Friday 4 October 2013

ന്യൂനപക്ഷ വേട്ടയ്ക്കും വർഗീയ രാഷ്ട്രീയത്തിനും എതിരെ ദില്ലിയിൽ കണ്‍വെൻഷൻ


ന്യൂനപക്ഷവേട്ടയ്ക്കും വർഗീയരാഷ്ട്രീയത്തിനും എതിരെ ദില്ലിയിൽ സെപ്റ്റംബർ 25 ന് നടന്ന കണ്‍വെൻഷൻ :
[ഒരു റിപോർട്ട് ]


ന്യൂന പക്ഷ സമുദായാങ്ങംഗൾ ആയിപ്പോയി എന്ന ഏക കാരണത്താൽ  ഭരണകൂടത്തിന്റെ പീഡനത്തിനു ഇരയായ അനേകരുടെ  ഉറ്റ ബന്ധുക്കൾ , അസോസ്സിയേഷൻ ഫോർ  പ്രൊടെക് ഷൻ  ഓഫ്  സിവിൽ റൈട്സ് (APCR ) അടക്കമുള്ള പൌരാവകാശ സംഘടനകളിലെ പ്രവർത്തകർ , മുതിർന്ന പത്ര പ്രവർത്തകർ   പുരോഗമന ഇടതു പക്ഷ വിദ്യാർഥി സംഘടനയായ ആൾ ഇന്ത്യ സ്റ്റ്യൂഡെൻ റ്റ്സ്  അസോസ്സിയേഷൻ (AISA ) ഭരണ സാരഥ്യം വഹിക്കുന്ന ജെഎൻയൂ  വിദ്യാർഥി യൂണിയൻ  നേതാക്കൾ തുടങ്ങി വിവിധ പശ്ചാത്തലങ്ങളിൽ നിന്ന് എത്തിയവരുടെ മുൻ കൈയിലും പങ്കാളിത്തത്തോടെയും ദില്ലിയിൽ സെപ്റ്റമ്പർ 25 ന് വിളിച്ചു ചേർക്കപ്പെട്ട കണ്‍വെൻഷനെ  സി പി ഐ (എം എൽ) ജനറൽ സെക്രട്ടറി സ:ദീപങ്കർ ഭട്ടാചാര്യയും കേന്ദ്ര കമ്മിറ്റി അംഗമായ സ:മുഹമ്മദ്‌ സലീമും അഭിസംബോധന ചെയ്തു.
ഭീകരവാദത്തെ നേരിടുന്നതിന്റെ പേരിൽ ഒരു വശത്ത് നിരപരാധികളായ മുസ്ലീങ്ങൾ കുറ്റാരോപിതർ ആകുമ്പോൾ മറു വശത്ത് മാവോയിസത്തെ അമർച്ച ചെയ്യുന്നതിന്റെ പേരിൽ എല്ലാ ജനകീയ സമരങ്ങളെയും ജനാധിപത്യപരമായ പ്രതിഷേധങ്ങളെയും അടിച്ചമർത്തുകയാണ് സർക്കാർ  ചെയ്യുന്നതെന്ന് സ:ദീപങ്കർ ചൂണ്ടിക്കാട്ടി .കോർപ്പറേറ്റ് കളെ സേവിക്കുന്ന നയങ്ങളുടെ കാര്യത്തിൽ ആയാലും, ന്യൂനപക്ഷ വേട്ടയുടെ കാര്യത്തിലായാലും, അമേരിക്കൻ നേതൃത്വത്തിൽ ആവിഷ്കൃതമായ നിയോലിബറൽ നയങ്ങൾ പിന്തുടരുന്ന തിലായാലും , യൂപിഎ - എൻഡിഎ സർക്കാരുകൾ ഒരു പോലെ പ്രതിജ്ഞാബദ്ധത കാട്ടുന്നവർ  ആണ് എന്നതാണ് അനുഭവം.  അതിനാൽ ഈ ജനവിരുദ്ധനയങ്ങൾക്കെല്ലാം എതിരെ  ജനകീയ ഐക്യവും തുടർച്ചയായ സമരവും  ആവശ്യമായിരിക്കുന്നു എന്ന് സ:ദീപങ്കർ ചൂണ്ടിക്കാട്ടി .
