Wednesday, 4 October 2017

മിസ്റ്റർ മോദി , സമ്പദ് വ്യവസ്ഥയെ താങ്കൾ എന്താണ് ആക്കിത്തീർത്തത് ?

ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയിൽ അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന പ്രതിസന്ധിയും തകർച്ചയും ബി ജെ പിയുടെ കാതലായ സാമൂഹ്യ അടിത്തറയിലും പാർട്ടിക്ക്  അകത്തുതന്നെയുള്ള ചിന്തിക്കുന്ന വിഭാഗങ്ങളിലും കടുത്ത അതൃപ്തിയുളവാക്കാൻ തുടങ്ങിയിരിക്കുന്നു. മുൻപ് വാജ്പേയ്  മന്ത്രിസഭയിൽ ധനകാര്യ മന്ത്രിമാരായിരുന്ന അരുൺ ഷൂരി യും യശ്വന്ത് സിൻഹയും  മുതൽ ധനകാര്യ മന്ത്രിയാകാനുള്ള ആഗ്രഹം  ഇപ്പോഴും കൊണ്ടുനടക്കുന്ന സുബ്രഹ്മണ്യ സ്വാമിയും വരെ മോദി  സർക്കാരിന്റെ സാമ്പത്തിക  നയത്തിലെ കെടുകാര്യസ്ഥതയെക്കുറിച്ചു  വാചാലരാകാൻ തുടങ്ങിയിരിക്കുന്നു.
തകർന്നുകൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥയെക്കുറിച്ചു തുറന്നടിച്ചുള്ള യശ്വന്ത് സിൻഹയുടെ ലേഖനം സെപ്തംബർ  27 ന് ഇന്ത്യൻ എക്സ്പ്രസ്സ് പ്രസിദ്ധീകരിച്ചതോടെ  മോദിയുടെ  ആസ്ഥാനത്ത് ആകെ അങ്കലാപ്പ് ആണ്. വ്യോമയാന വകുപ്പിൽ സ്റ്റേറ്റ് പദവിയുള്ള ഒരു മന്ത്രികൂടിയായ സിൻഹയുടെ പുത്രൻ ജയന്ത് സിഹ്നയെക്കൊണ്ട് മറ്റൊരു ദിനപത്രത്തിൽ യശ്വന്ത് സിൻഹയുടെ വിമർശനങ്ങൾക്ക് മറുപടി എഴുതിച്ചതു കൊണ്ട് മതിവരാതെ ബി ജെ പി നേതൃത്വത്തിലെ  അരുൺ ജെയ്‌റ്റിലിയടക്കമുള്ള  മന്ത്രിമാരും മറ്റു ള്ളവരും വയോവൃദ്ധനായ യശ്വന്ത് സിൻഹയെ വ്യക്തിപരമായി ആക്ഷേപിക്കുന്ന  ആക്രമണങ്ങളിൽ മുഴുകിയിരിക്കുകയാണ്   ഇപ്പോൾ.


.യശ്വന്ത്‌ സിൻഹയുടെ ഇപ്പോഴത്തെ  ലേഖനം ബി ജെ പി യെ ഇത്രയും ചൊടിപ്പിക്കാൻ കാരണമെന്ത്?  സിൻഹ ഉന്നയിച്ച കാര്യങ്ങൾ ഇതിനു മുൻപും ഉയർന്നുവന്നിട്ടുണ്ട്. പക്ഷെ ഇത്തവണ സി ന്ഹ യെപ്പോലുള്ള ഒരു മുതിർന്ന നേതാവാണ്  ഇത് ഉന്നയിച്ചത് എന്നതാണ് ബി ജെ പി യുടെ സ്വാസ്ഥ്യം കെടുത്തുന്നത് .അവ  ബി ജെ പി യുടെ കടുത്ത അനുയായികളുടെ മുൻപിൽ എന്നപോലെ,   മോഡി ഒരു ശക്തനായ നേതാവാണെന്നും അദ്ദേഹം കള്ളപ്പണത്തെയും അഴിമതിയെയും തുടച്ചു നീക്കുമെന്നും, ഇന്ത്യയെ ഒരു തിളങ്ങുന്ന രാഷ്ട്രവും സാമ്പത്തിക ശക്തിയും ആ ക്കുമെന്നും വിശ്വസിച്ച  സാധാരണ വോട്ടർ മാരുടെയും   മുൻപിലും   മോഡി സർക്കാരിൻറെ  പരാജയത്തേയും വഞ്ചനയേയും വെളിപ്പെടുത്തുന്നതായിരുന്നു  എന്നതും സംഗതി ഗുരുതരമാക്കി.  യെശ്വന്ത്‌ സിൻഹയുടെ പരാമർശങ്ങളെ ബി ജെ പി നിസ്സാരമായി തള്ളിക്കളയാൻ മുതിർന്നത്  അദ്ദേഹം ഉന്നയിച്ച കാര്യങ്ങൾ ദേശീയതലത്തിൽ കൂടുതലായി ചർച്ചചെയ്യപ്പെടുവാൻ  വഴിയൊരുക്കി. ചാനലുകളും പത്രങ്ങളും മറ്റു മാധ്യമങ്ങളും സിന്ഹയുമായി അഭിമുഖങ്ങൾ  നടത്തുകയാൽ തന്റെ നിരീക്ഷണങ്ങൾ ആവർത്തിക്കാനും വിശദീകരിക്കുവാനും  അദ്ദേഹത്തിന് അവസരം ലഭിച്ചു.

