എങ്ങിനെയാണ് വെറുപ്പിന്റെ വിത്തുകൾ വിതയ്ക്കപ്പെടുന്നത് ?
അവയ്ക്ക് വേരുകൾ മുളയ്ക്കുന്നതിനു മുൻപ് ജനങ്ങൾക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമോ ?
ഇത് മനസ്സിലാക്കണമെങ്കിൽ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ സമീപ കാലത്ത് ഉണ്ടായ വർഗീയ ഹിംസകളിലെ കാതലായ ചില അംശങ്ങൾ പരിശോധിക്കുന്നത് നന്നായിരിക്കും.
ജനറൽ സെക്രട്ടറി സ:ദീപങ്കർ ഭട്ടാചാര്യ യു പിയിലെ മുസഫർനഗറിൽ ഒരു യോഗത്തെ അഭിസംബോധന ചെയ്യുന്നു |
വർഗീയ രാഷ്ട്രീയത്തിന്റെ പുതു മാതൃകകൾ തിരിച്ചറിഞ്ഞ് ചെറുത്ത് തോൽപ്പിക്കാൻ സി പി ഐ (എം എൽ ) ആഹ്വാനം
ഉത്തർ പ്രദേശ് തിളച്ചു മറിയുന്നു
ഉത്തർ പ്രദേശിൽ ആവർത്തിച്ച് ഇയ്യിടെ ഉണ്ടായിക്കൊണ്ടിരിക്കുന്ന വർഗീയ സംഘർഷങ്ങളെക്കുറിച്ച് ഇന്ത്യൻ എക്സ്പ്രസ്സ് പത്രം ഒരു അന്വേഷണ റിപ്പോർട്ട് പരമ്പര പ്രസിദ്ധീകരിച്ചിരുന്നു .ലോക സഭാ തെരഞ്ഞെടുപ്പിന് തൊട്ടു പിറകെയുള്ള പത്ത് ആഴ്ചകളിൽ യു പി യിൽ ആകെ അരങ്ങേറിയ 'വർഗീയ ലഹള' കളിൽ മൂന്നിൽ ഒരു ഭാഗവും നടന്നത് ഏതാനും മാസങ്ങൾ ക്കകം ഉപ തെരഞ്ഞെടുപ്പുകൾ നടക്കാനിരുന്ന 12 അസംബ്ലി മണ്‍ഡ ലങ്ങൾക്കുള്ളിലോ , പരിസര പ്രദേശങ്ങളിലോ ആയിരുന്നു . കുറേക്കൂടി വലിയ ഒരു പ്രദേശം സങ്കൽപ്പിക്കുകയാണെങ്കിൽ, മേൽ പ്പറഞ്ഞ സംഘർഷങ്ങളിൽ മൂന്നിൽ രണ്ടും നടന്നത് മേൽപ്പറഞ്ഞ 12 അസംബ്ലി മണ്ഡലങ്ങൾ ഉൾപ്പെട്ട ഒരു സ്ഥലസീമയ്ക്ക് അകത്താണ് എന്ന് പോലീസ് റെക്കോർഡ് കൾ വ്യക്തമാക്കുന്നു . വ്യക്തികൾ തമ്മിൽ ഉണ്ടായ ഓരോ ചെറിയ സംഘർ ഷത്തെയും വർ ഗീയവല്ക്കരിച്ചു വോട്ടുകൾ ആക്കാൻ ശ്രമിച്ചത് വർഗീയ അജണ്ട യിലൂടെ അടുത്ത കാലത്ത് തെരഞ്ഞെടുപ്പു വിജയം നേടിയ ബി ജെ പി മാത്രം ആയിരുന്നില്ല ;പരാജിതരായിരുന്ന സമാജ് വാദി പാർട്ടിയും ബഹുജൻ സമാജ് പാർട്ടിയും ഒരു പോലെ വോട്ടുകൾ നേടാൻ ഉള്ള ഒരു അടവായി ഹിന്ദു- മുസ്ലിം സാമുദായിക ധ്രുവീകരണം ഉപയോഗിച്ചു .ദളിത് സമുദായങ്ങളും മുസ്ലിങ്ങളും ഒന്നിച്ചു ജീവിച്ച പ്രദേശങ്ങളിൽ പുതുതായി സാമുദായിക വർഗീയത ഉണ്ടാക്കാനുള്ള ശ്രമങ്ങൾ മേല്പ്പറഞ്ഞ എല്ലാ കക്ഷികളും നടത്തിയിരുന്നു.
ലോകസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്ത് വന്ന 2014 മേയ് 16 നും ജൂലൈ 25 നും ഇടയ്ക്ക് വർഗീയ അസ്വാസ്ഥ്യങ്ങൾ എന്ന് പോലീസ് വിശേഷിപ്പിക്കുന്ന 605 ചെറിയ സംഭവങ്ങൾ സംസ്ഥാനത്ത് ഉണ്ടായി.അവയിൽ ഏകദേശം ഇരുനൂറോളം സംഭവങ്ങൾ ഉണ്ടായത് മേല്പ്പറഞ്ഞ 12 അസംബ്ലി മണ്‍ഡലങ്ങളുടെ ഉള്ളിലോ തൊട്ടു കിടക്കുന്ന പരിസരത്തോ ആണ് .വേറൊരു ഇരുനൂറെണ്ണം തൊട്ടുള്ള വലിയ ഒരു വൃത്തത്തിൽ ആയിരുന്നു നടന്നത് .ഈ അസംബ്ലി സീറ്റുകളിൽ നിന്ന് രാജിവെച്ചു ഒഴിഞ്ഞ എംഎൽഎ മാർ എല്ലാം തന്നെ പാർലമെന്റിൽ മത്സരിക്കാൻ വേണ്ടി എംഎൽഎ സ്ഥാനം ഒഴിഞ്ഞവരും, പിന്നീട് എം പി മാർ ആയവരുമാണ്.അങ്ങനെ ഒഴിഞ്ഞു കിടക്കുന്ന അസംബ്ലി സീറ്റുകളിൽ നിയമാനുസൃതം ആറ് മാസത്തിന്നുള്ളിൽ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഒരു പശ്ചാത്തലത്തിൽ സൃഷ്ട്ടിക്കപ്പെട്ടതായിരുന്നു മേൽപ്പറഞ്ഞ സാമുദായിക ധ്രുവീകരണവും സംഘർഷങ്ങളും.
ഏറ്റവും കൂടുതൽ വർഗീയ സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് പശ്ചിമ യു പി യിലെ അഞ്ച് നിയമസഭാ മണ്‍ഡലങ്ങൾ ആയ സഹാരണ്‍പൂർ നഗർ ,ബിജ്നോർ ,കൈരന ,ഥാക്കുർവാഡ, ഗൌതംബുദ്ധനഗർ എന്നിവിടങ്ങളിൽ ആയിരുന്നു. അവിടങ്ങളിലെല്ലാംകൂടി 259 ഉം, തെരഞ്ഞെടുപ്പ് നടക്കാൻ ഇരിക്കുന്ന മറ്റൊരു മണ്‍ഡലമായ ലക്നൗ ഈസ്റ്റിന്റെ ഭാഗം ആയ അവധിൽ 53 സംഭവങ്ങളും ഉണ്ടായി. ഇന്തെ ടെരായി, കിഴക്കൻ യു പി, ബുന്ദെൽ ഖണ്ഡ് പ്രദേശങ്ങളിൽ യഥാക്രമം 29, 16, 6 എന്നിത്രയും സംഭവങ്ങൾ ഉണ്ടായി. ഇവയും നേരത്തെ പറഞ്ഞ 12 അസംബ്ലി മണ്ഡലങ്ങളിൽ പെടുന്ന സ്ഥലങ്ങളാണ്.