ബീഹാറിൽ വലിയ ആർഭാടങ്ങളോടെയുള്ളതും നരേന്ദ്രമോഡി പങ്കെടുക്കുന്നതുമായ 'ഹുംകാർ' റാലി   ബിജെപി പ്രഖ്യാപിച്ച പാശ്ചാത്തലത്തിൽ, ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കുക  എന്ന മുദ്രാവാക്യവുമായി സി പി ഐ (എം എൽ ) ന്റെ മുൻകൈയിൽ  സംസ്ഥാനത്തെ ദരിദ്രരുടേയും  പാർശ്വവൽക്കരിക്കപ്പെട്ടവരുടെയു
ം പിന്തുണയോടെ പട്നയിൽ ഒക്ടോബർ 30 ന് ഒരു 'ഖബർദാർ' റാലി നടത്താൻ തീരുമാനിച്ചതിനെക്കുറിച്ചും ദീപങ്കർ പരാമർശിച്ചു .
കണ്‍വെൻഷൻ അഭിസംബോധന ചെയ്ത് സംസാരിച്ച സി പി ഐ (എം എൽ) കേന്ദ്ര കമ്മിറ്റിയംഗം സ:മൊഹമ്മദ് സലിം അമേരിക്കൻ നിർമ്മിത തിരക്കഥകൾക്കനുസരിച്ച് ഇന്ത്യയിലും ഇസ്ലാമോഫോബിയ  എങ്ങിനെയെല്ലാം പ്രച ചരിപ്പിക്കപ്പെടുന്നുവെന്നു വിശദീകരിച്ചു . ഭീകരതയ്ക്കെതിരായ ആഗോള യുദ്ധത്തിൻറെ പേര് പറഞ്ഞു അതിന്റെ ഭാഗമായി  നിരപരാധികൾക്കെതിരെ വ്യാജമായ കേസ്സുകൾ ചാർജ് ചെയ്തും , പോലീസ് കസ്റ്റഡിയിൽ നിർദ്ദയമായ പീഡനങ്ങൾക്കും കൊലപാതകങ്ങൾക്കും അവരെ ഇരകൾ ആക്കിയും, ഏറ്റുമുട്ടൽ കൊലപാതകങ്ങൾ നടത്തിയും ന്യൂന പക്ഷ സമുദായത്തിലെ പൗരന്മാരെ വേട്ടയാടുന്നത്   ഇന്ന് പല സംസ്ഥാനങ്ങളിലും സാധാരണ സംഭവങ്ങൾ പോലെ ആയിരിക്കുന്നു. ഈ പ്രക്രിയയിൽ  പ്രധാന വഴിത്തിരിവായ ചുരുക്കം ചില കേസുകളിൽ വിചാരണയ്ക്ക് ശേഷം കുറ്റ വിമുക്തർ ആയി കോടതികൾ പ്രഖ്യാപിച്ചവർക്ക് അവർ അനുഭവിച്ച ഭരണകൂട അനീതികൾക്കും നഷ്ടങ്ങൾക്കും ഉചിതമായ നഷ്ട പരിഹാരാവും പുനരധിവാസ സൌകര്യങ്ങളും നല്കാനോ, കുറ്റക്കാരായ പോലീസ് അധികാരികളെ ശിക്ഷിക്കാനോ ഇനിയും ഭരണകൂടം സന്നദ്ധമല്ല. എന്തിന് , ഭീകരവിരുദ്ധ നടപടിയുടെ പേരിൽ അതി ഭീകരമായ പോലീസ് അതിക്രമങ്ങളും വർഷങ്ങളോളം ജയിലിൽ പീഡകളും അനുഭവിച്ച നിരപരാധികളുടെ കാര്യത്തിൽ ഒരു  ക്ഷമാപണം  നടത്താനുള്ള മര്യാദ പോലും ഭരണകൂടം കാട്ടിയിട്ടില്ല ."അമേരിക്കൻ  ഭരണകൂടം ഉൽപ്പാദിപ്പിച്ച ഇസ്ലാമോഫോബിയ യുടെ വഴിയിൽ തന്നെ  കോണ്‍ഗ്രസ്സും  യൂപിഎ യും സമാജ് വാദി പാർട്ടിയും നീങ്ങുന്നതിനനുസരിച്ചു  ഇത്തരം കേസുകൾ അഭൂതപൂർവമായ അളവിൽ
വർദ്ധിക്കുകയാണ് "എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയിൽ വർഗീയതയുടെ വേരുകൾ ഭിന്നിപ്പിച്ചു ഭരിക്കൽ നയത്തിലും ന്യൂനപക്ഷങ്ങൾക്ക്  അടിസ്ഥാനപരമായ  മൌലിക സ്വാതന്ത്ര്യങ്ങൾ നിഷേധിക്കുന്ന സമ്പ്രദായത്തിലും ആണ് എന്ന്  APCR ലെ അഖ് ലക്   പ്രസ്താവിച്ചു.
