുപ്രീം കോടതി അത് അംഗീകരിക്കാൻ ബാധ്യസ്ഥമാണ്" എന്നായിരുന്നു അത് . 43 ജഡ്ജിമാർ ദേശസുരക്ഷാ  താല്പര്യങ്ങളാൽ ഹൈക്കോടതിയിൽ നിയമിക്കാൻ അയോഗ്യരാനിന്നു സർക്കാർ കണ്ടെത്തിയിരിക്കുന്നു! വിദ്യാർത്ഥി സമരങ്ങൾ നയിക്കുന്നവർക്കും  പരിസ്ഥിതി പ്രസ്ഥാനങ്ങൾക്ക് നേതൃത്വം നല്കുന്നവർക്കും ശേഷം ഇപ്പോൾ സുപ്രീംകോടതിയുടെ കൊളീജിയം യോഗ്യരായി കണ്ടെത്തിയ 43 ജഡ്ജിമാരും ദേശവിരുദ്ധരുടെ പട്ടികയിൽ സ്ഥാനം പിടിച്ചിരിക്കുന്നു!  സിനിമാ ഹാളുകളിൽ ദേശീയഗാനം നിർബന്ധമാക്കുകയും, എഴുന്നേറ്റു നിൽക്കാത്തവരെ  കണ്ടെത്തി കയ്യോടെ പിടികൂടി ജെയിലിൽ അയക്കണമെന്നു ഉത്തരവിടുകയും ചെയ്യുന്നവരെപ്പോലുള്ള  ജഡ്ജിമാർ "ദേശസുരക്ഷ കാക്കുന്നവർ" എങ്കിൽ പൗരന്മാരുടെ ഭരണഘടനാപരമായ സ്വാതന്ത്ര്യങ്ങൾക്ക് നിയമാനുസൃത സംരക്ഷണം നൽകാൻ ആഗ്രഹിക്കുന്ന ജഡ്ജിമാരെല്ലാം "ദേശ വിരുദ്ധർ" ആകുമോ?  രാഷ്ട്രീയമായി  വിയോജിക്കുന്നവരെയെല്ലാം  ദേശസുരക്ഷയുടെ പേര് പറഞ്ഞു ഒതുക്കാൻ ആവർത്തിച്ചു ശ്രമിച്ച ശേഷം മോദി സർക്കാർ  "ദേശീയ സുരക്ഷ"യുടെ ന്യായം പറഞ്ഞു ഇപ്പോൾ ശ്രമിക്കുന്നത് വിശ്വസ്ത   വിധേയരായ ജഡ്ജിമാരെക്കൊണ്ട് നിറയ്ക്കപ്പെടും വിധം ജുഡീഷ്യറിയുടെ ഉന്നത തലങ്ങളിൽ ഒരു അഴിച്ചു പണി നടത്താനാണ്. ജുഡീഷ്യറിയുടെ ഭരണഘടനാപരമായ സ്വതന്ത്ര പദവിയെ അപകടപ്പെടുത്തുന്ന ഈ നീക്കങ്ങൾ ഫാസിസത്തിലേക്കുള്ള കാൽ വെപ്പുകൾ എന്ന നിലക്ക് അത്യന്തം ഗൗരവമുള്ളതാണ്.

തീർച്ചയായും ഇന്ത്യൻ ജനത ഈ അപകടം തിരിച്ചറിഞ്ഞത്തിന്റെ വ്യക്തമായ സൂചനകൾ അടുത്ത കാലത്ത് ഉണ്ടായിട്ടുണ്ട്. മോദി സർക്കാർ കൊണ്ടുവന്ന ഭൂമി ഏറ്റെടുക്കൽ ഓർഡിനൻസ് കർഷക ജനസാമാന്യത്തിന്റെ കടുത്ത പ്രതിരോധം മൂലം നിയമമാക്കി മാറ്റാൻ കഴിയാതെ ഉപേക്ഷിക്കേണ്ടിവന്നത് അതിന്നു ഉദാഹരണമാണ്. പ്രതിഷേധിക്കുന്ന വിദ്യാർത്ഥി സമൂഹത്തിനും ബുദ്ധിജീവി വിഭാഗങ്ങൾക്കുമെതിരെ രാജ്യദ്രോഹ നിയമം ഉപയോഗിച്ചു അടിച്ചമർത്താനുള്ള ഭരണകൂടത്തിന്റെ അടവിനേയും ഒരു പരിധിവരെ ചെറുത്തു തോൽപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഉനയിൽ നാല് ദലിത് യുവാക്കൾക്കെതിരെയുണ്ടായ മൃഗീയമായ സംഘ് പരിവാർ ആക്രമണത്തെത്തുടർന്നു ഗുജറാത്തിലും രാജ്യവ്യാപകവും ആയി
ജനാധിപത്യ  ശക്തികളുടെ മുൻകൈയിൽ ഉണ്ടായ അഭൂതപൂർവ്വമായ ദലിത് ജനമുന്നേറ്റവും സംഘ് പരിവാർ ആധിപത്യത്തിന്നെതിരെയുള്ള  ശ്രദ്ധേയമായ ജനകീയ പ്രതിരോധമാണ് .

