Wednesday 9 October 2013

പശ്ചിമ യൂ പി യിൽ കുഴപ്പങ്ങൾ സൃഷ്ട്ടിക്കാനുള്ള വർഗീയ ശക്തികളുടെ നീക്കത്തെ തടയുക : സി പി ഐ (എം എൽ ) മഥുര ജില്ലാക്കമ്മിറ്റി

പശ്ചിമ യു പി യിൽ കുഴപ്പങ്ങൾ സൃഷ്ട്ടിക്കാനുള്ള വർഗീയ ശക്തികളുടെ നീക്കത്തെ തടയുക :
സി പി ഐ (എം എൽ ) മഥുര ജില്ലാക്കമ്മിറ്റി

യു
പി യിലെ മുസാഫർപൂരിൽ  ഇയ്യിടെ നടന്നതിനു സമാനമായ വർഗീയ അസ്വാസ്ഥ്യങ്ങൾ പശ്ചിമ യുപി യിലെ മഥുര ജില്ലയിൽ കുത്തിപ്പൊക്കുന്നതിനു ജില്ലയിലെ  വർഗീയ ശക്തികൾ  ശ്രമം നടത്തി വരികയാണെന്ന് സി പി ഐ (എം എൽ) മഥുര ജില്ലാക്കമ്മിറ്റി മുന്നറിയിപ്പ് നല്കി .  ജില്ലാ ഭരണകൂടം തക്കസമയത്ത് ഉചിതമായി ഇടപെട്ടിരുന്നുവെങ്കിൽ  കോസി ബ്ലോക്കിൽ അടുത്തയിടെ ഉണ്ടായ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ കഴിയുമായിരുന്നു എന്ന് സംസ്ഥാന ഭരണകൂടത്തിനും ജില്ലാ അധികാരികൾക്കും പാർട്ടി ജില്ലാ കണ്‍വീനർ സ: നസീർഷാ  എഴുതി സമർപ്പിച്ച ഒരു മെമ്മോറാണ്ടത്തിൽ ചൂണ്ടിക്കാട്ടി .
മഥുരയിലെ ശ്രീകൃഷ്ണ ജന്മഭൂമിക്ഷേത്രവും ശാഹി മസ് ജിദും തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന രണ്ട് ആരാധനാ സ്ഥലങ്ങളാണ് . ഇത് ഉപയോഗപ്പെടുത്തി  മുസാഫർ നഗർ മാതൃകയിൽ സാമുദായിക കലാപം സംഘടിപ്പിക്കുന്നതിനു ള്ള ശ്രമങ്ങളാണ്‌ ഇപ്പോൾ നടന്നുവരുന്നത് .നരേന്ദ്ര മോഡിയുടെ ഉറ്റ സഹായിയായ അമിത് ഷായ്ക്ക് ആണ് യൂ പി യിലെ 2014 തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല എന്നത്  സംസ്ഥാനത്തെ സാമുദായികാന്തരീക്ഷം അങ്ങേയറ്റം വഷളാക്കാൻ ഏതറ്റം വരെ പോകാനും ഫാസ്സിസ്റ്റു ശക്തികൾ മടിക്കില്ല എന്നതിന്റെ ഒരു സൂചനയാണ് .
ജില്ലയിൽ വർഗീയ സംഘർഷം ഉണ്ടാക്കാൻ വേണ്ടി പ്രവർത്തിക്കുന്ന സാമൂഹ്യ വിരുദ്ധ ശക്തികളെ എത്രയും പെട്ടെന്ന് തിരിച്ചറിഞ്ഞ് അറസ്റ്റുകൾ നടത്താനും ജില്ലയിലെ സാമുദായിക സൌഹാർദ്ദം നിലനിർത്താനും മെമ്മോറാണ്ടത്തിൽ ആവശ്യം ഉന്നയിച്ച് സി പി ഐ (എം എൽ) പ്രതിനിധി സംഘം മഥുര ജില്ലാ മജിസ്ട്രെട്ടിനെ നേരിട്ട് കാണുകയും പ്രസ്തുത ആവശ്യങ്ങൾ സംസ്ഥാന ഗവർണർക്ക്  സമർപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തു

No comments:

Post a Comment