Wednesday, 24 September 2014

കാലടിയിൽ AISA വർക്ക്‌ ഷോപ്പ്

കാലടിയിൽ AISA വർക്ക്‌ ഷോപ്പ്

ൾ ഇന്ത്യാ സ്റ്റ്യൂഡെന്റ്സ് അസ്സോസിയേഷൻ(AISA ) ശ്രീ ശങ്കര യുണിവേർസിറ്റി  ഓഫ് സാൻസ്ക്രിറ്റ് (SSUS )  യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 22--09-2014 ന് കാലടിയിൽ പുരോഗമന വിദ്യാർഥി പ്രസ്ഥാനം നേരിടുന്ന വെല്ലുവിളികൾ മുഖ്യ പ്രമേയം ആയി ഒരു വർക്ക്‌ ഷോപ്പ് സംഘടിപ്പിക്കപ്പെട്ടു . 
സി പി ഐ (എം എൽ) കേന്ദ്ര കമ്മിറ്റിയംഗവും ലിബറേഷൻ മാസികയുടെ പത്രാധിപ സമിതിയംഗവും ആയ സഖാവ് വി ശങ്കർ വർക്ക് ഷോപ്പിൽ മുഖ്യപ്രഭാഷണം നടത്തി. ഐസ, SSUS കാലടി യഥാക്രമം യൂണിറ്റ്സെക്രട്ടറി,  കണ്‍വീനർമാർ എന്നീ ഭാരവാഹികൾ ആയ സഖാക്കൾ മനോജ്‌ ,  അനിരുദ്ധ്, അരുണ്‍ എന്നിവരും  സഖാക്കൾ   ഹരി മോഹൻ ,അനൂപ്‌, ശ്രുതി എന്നിവരും ചർച്ചയിൽ പങ്കെടുത്തു .

 കാലടി സംസ്കൃത സർവ്വകലാശാലാ അധികൃതർ തങ്ങളുടെ ഭരണപരമായ ചുമതലകൾ വിദ്യാർഥി  സമൂഹത്തിന്റെ അവകാശങ്ങളും താല്പ്പര്യങ്ങളും സംരക്ഷിക്കാൻ  വേണ്ടി ശരിയായി വിനിയോഗിക്കുന്നതിന് പകരം പലപ്പോഴും നിരുത്തരവാദപരമായോ, നിസ്സംഗതയോടെയോ സ്ഥാപിത താൽപ്പര്യങ്ങൾക്ക് കൂട്ടുനില്ക്കുന്ന വിധത്തിലോ പെരുമാറുന്നത് മൂലം അനാവശ്യമായി ദുരിതങ്ങൾ അനുഭവിക്കേണ്ട അവസ്ഥയാണ് വിദ്യാർഥികൾക്ക് ഉള്ളത് .
യാഥാസ്ഥിതിക വിദ്യാർഥി സംഘടനകളിൽനിന്നും കടുത്ത പരീക്ഷണങ്ങളെയും വെല്ലുവിളികളെയും അതിജീവിച്ചും, ശരിയായ മുദ്രാവാക്യങ്ങൾ ഉയർത്തി പ്രവർത്തിക്കാൻ കഴിഞ്ഞത് മൂലവും   ഐസ നയിക്കുന്ന പുരോഗമന വിദ്യാർഥി പ്രസ്ഥാനത്തിന് വിദ്യാർഥികൾക്കിടയിൽ ഇന്ന്പിന്തുണ ഏറിയിട്ടുണ്ടെന്ന്  ചർച്ചയിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി .
സി പി ഐ (എം എൽ) കേരള സംസ്ഥാന ലീഡിംഗ് ടീം സെക്രട്ടറി സഖാവ് ജോണ്‍ കെ എരുമേലി ,അംഗങ്ങൾ ആയ സഖാക്കൾ ജോയ്  പീറ്റർ , ഒ പി കുഞ്ഞു പിള്ള , കെ എം വേണുഗോപാലൻ, ജയറാം ആരക്കൽ എന്നിവരും  വർക്ക് ഷോപ്പിൽ പങ്കെടുത്തു.  

No comments:

Post a Comment