Friday 25 October 2019

ML UPDATE VOL. 22, NO. 43 (22-28 OCT 2019) /
പഴക്കമേറുന്ന വിശപ്പും
പൊളിയുന്ന ബാങ്കുകളും :
മോദി നിർമ്മിത ദുരന്തങ്ങളിൽ ഉഴലുന്ന ഇന്ത്യ 


എഡിറ്റോറിയൽ
രൂക്ഷമായിക്കൊണ്ടിരിക്കുന്ന  സാമ്പത്തിക പ്രതിസന്ധിയും അതിനെ ഫലപ്രദമായി നേരിടുന്നതിൽ ഭരണസംവിധാനങ്ങളുടെ സമ്പൂർണ്ണമായ പരാജയവും  ഇന്ത്യയിൽ ഇപ്പോൾ നിഷേധിക്കാനാവാത്ത ഒരു ദൈനംദിന യാഥാർഥ്യമായിരിക്കുന്നു. ഇതിന്റെ ദൃഷ്ടാന്തങ്ങൾ സാമ്പത്തിക രംഗത്തിന്റെ ഓരോ മണ്ഡലത്തിലും ധാരാളം ഉണ്ടായിക്കൊണ്ടിരിക്കുന്നു. സാമ്പത്തിക പ്രതിസന്ധി എന്നത് ഇപ്പോൾ വെറും അക്കാഡമിക് തലത്തിൽ ഒതുങ്ങുന്ന ഒരു വിഷയമോ, സർക്കാരിന് സ്ഥിതിവിവരക്ക ണക്കുകളിൽ കൃത്രിമം കലർത്തി എളുപ്പത്തിൽ നിഷേധിക്കാൻ കഴിയുന്ന കാര്യമോ അല്ലാതായിരിക്കുന്നു.  ഐ എം എഫ് മുതൽ റിസർവ് ബാങ്ക് വരെ അന്താരാഷ്ട്ര തലത്തിലോ ദേശീയ തലത്തിലോ ഉള്ള ഓരോ സ്ഥാപനവും  ദിനംപ്രതി  ചൂണ്ടിക്കാട്ടുന്ന ഒരു കാര്യം ഇന്ത്യയുടെ വളർച്ചാനിരക്ക് ഇപ്പോൾ താഴോട്ട് പോയിക്കൊണ്ടിരിക്കുന്നു  എന്നതാണ്. അതിലെല്ലാമുപരിയായി വെളിപ്പെട്ട മറ്റൊരു പ്രധാനപ്പെട്ട വിഷയം വിശപ്പിന്റെ ആഗോള സൂചികയുടെ കാര്യത്തിലും ഇന്ത്യയുടെ പദവിക്ക് സമീപകാലത്തു് ഉണ്ടായ അധഃപതനം ആണ്.  2000 -)0 ആണ്ടിൽ 113 രാജ്യങ്ങളുടെ കൂട്ടത്തിൽ ഇന്ത്യയുടെ സ്ഥാനം 83 ആയിരുന്നുവെങ്കിൽ രണ്ട് ദശാബ്ദങ്ങൾ പിന്നിട്ടപ്പോൾ അത് 117 ൽ 102 എന്ന സ്ഥാനത്തേക്ക്  താഴോട്ടായി. നമ്മുടെ അയൽരാജ്യങ്ങളായ ചൈന (25 ), ശ്രീലങ്ക(66 ),  മ്യാൻമർ (69 ) , നേപ്പാൾ (73 ), ബംഗ്ലാദേശ് (88 ) , പാകിസ്ഥാൻ (94) എന്നിവയുടേതുമായി താരതമ്യം ചെയ്യുമ്പോൾ ഗ്ലോബൽ ഹംഗർ ഇൻഡക്സിൽ (GHI ) ഇന്ത്യയുടെ സ്ഥാനം മേൽപ്പറഞ്ഞ രാജ്യങ്ങളുടെയെല്ലാം പുറകിൽ ആണെന്ന് മനസ്സിലാകും . 

