സംശയാസ്പദമായ വ്യാജ ഏറ്റുമുട്ടൽ അന്വേഷിക്കുക
ഭീകരവാദ പ്രവർത്തനങ്ങളെ
നേരിടാൻ വേണ്ടിയുള്ള കേരളത്തിലെ പോലീസ്
സേനയുടെ കമാൻഡോ വിഭാഗമായ തണ്ടർബോൾട്ട്സ് "മാവോയിസ്റ്റു"
കളെ "ഏറ്റുമുട്ടലിൽ" കൊലപ്പെടുത്തിയതായി അവകാശപ്പെടുന്നത് 2016 നു ശേഷം ഇത് മൂന്നാം തവണയാണ് . 2016 നവംബറിലും ,2019 മാർച്ചിലും ഉണ്ടായതും, 2019 ഒക്ടോബർ 28-29 തീയ്യതികളിൽ പാലക്കാട് ജില്ലയിലെ അഗളിയിൽ നടന്നതായി പറയുന്നതും ആയ "ഏറ്റുമുട്ടലു"കൾ എല്ലാം തന്നെ വ്യാജ ഏറ്റുമുട്ടലുകളുടെ , അഥവാ പോലീസ് കസ്‌റ്റഡിയിൽ നടത്തിയ പച്ചയായ കൊലപാതകങ്ങളുടെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ട് .
ഇതുമായി കൂട്ടിവായിക്കേണ്ട ശ്രദ്ധേയമായ ഒരു കാര്യം, 2016 ലും 2019 മാർച്ചിലും നടന്ന "ഏറ്റുമുട്ടൽ " മരണങ്ങളെക്കുറിച്ചു മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് സർക്കാർ ഉത്തരവ് ഇട്ടിരുന്നുവെങ്കിലും തൽ സംബന്ധമായ റിപ്പോർട്ടുകൾ ഇനിയും പരസ്യപ്പെടുത്തിയിട്ടില്ല എന്നതാണ്. മേൽപ്പറഞ്ഞ മൂന്നു "ഏറ്റുമുട്ട"ലിനെക്കുറിച്ചും തണ്ടർ ബോൾട് സ് പോലീസ് നടത്തിയ അവകാശവാദം മാവോയിസ്റ്റുകൾ പൊലീസിന് നേരെ വെടിയുതിർത്തപ്പോൾ തിരിച്ചു വെടിവെച്ചപ്പോൾ ആണ് മരണങ്ങൾ സംഭവിച്ചതെന്നായിരുന്നു. പക്ഷെ, ഒറ്റക്കേസിലും പൊലീസിന് പോറൽ പോലും ഏറ്റില്ലായിരുന്നു.
ആദിവാസികളെ മാവോയിസ്റ്റ് മുദ്രചാർത്തിയ ശേഷം പോലീസ് കസ്റ്റഡിയിൽ വെച്ചോ , കീഴടങ്ങാനുള്ള വ്യാജ വാഗ്ദാനങ്ങൾ നൽകി ചതിയിൽപ്പെടുത്തിയോ കൊലപ്പെടുത്തുന്ന ഹീനമായ രീതി ഛത്തീസ്‌ഗഡിലും ആന്ധ്രാപ്രദേശിലും തെലങ്കാനയിലും മഹാരാഷ്ട്ര യിലും ഉണ്ടായിട്ടുണ്ട്. സി പി ഐ (എം) നേതൃത്വം നൽകുന്ന ഇടതു ജനാധിപത്യ മുന്നണി ഭരണത്തിൽ ഇങ്ങനെയുള്ള കൊലപാതകങ്ങൾ ആവർത്തിച്ചു നടക്കുമ്പോഴും കമാൻഡോകളും പോലീസ് സേനയും നടപടികൾ നേരിടാത്ത അവസ്ഥ പ്രത്യേകിച്ചും ഞെട്ടിപ്പിക്കുന്നതും അങ്ങേയറ്റം അപലപനീയവും ആണ്.
ആഭ്യന്തര മന്ത്രി എന്ന നിലയിൽ സംസ്ഥാനത്തെ പോലീസ് സേനയുടെ മേൽ നിയന്ത്രണം ഉള്ളത് മുഖ്യമന്ത്രി പിണറായി വിജയന് ആണ്. ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിലും ജനാധിപത്യം കാത്തുസൂക്ഷിക്കുന്നതിലും കേരളത്തിലെ സർക്കാരിന്റെ വാക്കും പ്രവൃത്തിയും തമ്മിൽ പൊരുത്തപ്പെടാത്ത നില അവസാനിപ്പിക്കണമെന്ന് സി പി ഐ (എം എൽ ) ആവശ്യപ്പെടുന്നു. ഏറ്റുമുട്ടൽ മരണങ്ങളിൽ എഫ് ഐ ആർ ഫയൽ ചെയ്തു ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥരെ വിചാരണ ചെയ്യണം. സ്വയരക്ഷയ്ക്കു വേണ്ടിയാണ് വെടിയുതിർക്കേണ്ടിവന്നതെന്ന അവരുടെ അവകാശവാദം കോടതിയിൽ തെളിയിക്കാൻ ആവശ്യപ്പെടുകയാണ് സർക്കാർ ചെയ്യേണ്ടത്.
കേരളം പോലെയുള്ള ഒരു സംസ്ഥനത്തു്
തണ്ടർബോൾട് സ് മാതൃകയിലുള്ള ഭീകരവിരുദ്ധ കമാൻഡോ സൈന്യത്തെ വിന്യസിപ്പിക്കുന്നതിന് ഒരു ന്യായീകരണവും ഇല്ല. തണ്ടർ ബോൾട്സ് പിരിച്ചുവിടാനും , പോലീസ് കസ്റ്റഡി കൊലപാതകങ്ങളെന്നു സംശയിക്കുന്ന എല്ലാ സംഭവങ്ങളിലും സമഗ്രമായ അന്വേഷണം സമയബന്ധിതമായി നടത്താനും , കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥരെ അതിലൂടെ കണ്ടെത്തി ശിക്ഷാ നടപടികൾ സ്വീകരിക്കാനും ഞങ്ങൾ ആവശ്യപ്പെടുന്നു
തണ്ടർബോൾട് സ് മാതൃകയിലുള്ള ഭീകരവിരുദ്ധ കമാൻഡോ സൈന്യത്തെ വിന്യസിപ്പിക്കുന്നതിന് ഒരു ന്യായീകരണവും ഇല്ല. തണ്ടർ ബോൾട്സ് പിരിച്ചുവിടാനും , പോലീസ് കസ്റ്റഡി കൊലപാതകങ്ങളെന്നു സംശയിക്കുന്ന എല്ലാ സംഭവങ്ങളിലും സമഗ്രമായ അന്വേഷണം സമയബന്ധിതമായി നടത്താനും , കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥരെ അതിലൂടെ കണ്ടെത്തി ശിക്ഷാ നടപടികൾ സ്വീകരിക്കാനും ഞങ്ങൾ ആവശ്യപ്പെടുന്നു
ML Update
A CPIML Weekly News Magazine
Vol. 22, No. 44 (29 Oct – 4 Nov 2019)
A CPIML Weekly News Magazine
Vol. 22, No. 44 (29 Oct – 4 Nov 2019)
No comments:
Post a Comment