മേൽപ്പറഞ്ഞ മണ്ഡലങ്ങൾക്ക് അകത്തും പരിസരങ്ങളിലും ആയി വർഗീയ അസ്വാസ്ഥ്യങ്ങൾ എന്ന് പറയാവുന്ന നാനൂറോളം സംഭവങ്ങൾ ആണ് പോലീസ് റെക്കോർഡ്‌കളിൽ രേഖപ്പെടുത്തിയവ. ഇവയിലെല്ലാം തന്നെ പ്രധാനമായും 6 തരം വിഷയങ്ങളുമായി ബന്ധപ്പെട്ട് ആണ് കുഴപ്പങ്ങൾ തുടങ്ങിയത്.
120- ലധികം സംഭവങ്ങളിൽ മസ്ജിദുകൾ, മദ്രസ്സകൾ, കബർ അടക്കുന്ന സ്ഥലങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് ആണ് കുഴപ്പങ്ങൾ ഉണ്ടായതെങ്കിൽ വേറെ 120 സംഭവങ്ങളിലോരോന്നും ഉച്ച ഭാഷിണികൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു പ്രശ്നങ്ങളുടെ തുടക്കം.
ഭൂമിയുമായി ബന്ധപ്പെട്ട സംഘർഷങ്ങൾ 70 സംഭവങ്ങളിലും ഗോവധവുമായി ബന്ധപ്പെട്ട തർക്കങ്ങൾ 61 കേസുകളിലും ഉണ്ടായി; ഭിന്ന സമുദായങ്ങളിൽപ്പെട്ട യുവതീയുവാക്കൾ ഒളിച്ചോടിയതോ, സ്ത്രീപുരുഷ ന്മാർ തമ്മിൽ ബന്ധം പുലർത്തിയതോ,അതുമല്ലെങ്കിൽ ഒരു സമുദായത്തിലെ പുരുഷന്മാർ മറ്റൊരു സമുദായത്തിലെ സ്ത്രീകളെ പീഡിപ്പിച്ചതയുള്ള പരാതികളോ ഉൾപ്പെടുന്ന സംഭവങ്ങൾ അൻപതോളം വരും. ചെറിയ വാഹനാപകടങ്ങൾ പോലെയുള്ള സംഭവങ്ങൾ വർഗീയാസ്വാസ്ഥ്യത്തിന് വഴി തെളിച്ച മുപ്പത് കേസുകൾ വേറെയും ഉണ്ടായിരുന്നു.
. ഉരസലുകളുടെ ആരംഭ ബിന്ദുക്കൾ :
വർഗീയ സംഭവങ്ങളിൽ നാലിൽ ഒന്നും ഉണ്ടായത് ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നത് സംബന്ധിച്ച് തർക്കങ്ങൾ ഉന്നയിക്കപ്പെട്ടതിനെത്തുടർന്നു ആയിരുന്നു . പക്ഷെ, ചില കേസുകളിൽ ഉച്ചഭാഷിണികൾ ഉപയോഗിച്ച് ഒരു വിഭാഗം വെറുപ്പ് പ്രചരിപ്പിക്കുന്നതിനെ മറു വിഭാഗം എതിർത്തതിനെ തുടർന്ന് ഉണ്ടായതാണ് അവ. 'മുസ്ലീങ്ങൾ ഹിന്ദു സ്ത്രീകളുടെ മാനത്തിന് ഭീഷണി' എന്ന അർത്ഥത്തിലുള്ള വിദ്വേഷ പ്രചാരണങ്ങളും ധാരാളം ഉണ്ടായിരുന്നു .സഹാരൻപൂരിലെ ബാഗേശ്വർ ക്ഷേത്രക്കമ്മിറ്റി ഭാരവാഹിയായ വിനയ് കുമാർ മിത്തൽ പ്രചരിപ്പിച്ച ഒരു വാട്സ് അപ്പ് സന്ദേശം അത്തരത്തിൽ ഉള്ളതായിരുന്നു .(സുഹൃത്തുക്കളേ, അവർ നിങ്ങളുടെ ക്ഷേത്രങ്ങളിൽ നിന്നും ഉച്ചഭാഷിണികൾ എടുത്തു മാറ്റിക്കുകയാണ്.