വിപ്ലവകാരികളായ കമ്മ്യൂണിസ്റ്റുകാരുടെ മുന്നിൽ ഇന്നുള്ള കടമ വിവിധ മേഖലകളിൽ ഇന്ന് സംഭവിച്ചു കൊണ്ടിരിക്കുന്ന ജനകീയ ചെറുത്തു  നിൽപ്പുകളെ മോദി ഭരണത്തിനെതിരെയുള്ള  ഏകോപിതമായ ഒരു വമ്പിച്ച   ബഹുജനമുന്നേറ്റമാക്കിത്തതീർക്കാനുള്ള പരിശ്രമം ഏറ്റെടുക്കൽ ആണ്. ചരിത്രപ്രധാനമായ നക്സൽബാരി  കർഷക ബഹുജന ഉയിർത്തെഴുന്നേൽപ്പിന്റെ അൻപതാം വാർഷികം ആചരിക്കുന്ന ഈ അവസരത്തിൽ കോർപ്പറേറ്റ്- വർഗ്ഗീയ ഭീഷണിയിൽ നിന്നും രാജ്യത്തെ രക്ഷിക്കുക എന്ന മുദ്രാവാക്യം നമ്മൾ ഏറ്റെടുക്കുന്നു.


                     പ്രസ്താവന                                ( 5-12-2016 )

  

മാവോയിസ്ററ് വേട്ടയുടെ പേരിൽ നിലമ്പൂരിൽ നടന്ന ഏറ്റുമുട്ടൽ കൊലപാതകങ്ങൾ സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിടുക

ലപ്പുറം ജില്ലയിലെ നിലമ്പൂർ കരുളായി വനമേഖലയിൽ 2016 നവംബർ 24 നു വ്യാഴാഴ്ച ഉച്ചയോടെ സി പി ഐ (മാവോയിസ്റ് ) കേന്ദ്ര കമ്മിറ്റിയംഗമായിരുന്ന  കൂപ്പു ദേവരാജനും അജിത എന്ന കാവേരിയും പോലീസിന്റെ വെടിയേറ്റ് മരിച്ച സംഭവം പത്രങ്ങളിൽ വന്നു. മാവോയിസ്റ് സംഘത്തിൽ ഉണ്ടായിരുന്ന വേറൊരാൾക്ക് പരിക്കേറ്റതായും വാർത്തയുണ്ടായിരുന്നു. ഇത് ഒരു ഏറ്റുമുട്ടൽ കൊലപാതമാണെന്നാണ് പോലീസും ഭരണാധികാരികളും അവകാശപ്പെടുന്നത്.നക്സലൈറ്റുകൾ പോലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടാൽ അത് പോലീസുമായി ഏറ്റുമുട്ടുന്നതിനിടയിൽ സംഭവിക്കുന്നതാണെന്ന ചിത്രീകരണം ഉണ്ടാകുന്നത് ഇതാദ്യമല്. നാൽപ്പത്താറിലധികം  വർഷം മുൻപ്  വയനാട്ടിൽ നടന്ന സഖാവ് വർഗ്ഗീസിന്റെ കൊലപാതവുമായി ബന്ധപ്പെട്ടും  ഏറ്റുമുട്ടൽ വാർത്തയായിരുന്നു സർക്കാർ പ്രചരിപ്പിച്ചിരുന്നത് .പിന്നീട് എത്രയോ വർ ഷങ്ങൾക്കു ശേഷം ആണ് സഖാവ് വർഗ്ഗീസിനെ വെടിവെച്ചുകൊന്നുകളയാൻ നിയുക്തനായിരുന്ന ഒരു പോലീസുകാരൻ തന്നെ അത് ഒരു ഏറ്റുമുട്ടൽ  മരണമല്ലായിരുന്നുവെന്നു വെളിപ്പെടുത്തിയത്.നിലമ്പൂരിൽ ഇപ്പോൾ നടന്ന മാവോവാദിവേട്ടയും കൊലപാതകങ്ങളും ഒരു ഏറ്റുമുട്ടലിന്റെ ഫലമായി ണ്ടായിട്ടുള്ളതാണെന്നാണ് പോലീസും ഭരണാധികാരികളും അവകാശപ്പെടുന്നത്. എന്നാൽ, സംഭവത്തിൽ ഒരു ഏറ്റുമുട്ടലിന്റെ യാതൊരടയാളവും ചൂണ്ടിക്കാണിക്കാൻ പോലീസിനും അധികാരികൾക്കും കഴിഞ്ഞിട്ടില്ലെന്ന് മാത്രമല്ല, ഒരു പോലീസുകാരന്നും പരിക്കേറ്റതായ വാർത്തയും ഇല്ല. മാധ്യമ പ്രവർത്തകരെ അവിടേയ്ക്കു പോകാൻ അധികാരികൾ അനുവദിച്ചിട്ടില്ല. തമിൾനാട് പോലീസ് ഒഴികേ മറ്റാരെയും കടത്തിവിട്ടിട്ടില്ല. ഏറ്റുമുട്ടൽ നടന്നെന്നു പറയപ്പെടുന്നതിനെ സംശയത്തോടെ കാണാൻ ഇതെല്ലാം സഹായിക്കുന്നു.