എന്താണ് സിൻഹ പറഞ്ഞത്? വിവാദപരവും വിനാശകാരവും ആയ  പല സർക്കാർ തീരുമാനങ്ങളിലും ജെയ്റ്റിലിക്ക് കാര്യമായ പങ്കില്ലായിരുന്നു എന്ന് പരക്കെ വിശ്വസിക്കപ്പെടുമ്പോൾ അവയുടെ പൂർണ ഉത്തരവാദിത്തം പ്രധാനമന്ത്രിയുടെ പടിക്കൽ സമർപ്പിക്കേണ്ടതാണെന്നിരിക്കെ, സിൻഹ  ധനകാര്യമന്ത്രിയെ കുറിച്ച് ചില നിശിത  വിമർശനങ്ങൾ തൊടുത്തുവിട്ടു. വ്യക്തികളെ മാറ്റി നിർത്തി നമുക്ക് വിഷയങ്ങളിലേക്കു ശ്രദ്ധ തിരിക്കാം..ജി ഡി പി 5 .6 ലേക്ക് താഴ്ന്നു എന്ന് മാത്രമല്ല  , അതി ലും കൂടുതൽ താഴാതിരുന്നത് ജി ഡി പി   കണക്കാക്കുന്ന രീതിയിൽ 2015 ൽ വരുത്തിയ മാറ്റങ്ങൾ കൊണ്ടാണെന്നും  .സൂചിപ്പിച്ചു .  , അധികാരത്തിൽ കയറി 40 മാസങ്ങൾ പിന്നിട്ടിട്ടും സാമ്പത്തിക പ്രശ്നങ്ങളുടെ ഉത്തരവാദിത്തം മുൻ സർക്കാരിൽ കെട്ടിവെക്കുന്നതി ൽ അർത്ഥമില്ല. ഈ കാലയളവിൽ കാര്യങ്ങൾ കൂടുതൽ വഷളാവുകയും ചെയ്തു. രാജ്യത്തിന് കൈവന്ന ഭാഗ്യം എന്ന് മോഡി വിശേഷിപ്പിച്ച എണ്ണവില ക്കൊയ്ത്തു  സർക്കാർ  ദുർവ്യയം ചെയ്തു. നോട്ടു പിൻവലിക്കൽ വൻ  സാമ്പത്തിക ദുരന്തമായിരുന്നു എന്നും അശാസ്ത്രീയമായി നടപ്പാക്കപ്പെട്ട ജി എസ്  ടി സാമ്പത്തിക വിനിമയങ്ങൾ മുരടിപ്പിച്ചുവെന്നും ഭീ മമായ തൊഴിൽ നഷ്ടത്തിന് വഴിവെച്ചു എന്നും സിൻഹ ചൂണ്ടിക്കാട്ടി. സ്വകാര്യ നിക്ഷേപം രണ്ട് ദശാബ്ദക്കാലത്തെ ഏറ്റവും താണ നിലയിൽ ആവുകയും വ്യാവസായിക- കാർഷിക രംഗങ്ങൾ സ്തംഭനാവസ്ഥയിൽ എത്തുകയും ചെയ്തതായും തിരുത്തൽ നടപടികൾകൊണ്ട് 2019 ലെ തിരഞ്ഞെടുപ്പിന് മുൻപ് കര കയറാവാനാവാത്ത വിധത്തിൽ സാമ്പത്തികരംഗം തകർന്നിരിക്കുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.  'മുദ്രാ' വായ്പാ പദ്ധതിയിലൂടെ 80 ലക്ഷം തൊഴിലുകൾ സൃഷ്ടിക്കപ്പെട്ടു എന്ന  അമിത്ഷായുടെ അവകാശവാദത്തെ അദ്ദേഹം പൊളിച്ചു കാണിച്ചു.  നേരത്തേ നിലവിലുണ്ടായിരുന്ന  ' പ്രധാൻ മന്ത്രി സ്വരോസ്‌ഗാർ  യോജന ' യുടെ പേര് മാറ്റൽ മാത്രമാണ് ഈ പദ്ധതി.. ശരാശരി വായ്പ തുക  11,000 രൂപ   മാത്രമായതിനാൽ തൊഴിൽ സൃഷ്ടിക്കു പകരം   മിക്കവാറും അടിയന്തിര ആവശ്യങ്ങൾക്കാവും അത് ഉപയോഗിക്കപ്പെട്ടിട്ടുണ്ടാവുക . 