ഇതിനെ നാം ചോദ്യം ചെയ്യുന്നില്ലെങ്കിൽ നാളെ അവർ വീട്ടിൽ കയറി നമ്മളെ ഉപദ്രവിക്കും. അതുകൊണ്ട് എല്ലാവരും ബാഗേശ്വരി ക്ഷേത്രത്തിൽ ഒത്തു ചേരുക) ഹാപൂർ ജില്ലയിലെ ബഹാദുർഗർ ഗ്രാമത്തിൽ അടുത്ത കാലത്ത് വർഗീയ സംഘർഷം ഉണ്ടായത് ഇരു സമുദായങ്ങളിലും പെട്ട പതിനഞ്ച് വയസ്സുമാത്രം പ്രായമുള്ള രണ്ടു സ്കൂൾ കുട്ടികൾ തമ്മിൽ ഉണ്ടായ ഒരു നിസ്സാര വഴക്കിനെത്തുടർന്ന് ആയിരുന്നു. ഇതിൽ ആളപായം സംഭവിച്ചില്ലെങ്കിലും, രണ്ടു സമുദായങ്ങളിലേയും ആളുകളുടെ അര ഡസൻ കടകൾ തീ വെച്ച് നശിപ്പിക്കപ്പെടുകയും ഒരു മുസ്ലീം പള്ളി ആക്രമിച്ച് കേടുവരുത്തുകയും ചെയ്തു.
ഝാർഖണ്ഡിൽ ഈദ് ഉൽ ഫിത്തർ ആഘോഷങ്ങൾക്കിടെ പ്രാർത്ഥനയ്ക്ക് വേണ്ടി മുസ്ലിങ്ങൾ ഒത്തുകൂടിയ ഒരു സ്ഥലത്തെ സംബന്ധിച്ച ഒരു സ്വത്ത് തർക്കം മനപ്പൂർവ്വം കുത്തിപ്പൊക്കി ഉണ്ടാക്കിയ വര്ഗീയ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു.
ദളിതുകളെയും മുസ്ലിങ്ങളെയും തമ്മിലടിപ്പിക്കുന്നു
മേയ് 16 നു ശേഷം യു പി യിൽ നടന്ന വര്ഗീയ സംഘർഷങ്ങൾ ഏകദേശം ഒൻപതിൽ ഒന്ന് വീതം ദളിതുകളും മുസ്ലിങ്ങളും തമ്മിൽ ഉണ്ടായവയാനെന്നും, അതിൽത്തന്നെ 70% സംഭവങ്ങൾ നടന്നത് അസംബ്ലി ഉപ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ച മണ്‍ഡലങ്ങൾക്ക് സമീപത്തായിരുന്നുവെന്നും ഇന്ത്യൻ എക്സ്പ്രസ്സ് പ്രസിദ്ധീകരിച്ച അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു .
ഈ പ്രദേശങ്ങളിൽ ബിഎസ് പി യ്ക്ക് മുന്പുണ്ടായിരുന്ന ദലിത് -മുസ്ലീം ബഹുജന അടിത്തറയിൽ ചോർച്ച നേരിട്ടപ്പോൾ പ്രാദേശിക നേതാക്കൾ മത സംഘടനകൾക്ക് പിന്നാലെ പോയി എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു .ദളിത് സമുദായത്തിലെ സ്‌ത്രീകൾ ചിലപ്പോൾ മുസ്ലിം യുവാക്കളു മായി പ്രണയ ബന്ധത്തെത്തുടർന്ന് ഒളിച്ചോട്ടം നടത്തുമ്പോൾ ബി ജെ പി യുടെ പ്രാദേശിക യൂണിറ്റും നേതാക്കളും ദളിതരുടെ "രക്ഷകർ" ആയി രംഗത്ത് വന്നിരുന്നു .സഹാരൻ പൂരിൽ നഗരാതിർത്തിക്കു വെളിയിൽ കലാശി ലെയിനിൽ മുസ്ലിം കടകൾ കൊള്ളയടിക്കുകയും കെട്ടിടങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്ത കേസുകളിൽ 70% ത്തിലും പ്രതികൾ ദലിതർ ആയിരുന്നു .