 "കുറ്റങ്ങൾ ആരോപിക്കപ്പെട്ടു പോലീസ് പീഡനങ്ങൾക്ക് ശേഷം ജയിലുകളിൽ  കഴിയുന്ന നിരപരാധികളെ മോചിപ്പിക്കാനുള്ള പരിമിതമായ ആവശ്യത്തിൽ ഒതുങ്ങുന്നില്ല നമ്മുടെ സമരം;അനേകം  ബോംബ്‌ സ്ഫോടനങ്ങൾക്കും ഭീകരാക്രമണങ്ങൾക്കും  യഥാർത്ഥത്തിൽ ഉത്തരവാദികൾ ആയവരെയും, ഇതിനായി സൈനിക  സ്കൂളിൽനിന്നുപോലും പരിശീലിപ്പിക്കപ്പെടുന്നവരെയും പ്രോസിക്യൂട്ട്  ചെയ്യാൻ ആവശ്യം ഉന്നയിക്കുന്നതാണ് അത് ".
ബീഹാറിൽ സമസ്തിപ്പൂരിലും ദർഭംഗയിലും നിരപരാധികൾക്കുമേൽ ഭീകരവാദ പ്രവർത്തനങ്ങൾ ആരോപിച്ച്  കേസുകൾ എടുത്തപ്പോൾ "മതേതര ശക്തികൾ എന്ന് വിളിക്കപ്പെടുന്ന ജനതാ ദൽ (U ) യും ,കോണ്‍ഗ്രസ്സും നിശ്ശബ്ദരായി കാഴ്ച്ചക്കാരെപ്പോലെ നോക്കി നില്ക്കുകയായിരുന്നു . വർഗീയ ആക്രമണങ്ങളുടെയും ന്യൂനപക്ഷ വിരുദ്ധ വേട്ടയുടെയും ഇരകൾക്ക് നീതി ലഭിക്കാൻ വേണ്ടി ഒന്നും അവർ ചെയ്തില്ല" എന്ന് ദർഭംഗയിൽനിന്നുള്ള നിയാസ് അഹമ്മദ് പറഞ്ഞു.  പ്രതാപ് ഗഡ് ജില്ലയിൽ നിന്നെത്തിയ അൻവർ ,രാം പൂരിലെ ഷേർ അലി എന്നിവർ തങ്ങളുടെ കുടുംബാംഗങ്ങളെ  വ്യാജ കേസ്സുകൾ ചുമത്തിയ ശേഷം പോലീസ് പീഡിപ്പിക്കുന്നത് എങ്ങനെയെല്ലാം ആണെന്ന് വിശദീകരിച്ചു .യഥാക്രമം മാലെഗാവ് , മുസഫർ നഗർ എന്നിവിടങ്ങളിൽ സന്ദർ ശിച്ച വസ്തുതാന്വേഷണ സംഘങ്ങളിൽ അംഗങ്ങൾ ആയിരുന്ന ജെ എൻ യു വിദ്യാർഥി യൂണിയൻ ജോയിന്റ്  സെക്രട്ടറി ആയ ഷർഫറാസ് ഹമീദ് ,വൈസ് പ്രസിഡണ്ട്‌ ആയ അനുഭൂതി എന്നിവർ കണ്‍വെൻഷനെ അഭിസംബോധന ചെയ്തു. മലെഗാവ് സ്ഫോടനത്തിൽ യഥാർഥ പ്രതികളെ അറസ്റ്റു ചെയ്യും മുൻപ്  നിരപരാധികളായ മുസ്ലിങ്ങളെ  പിടികൂടി വർഷങ്ങളോളം ജയിലിലടച്ചു പീഡിപ്പിച്ചതിന്റെയും മുസഫർ നഗറിൽ  മുസ്ലിങ്ങൾക്കെതിരെ
 ഇയ്യിടെ ആസൂത്രിതമായി വർഗീയ ഹിംസ അഴിച്ചു വിടപ്പെട്ടത്തിന്റെയും വിശദാംശങ്ങൾ കണ്‍വെൻഷൻ ഇൽ അവർ വിവരിച്ചു . 