കൊല്ലപ്പെട്ട മാവോവാദികൾ ഇതര സംസ്ഥാനക്കാരാണെന്നും അവർ നിരവധി കേസ്സുകളിൽ പ്രതികളാണെന്നും ഭരണകക്ഷി നേതൃത്വം  ആരോപിക്കുന്നു. എങ്കിൽ അവരെ അറസ്റ്റു ചെയ്ത്  ബന്ധപ്പെട്ട കോടതികളിൽ ഹാജരാക്കി വിചാരണ ചെയ്യുകയല്ലേ വേണ്ടത് ? നിയമജ്ഞരും പൗരാവകാശ പ്രവർത്തകരും ചില രാഷ്ട്രീയ നേതാക്കളും ചോദിക്കുന്നു . ഇതിനു ഉത്തരം പറയാൻ ഏറ്റുമുട്ടൽ എന്നൊരു സംഗതിയല്ലാതെ പോലീസിന്റെയും ഭര ണാധികാരികളുടെയും കയ്യിൽ മറ്റൊന്നും ഇല്ല.

മാവോവാദികളെ ദേശവിരുദ്ധരെന്നും ഭീകരവാദികളെന്നും മുദ്രകുത്തുന്നത് ശരിയായ ഒരു രാഷ്ട്രീയ സമീപനമല്ല. അവരുടെ രാഷ്ട്രീയ നിലപാടിനോടും  പ്രവർത്തന ശൈലിയോടും  സി പി ഐ (എം എൽ )ലിബറേഷന് ഉള്ള വിമർശനങ്ങൾ ഇതിനു മുൻപ് പലതവണ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ,എതിർ ശബ്ദങ്ങളെ ഭീഷണികൊണ്ടും ആക്രമണങ്ങൾ കൊണ്ടും നേരിടുന്ന രീതി അംഗീകരിക്കാനാവില്ല. മാവോയിസ്റ്റുകൾ ഉയർത്തുന്ന രാഷ്ട്രീയ പ്രശ്നങ്ങൾക്ക്   പരിഹാരം കാണാൻ ശ്രമിക്കുന്നതിനു പകരം ഭരണകൂടഭീകരത കെട്ടഴിച്ചു വിടുകയും കരിനിയമങ്ങളടിച്ചേൽപ്പിക്കുകയുമാണ് ഭരണകൂടം ചെയ്യുന്നത് .മാവോയിസ്റ്റുകളുടെ മേലായാലും മറ്റാരുടെ മേലായാലും, പോലീസ് രൂപകൽപ്പന ചെയ്യുന്ന ഏറ്റുമുട്ടൽക്കൊലകൾ രാഷ്ട്രീയക്കൊലപാതകങ്ങൾ തന്നെയാണ്.