സഹാരൻ പൂരിൽ ലഹള യെത്തുടർന്നു അറസ്റ്റു ചെയ്യപ്പെട്ട മുസ്ലിം ഇതര വിഭാഗങ്ങളിൽ 98% ഹിന്ദു ദളിതരും ബാക്കി 2% പേര് സിഖ് കാരും ആണെന്ന് പോലീസ് പറയുന്നു
മാദ്ധ്യമങ്ങൾ വഹിക്കുന്ന പങ്ക്
അടുത്തകാലത്ത് യു പി യിലുണ്ടായ വർഗീയ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യൻ എക്സ്പ്രസ് പ്രസിദ്ധീകരിച്ച വസ്തുതാന്വേഷണ റിപ്പോർട്ട് കളിൽ ശ്രദ്ധയർഹിക്കുന്ന രണ്ടാമത്തെ കാര്യം, മുൻപ് അസ്വാസ്ഥ്യങ്ങൾ നിലവിൽ ഇല്ലാതിരുന്നതും ദീർഘ കാലങ്ങളായി സാമുദായിക സൌഹാർദ്ദം നിലനിന്നിരുന്നതും ആയ ചില ഗ്രാമപ്രദേശങ്ങൾ ആയിരുന്നു ഇപ്രാവശ്യം തീവ്രമായ വിഭാഗീയ ഏറ്റുമുട്ടലുകൾക്ക് വേദികൾ ആയതെന്നാണ്. പോസ്റ്ററുകളും ഉച്ചഭാഷിണികളും ഉപയോഗിച്ച് അഭ്യൂഹങ്ങൾ പരത്താനും വളരെ വേഗത്തിലും വ്യാപകമായും സാമുദായിക സ്പർദ്ധ വളർത്താനും ആസൂത്രിത ശ്രമങ്ങൾ ഉണ്ടായി.
എങ്ങനെയാണ് ഊഹാപോഹങ്ങൾ പ്രചരിപ്പിക്കപ്പെടുന്നത് ? സോഷ്യൽ മീഡിയയും എസ് എം എസും വാട്സ് അപ്പ് ഉം ഇതിനു വേണ്ടി ആസൂത്രിതമായും വ്യാപകമായും ഉപയോഗിക്കപ്പെടുന്നുണ്ട്. പക്ഷേ അച്ചടി മാധ്യമങ്ങളും ചാന്നലുകളും ഇക്കാര്യത്തിൽ ഒട്ടും പിറകിൽ അല്ല.
പശ്ചിമ യു പി യിലെ പ്രാദേശിക പത്രങ്ങളും വാർത്താ ചാന്നലുകളും മാത്രമല്ലാ യുപി യിലെ സമീപകാല സാമുദായിക ധ്രുവീകരണത്തെ സഹായിച്ചത് ;ദേശീയ ചാനലുകളും ദിന പത്രങ്ങളും ഇതിൽ അവരുടേതായ പങ്ക് വഹിച്ചു എന്ന് കാണാൻ കഴിയും . മുസ്ലീങ്ങൾ ഹിന്ദു സ്ത്രീകളെ നിർബന്ധിത മതപരിവർത്തനം ചെയ്യിക്കുന്നു , ബലാൽ സംഗം ചെയ്യുന്നു എന്ന മട്ടിൽ നൂറു കണക്കിന് അഭ്യൂഹങ്ങളും റിപ്പോർട്ട് കളും പ്രചരിപ്പിച്ചതിൽ പശ്ചിമ യു പി യിലെ പ്രാദേശിക പത്രങ്ങളുടെ പങ്ക് വളരെ വലുതായിരുന്നു. പക്ഷെ ദേശീയ ചാന്നലുകളും പത്രങ്ങളും തീർത്തും നിരുത്തരവാദ പരമായിട്ടാണ് വർഗീയ സംഘർഷങ്ങളുടെ വാർത്തകൾ നൽകിവരുന്നത്.