മുസാഫർ നഗർ സംഭവങ്ങളെക്കുറിച്ച് മാധ്യമങ്ങളിൽ നേരത്തെ അനേകം റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ച പത്രപ്രവർത്തകനായ അജോയ് ആശിർവാദ്  ആണ്‍ കോയ്മ സമ്പ്രദായത്തിൽ പുരുഷൻറെ 'രക്ഷക'പദവി വർഗീയ ഹിംസ അഴിച്ചുവിടുന്നതിൽ വലിയ ഒരളവിൽ പങ്ക് വഹിക്കുന്നതായി ചൂണ്ടിക്കാട്ടി . കർണ്ണാടകയിലെ മംഗലാപുരത്തും  ഗുജറാത്തിലും ഇപ്പോൾ മുസാഫർ  നഗറിലും ഒരു പോലെ മുസ്ലിങ്ങൾ ഹിന്ദു സ്ത്രീകളെ  വശീകരിച്ച് 'ലവ് ജിഹാദി'നു  ശ്രമിക്കുന്നു എന്ന ആരോപണം വ്യാപകമായി പ്ര ചരിപ്പിക്കപ്പെട്ടിരുന്നു .അതിനാൽ  'ലവ് ജിഹാദ് ' ആരോപണം മുസ്ലിം വിരുദ്ധ വർഗീയ അജണ്ട നടപ്പാക്കുന്നതിന്റെ അഭാജ്യ ഭാഗം ആണ് എന്ന് കരുതേണ്ടിയിരിക്കുന്നു. വർഗീയ ആക്രമണങ്ങൾ  നഗരങ്ങളിൽ  നിന്നും ഗ്രാമങ്ങളിലേക്ക് കൂടി  അടുത്തകാലത്തായി വ്യാപിപ്പിക്കാൻ ശ്രമങ്ങൾ  നടന്നത്തിന്റെ സൂചനയാണ് വ്യാപകമായി അരങ്ങേറിയ ഹിംസയ്ക്കു ശേഷം  മുസ്ലിങ്ങളുടെ വീടുകളും ആരാധനാ സ്ഥലങ്ങളും നശിപ്പിക്കാൻ ബോധപൂർവം ഉണ്ടായ ശ്രമങ്ങൾ  എന്ന് ആശിർവാദ് ചൂണ്ടിക്കാട്ടി . പ്രമുഖ പത്രപ്രവര്ത്തകൻ ആയ  സയ്യദ് മൊഹമ്മദ്‌ ഖാസ്മി കെട്ടിച്ചമച്ച ഒരു ഭീകരവാദക്കേസ്സിൽ തന്റെ നിരപരാധിത്വം തെളിയിക്കാൻ ദീഘകാലമായി നിയമ യുദ്ധത്തിൽ വലിച്ചിഴയ്ക്കപ്പെട്ട വ്യക്തിയാണ് . അദ്ദേഹം കണ്‍വെൻഷനെ അഭിസംബോധന ചെയ്തു ഇങ്ങനെ പറഞ്ഞു :
" വിഭജനാനന്തരം ഉണ്ടായ വര്ഗീയ ഹിംസയ്ക്കു ശേഷം 1992 ഡിസംബർ 6 നു ബാബറി മസ്ജിദ് തകർത്തു നിലം പരിശാക്കിയ വർഗീയ ഫാസ്സിസ്റ്റുകൾ ഇപ്പോൾ ശ്രമിക്കുന്നത് അക്ഷരാർഥത്തിൽ മുസ്ലിങ്ങളുടെ ശവങ്ങൾ ചവുട്ടി നടന്ന് അധികാരത്തിൽ എത്താനാണ് ."