' മാവോയിസമാണ്  ഏറ്റവും വലിയ വിപത്ത് ' എന്ന ഒരഭിപ്രായം   കുറച്ചു മാസങ്ങൾക്കു മുൻപ് ഇന്ത്യൻ ഭരണകൂട നേതൃത്വത്തിൽ ഉടലെടുത്തപ്പോൾ ഇന്ത്യയിലെ ഭരണ- പ്രതിപക്ഷ പാർട്ടികൾ ഒട്ടുമുക്കാലും ഇതിനെ അനുകൂലിക്കുകയോ നിശ്ശബ്‌ദതയിലൂടെ അംഗീകരിക്കുകയോ ആയിരുന്നു. ഇന്ത്യയുടെ മദ്ധ്യഭാഗത്തും  വടക്കുകിഴക്കൻ പ്രദേശങ്ങളിലും ഉള്ള വന മേഖലകളിൽ  അനേകതലമുറകളായി താമസിച്ചുവന്ന ഭൂമിയും അവരുടെ കിടപ്പാടങ്ങളും കോർപ്പറേറ്റ്  ഖനന വ്യവസായത്തിന്റെ താൽപ്പര്യാർത്ഥം എന്നെന്നേക്കുമായി വിട്ടൊഴിയാൻ ആദിവാസികളെ നിർബന്ധിക്കുന്നതിന്റെ ഭാഗമായി  സർക്കാർ ബലപ്രയോഗം ആരംഭിച്ചതോടെയാണ് യാഥാർഥത്തിൽ ആദിവാസികൾ ചെറുത്തു നിൽക്കാൻ ശ്രമിച്ചത് . കിടപ്പാടം നഷ്ടപ്പെടുന്ന ആദിവാസികളെ സഹായിക്കാൻ മുന്നോട്ടുവന്ന നക്സലൈറ്റ് പ്രവർത്തകരേയും  ജനാധിപത്യ -പൗരാവകാശ പ്രസ്ഥാനങ്ങളേയും  മാവോയിസ്റ്റുകളേയും  എല്ലാം "ദേശതാൽപ്പര്യ"ത്തിനു എതിർ നിൽക്കുന്നവരായി ചിത്രീകരിച്ചു ഭരണകൂട ഭീകരതയിലൂടെ ഒതുക്കുന്നതിനുവേണ്ടിയാണ് യു എ പി എ പോലുള്ള ഡ്രക്കോണിയൻ നിയമങ്ങളും  ആവർത്തിച്ചുള്ള പോലീസ് വ്യാജ ഏറ്റുമുട്ടലുകളും സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നത്. ചുരുക്കത്തിൽ, ഭരണകൂട ഭീകരതയെ ന്യായീകരിക്കാൻ വേണ്ടി നക്സലൈറ്റ്- മാവോവാദി ഭീകരതകൾ സൃഷ്ടിക്കപ്പെടുന്നു.

മേൽവിവരിച്ചതുപോലുള്ള ഒരു പശ്ചാത്തലം പൊതുവെ നിലവിലില്ലാത്ത ഒരു സംസ്ഥാനമായ കേരളത്തിൽ, ഒരു ചെറിയ സംഘം മാവോവാദികളെ കീഴടക്കുന്നതിനുള്ള പരിശ്രമത്തിനിടെ അവശ്യമായി എന്ന് പോലീസും ഭരണകൂടവും അവകാശപ്പെട്ട ഏറ്റുമുട്ടലും കൊലപാതകങ്ങളും നിരവധി സംശയങ്ങൾ ഉണർത്തുന്നുണ്ട്. കേരളത്തിലെ സാമാന്യ ജനതയും യഥാർത്ഥ രാജ്യസ്നേഹികളായ ഇടതുപക്ഷ ശക്തികളും ഇതുസംബന്ധിച്ചു വലിയ ആശങ്കയിലും ചിന്താക്കുഴപ്പത്തിലും ആണ്.അതുകൊണ്ടുതന്നെ ഈ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ സംബന്ധിച്ച യഥാർഥ വസ്തുതകൾ അന്വേഷിക്കാനും കണ്ടെത്താനും ജനങ്ങളെ അറിയിക്കാനും ഉള്ള ബാധ്യത സംസ്ഥാന സർക്കാരിന് ഉണ്ട്. കക്ഷിരാഷ്ട്രീയത്തിന്റേയും ചേരിപ്പോരുകളുടേയും നടുവിൽ പല അപ്രിയ സത്യങ്ങളും തേച്ചു മായ്ക്കപ്പെടുന്ന അനുഭവങ്ങൾ കേരളജനതയുടെ മുന്നിൽ ഏറെയുള്ളപ്പോൾ മുൻപേ സൂചിപ്പിച്ച പ്രകാരമുള്ള സംശയങ്ങൾ സ്വാഭാവികമാണ്അതിനാൽ, മാവോയിസ്ററ് വേട്ടയുടെ പേരിൽ നിലമ്പൂരിൽ നടന്ന ഏറ്റുമുട്ടൽ കൊലപാതകങ്ങൾ  സംബന്ധിച്ച് ഒരു ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിടാൻ കേരള സർക്കാരിനോട് സി പി ഐ (എം എൽ ) ലിബറേഷൻ, കേരളം ഘടകം ആവശ്യപ്പെടുന്നു .
   

ജോൺ കെ എരുമേലി

സെക്രട്ടറി ,
സംസ്ഥാന ലീഡിങ് ടീം സി പി ഐ (എം എൽ) ലിബറേഷൻ.