സാമ്പത്തിക രംഗത്തെ വീഴ്ചക്ക് പുറമെ ,കാശ്‌മീർ വിഷയത്തിലും സർക്കാരിന്റെ കെടുകാര്യസ്ഥതയെ സിൻഹ രൂക്ഷമായി വിമർശിച്ചു.
" കാശ്‌മീർ പ്രശ് നം പരിഹരിക്കാൻ  വെടിയുണ്ടകൾക്കല്ല  സ്നേഹാലിംഗനങ്ങൾക്കാണ് കഴിയുക " എന്നു സ്വാതന്ത്ര്യ ദിനത്തിൽ പ്രസംഗിച്ച മോദിയുടെ സർക്കാർ ആ ദിശയിൽ ഒന്നും പ്രവർത്തിച്ചില്ല . കാശ്‌മീരികൾ  പൂർണ്ണമായും അന്യവൽക്കരിക്കപ്പെട്ടു. കാശ്‌മീർ ഇന്ത്യക്കു വൈകാരികമായി നഷ്ടപ്പെട്ടുകഴിഞ്ഞു. ..കാശ്‌മീരികളെ  പ്രതിനിധീകരിക്കുന്ന  സാമൂഹ്യ വിഭാഗങ്ങളുടെ പല പരിച്ഛേദങ്ങളുമായി നേരിട്ട് നടത്തിയ സംഭാഷണങ്ങളിലൂടെ  തനിക്കതു ബോധ്യപ്പെട്ടുവെന്നു സിൻഹ വെളിപ്പെടുത്തി . കാശ്‌മീർ ചർച്ചയിൽ പാകിസ്താനെ മൂന്നാം കക്ഷിയായി ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.

സാമുദായിക ധ്രുവീകരണം  കൊണ്ട് രാജ്യത്തെ ഭിന്നിപ്പിക്കുന്നതിലും  ജിംഗോയിസ്റ്റ് സ്വഭാവത്തിലുള്ള പ്രതിലോമപരമായ ദേശസ്നേഹ വികാരം ചൈനക്കും പാകിസ്ഥാനും എതിരെ കുത്തിപ്പൊക്കുന്നതിലും   വളർത്തുന്നതിലും  ആണ് സംഘപരിവാറിനു താല്പര്യം.  കഴിഞ്ഞ ഉത്സവ ദിവസൾ   രാജ്യത്ത് അങ്ങിങ്ങായി ഉണ്ടായ വർഗീയ കലാപങ്ങൾ  കൊണ്ട് കലുഷിതമായിരുന്നത് തീർച്ചയായും പ്രത്യേകം ശ്രദ്ധിക്കപ്പെട്ടിരുന്നുവെങ്കിലും, ജനങ്ങളുടെയിടയിൽ സജീവ ചർച്ചയാവുന്നതു ഭരണ പരാജയവും സാമ്പത്തികമാന്ദ്യവും തന്നെയാണ് . ചരക്കു വിൽപ്പനക്കമ്പോളത്തിൽ അനുഭവപ്പെട്ട പ്രകടമായ  മുരടിപ്പ് ആയാലും , സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വർദ്ധിച്ചുവരുന്നത്  എടുത്തുകാട്ടുന്ന മറ്റു  ലക്ഷണങ്ങൾ ആയാലും ,    യു പി യിലെയും ഝാർഖണ്ഡിലെയും  സർക്കാർ ആശുപത്രികളിൽ  ഭരണാധികാരികളുടെ ക്രിമിനൽ അനാസ്ഥയും കെടുകാര്യസ്ഥതയും കൊണ്ട് ശിശുക്കളുടെ  കൂട്ട മരണങ്ങൾ സംഭവിച്ചതും ,മെട്രോപോളിറ്റൻ നഗരമായിട്ടുപോലും     മുംബെയിൽ   റെയിൽവേ മേൽപ്പാലത്തിന്റെ  സൗകര്യങ്ങൾ കാലാനുസൃതമായി വർദ്ധിപ്പിക്കാത്തതു നിമിത്തം അനേകം ആളുകൾ തിരക്കിൽപ്പെട്ടു മരിക്കാൻ ഇടവന്നതും   വിരൽ ചൂണ്ടുന്നതും മേൽസൂചിപ്പിച്ച  രണ്ടു കാര്യങ്ങളിലേക്കുതന്നെയാണ്. 

  സർക്കാരുകൾക്ക്  അവയുടെ പ്രവൃത്തികളുടേയും   വാഗ്ദാനങ്ങളുടേയും   ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞു മാറാൻ ഒരിയ്ക്കലും കഴിയാത്ത വിധത്തിൽ ജനങ്ങളുടെ  ശബ്ദത്തിന് കരുത്ത് പകരേണ്ട സന്ദർഭമാണ്  നമ്മുടെ മുന്നിൽ വന്നിരിക്കുന്നത് .



No comments:

Post a Comment