കണ്‍വെൻഷൻ നടത്താനിടയായ പശ് ചാത്തലത്തെക്കുറിച്ച്  റവല്യൂഷണറി യൂത്ത് അസോസിയേഷൻ (RYA ) പ്രതിനിധിയായ അസ്ലം ഖാൻ വിശദീകരിച്ചു . ബി ജെ പി യും സംഘപരിവാറും ബോധപൂർവം നടപ്പാക്കുന്ന വർഗീയ ഹിംസകൾ  മാപ്പാക്കുന്ന ഒരു പ്രവണതയാണ്  വ്യത്യസ്ത പാർട്ടികളെ പ്രതിനിധീകരിക്കുന്ന സർക്കാരുകളിൽനിന്നും ഇപ്പോൾ കാണുന്നത്  എന്ന് അസ്ലം ചൂണ്ടിക്കാട്ടി.
കണ്‍വെൻഷൻ പാസ്സാക്കിയ പ്രമേയങ്ങളിൽ , ബിജെപി സമ്മർദം മൂലം പാർലമെന്റിൽ അവതരിപ്പിക്കാതെ യൂ പി എ സർക്കാർ കോൾഡ്‌ സ്റ്റൊറേജിൽ  വെച്ച  നിർദിഷ്ട വർഗീയതാ വിരുദ്ധ ബിൽ 2011 എത്രയും വേഗത്തിൽ  അവതരിപ്പിച്ച്  പാസ്സാക്കുക , നിരപരാധികൾ ആയ മുസ്ലിം യുവാക്കളെ സർക്കാരും സെക്യൂരിറ്റി വിഭാഗങ്ങളും വേട്ടയാടുന്നത് അവസാനിപ്പിക്കുക, വർഗീയ ആക്രമണങ്ങൾ സംഘടിപ്പിക്കുന്ന രാഷ്ട്രീയ പാർട്ടി  നേതാക്കള്‍ക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുക എന്നതുൾപ്പെടെയുള്ള  വ്യക്തമായ നയം സർക്കാർ  സ്വീകരിക്കുക, പീഡനങ്ങൾക്കിരകളായ  നിരപരാധികൾക്ക് നഷ്ടപരിഹാരം,പുനരധിവാസസൌകര്യങ്ങൾ എന്നിവ നല്കുക , തെറ്റായ അറസ്റ്റുകൾക്കും കുറ്റാരോപണങ്ങൾക്കും ഉത്തര വാദികൾ ആയ ഉദ്യോഗസ്ഥരെ മാതൃകാപരമായി ശിക്ഷിക്കുക, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കള്ളക്കേസുകളിൽ വിചാരണ കാത്ത്  ദീർഘകാലമായി ,തടവ്‌  അനുഭവിക്കുന്ന നിരപരാധികളെ വിട്ടയക്കുക, I B അടക്കം ഉള്ള സെക്യൂരിറ്റി ഏജൻസികൾ   മുസ്ലിങ്ങൾക്കെതിരായ  പക്ഷപാതം പ്രചരിപ്പിക്കുന്നവിധത്തിൽ പെരുമാറുമ്പോൾ അതിന് ഉത്തരവാദപ്പെട്ടവർക്കെതിരെ  കർശനമായ  നടപടികൾ സ്വീകരിക്കുക ,രാജ്യത്തിന്റെ വിവിധ മേഖലകളിൽ  നിലവിലുള്ള  AFPSA , ജമ്മു & കശ്മീർ പബ്ലിക് സെയ്ഫ് റ്റി ആക്റ്റ് , തുടങ്ങിയ ഡ്രകോണിയൻ നിയമങ്ങൾ  പിൻ വലിക്കുക , വെറും സംശയത്തിന്റെ പേരിൽ  അത്തരം നിയമങ്ങൾ  ഉപയോഗിച്ച് അറസ്റ്റ് ചെയ്യപ്പെട്ട്‌ ദീർഘകാലമായി ജയിലിൽ കഴിയുന്ന എല്ലാ പൌരന്മാരെയും നിരുപാധികം വിട്ടയക്കുക എന്നിവ അടക്കം പതിനൊന്ന് ആവശ്യങ്ങൾ ഉൾക്കൊള്ളുന്നു.

No comments:

Post a Comment