2014 ആഗസ്ത് 8 ന് ഹിന്ദി ചാനൽ ആയ ABP News "യു പി യിലെ വർഗീയ ലഹളകളെ ക്കുറിച്ച് ഒരു പ്രത്യേക അന്വേഷണം " എന്ന പേരിൽ (http://abpnews.abplive.in/.../ABP-News-special...)സംപ്രേഷണം ചെയ്ത പരിപാടി ഇരകളായ മുസ്ലീം സമുദായത്തെ 'പ്രകോപനങ്ങൾ സൃഷ്ടിച്ചവർ' ആയി ചിത്രീകരിക്കുന്നതായിരുന്നു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെയും സ്വത്തുക്കൾ നഷ് ട്ടപ്പെട്ടവരുടെയും കൂട്ടത്തിൽ ഹിന്ദു, പ്രത്യേകിച്ചും ദലിത് ഇരകളെ പരിചയപ്പെടുത്തുമ്പോൾ ആക്രമണങ്ങൾക്കും വര്ഗീയ ഹിംസ കൾക്കും വിധേയരായ നൂറു കണക്കിന് മുസ്ലീം കുടുംബങ്ങളിൽ നിന്നും ഒറ്റ ആൾ പോലും ഇന്റർവ്യൂ ചെയ്യപ്പെട്ടിരുന്നില്ല!
പശ്ചിമ യു പി യിലെ വർഗീയ സംഘർഷങ്ങൾ സംബന്ധിച്ച് മുഖ്യധാരാ മാധ്യമങ്ങളിൽ പലപ്പോഴും വരുന്ന ഏതൊരു 'സ്റ്റോറി' യും ബി ജെ പിയുടെ പുതു നിര നേതാക്കളിൽ പ്രധാനിയായ അമിത് ഷായുടെ ഭാഷ്യങ്ങളുടെ ആവർത്തനമാണ്: ആക്രമണകാരികളായ മുസ്ലിങ്ങളെ സമാജ് വാദി പാർടി സംരക്ഷിക്കുന്നു എന്ന ആരോപണത്തിന്റെ സ്വഭാവമുള്ളവയാണ് അവയിൽ മിക്കതും.
വർഗീയത എന്ന ആശയത്തിന്റെ അർത്ഥം തന്നെ മാറ്റി മറിക്കുന്ന പുതിയ വ്യവഹാരങ്ങളാണ് മാധ്യമങ്ങൾ ഉണ്ടാക്കുന്നത് .പൊതുബോധത്തിൽ "വർഗീയത" യുടെ സങ്കല്പം വേറൊരു അർത്ഥത്തിൽ നിർമ്മിച്ചെടുക്കാൻ ശ്രമിക്കുകയാണ് ഈ വിഭാഗങ്ങൾ ചെയ്യുന്നത്: സ്വതവേ ചീത്ത ആൾക്കാർ ആയ ന്യൂനപക്ഷ സമുദായക്കാർ ഭൂരിപക്ഷ സമുദായങ്ങളെ ആക്രമിക്കുന്നു എന്നതാണ് ഇത്തരം ആഖ്യാനങ്ങളുടെ പൊതു ഉള്ളടക്കം .
എന്നാൽ, ഭൂരിപക്ഷത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ എന്ന പേരിൽ മുസ്ലിങ്ങൾക്ക് നേരെ നടക്കുന്ന വിവരണാതീതമായ ക്രൂരതകളുടെയും ഹിംസകളുടെയും,ചിത്രങ്ങൾ അവരുടെ ആഖ്യാനങ്ങളിൽ നിന്നും പൂർണ്ണമായും നീക്കം ചെയ്യപ്പെടുകയാണ്.
No comments:
Post a Comment