അഞ്ചു വയസ്സിൽ താഴെ പ്രായക്കാരായ കുട്ടികളുടെ ക്കിടയിൽ പോഷകാഹാരക്കുറവ് നിമിത്തമായ മുരടിച്ച ശരീര വളർച്ചയുടെ തോത് ആശങ്ക ഉളവാക്കുന്നതാണ്. 2019 ലെ ഗ്ലോബൽ ഹംഗർ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ 20.8 % കുട്ടികൾ ഉയരത്തിനൊത്ത ശരീരഭാരം ഇല്ലാതെയും , 37.9 % കുട്ടികൾ പ്രായത്തിനൊത്ത ഉയരം വെക്കാതെയും വളർച്ച മുരടിച്ചവരായി ഉണ്ടെന്നാണ് പുതിയ കണക്കുകൾ പറയുന്നത്. ഇത് ലോകത്തിലെ ഏറ്റവും ഉയർന്ന നിരക്കുകൾ ആണ്. അതേ  റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്ന മറ്റൊരു കാര്യം 6 മാസത്തിനും 23 മാസത്തിനും ഇടയ്ക്കു പ്രായമുള്ള ശിശുക്കളിൽ വെറും 9.6 % (അതായത് ഏകദേശം പത്തിൽ ഒന്ന് ) ത്തിന് മാത്രമേ ആവശ്യമായ മിനിമം പോഷകാഹാരമെങ്കിലും ലഭിക്കുന്നുള്ളൂ എന്നതാണ് !  ഇതിൽ നിന്നെല്ലാം വ്യക്തമാവുന്നത് വിശപ്പിന്റെ പ്രശ്നം ഇന്ത്യയിൽ  ഇത്രയും വ്യാപകമായിട്ടും സർക്കാർ ഒന്നും ചെയ്യുന്നില്ല എന്നാണ്. മാത്രമല്ല, ഈ വിഷയം പൊതു മണ്ഡലത്തിൽ ഗൗരവമായി ഉന്നയിക്കാനുള്ള ഏതൊരു ശ്രമത്തെയും സർക്കാർ തടയുന്നതായും  കാണാം. ജാർഖണ്ഡിൽ നടക്കുന്ന പട്ടിണിമരണങ്ങളും അതിന്റെ കാരണങ്ങളും ശ്രദ്ധയിൽ കൊണ്ടുവരാനുള്ള സാമൂഹ്യപ്രവർത്തകരുടെ പരിശ്രമത്തെ പോലീസ് അടിച്ചമർത്തലിലൂടെയാണ് ഗവണ്മെന്റ് നേരിട്ടത്.   ഉത്തർ പ്രദേശിലെ ഉച്ചഭക്ഷണ വിതരണത്തിൽ നടന്ന വലിയ അഴിമതിയും ക്രമക്കേടും വെളിച്ചത്തുകൊണ്ടുവന്നത്തിന്റെ ഭാഗമായി സ്കൂൾ കുട്ടികൾക്ക് വെറും രോട്ടിയും ഉപ്പുമോ , ചോറും മഞ്ഞൾവെള്ളവുമോ ഉച്ചഭക്ഷണമായി  വിളമ്പുന്നതിന്റെ വീഡിയോകൾ മാദ്ധ്യമ പ്രവർത്തകർ പ്രസിദ്ധീകരിച്ചതിന് പ്രതികാരമായി സർക്കാർ അവരുടെ പേരിൽ വ്യാജക്കേസുകൾ ചുമത്തിയിട്ടുണ്ട് . 

ദീർഘകാലമായി തുടരുന്ന വിശപ്പ് ഗ്രാമീണ ഇന്ത്യയുടെ വിദൂരസ്ഥ മായ   ഉൾപ്രദേശങ്ങളിലോ , ഏതാനും പിന്നോക്ക മേഖലകളിലോ  മാത്രം ഒതുങ്ങിനിൽക്കുന്ന ഒരു പ്രതിഭാസമല്ല. അത് സമീപ കാലത്ത് ജനങ്ങളുടെ ഉപഭോഗശേഷിയിലും ക്രയശേഷിയിലും  ഉണ്ടായ  ഇടിവ് എന്ന കൂടുതൽ വ്യാപകവും, ആപൽക്കരവും  , ഗുരുതരവും ആയ ഒരു സ്ഥിതിവിശേഷത്തിന്റെ ഭീതിദമായ ഒരു പ്രതിഫലനം മാത്രമാണ്. ഗുരുതരമായ സാമ്പത്തിക മാന്ദ്യം നിമിത്തം പല ഉൽപ്പാദന- വ്യവസായമേഖലകളിലും വിൽപ്പന ഗണ്യമായി കുറഞ്ഞിരിക്കുന്നു. അതിന്റെ ഫലമായി ജനങ്ങളുടെ ഉപഭോഗത്തിലും വലിയ കുറവ് സംഭവിച്ചിരിക്കുന്നു. ഭക്ഷണം അടക്കമുള്ള അവശ്യ വസ്തുക്കളുടെ ദൈനം ദിന ഉപഭോഗം കുറയുമ്പോൾ വിശപ്പും പട്ടിണിയും സർവ്വത്രികമാകുന്ന ഒരു സ്ഥിതിയാണ് ഉണ്ടാകുക. ഒരു വശത്തു്  ജനങ്ങളുടെ ക്രയശേഷി കുറഞ്ഞുവരുന്ന അടിസ്ഥാന പ്രശ്നം പരിഹരിക്കാൻ സർക്കാർ കൂട്ടാക്കാതിരിക്കുമ്പോൾ മറുവശത്തുകൂടി എല്ലാ വിഭവങ്ങളും അതിസമ്പന്നർക്കും കോർപറേറ്റുകൾക്കും ഉപയോഗിക്കാൻ വിട്ടുകൊടുക്കുന്നതും ഇതേ സർക്കാർ ആണ്.  അതിനാൽ പരാജയം ഉറപ്പാക്കുന്ന  സാമ്പത്തിക തന്ത്രങ്ങൾ പിന്തുടരുക മാത്രമല്ല സക്കാർ ചെയ്യുന്നത്, രാജ്യത്തിനുമേൽ ഒരു ദുരിതം അടിച്ചേൽപ്പിക്കുക കൂടിയാണ്; ജനങ്ങൾക്കെതിരായ ഒരു സാമ്പത്തികയുദ്ധത്തിൽ കുറഞ്ഞ ഒന്നുമല്ല ഇത്.  
അടുത്തകാലത്ത് ബാങ്കിങ്  മേഖല  സർക്കാർ നങ്ങൾക്കെതിരെ നടത്തുന്ന  സാമ്പത്തിക യുദ്ധത്തിന്റെ  വേദിയായി  മാറിക്കൊണ്ടിരിക്കുകയാണ്. 2014 ൽ അധികാരത്തിൽ വന്ന സമയത്ത് മോദി സർക്കാർ ബാങ്കിംഗ് കൂടുതൽ ആളുകളിലേക്ക്‌ എത്തിക്കുന്ന ജൻ ധൻ യോജനയെക്കുറിച്ചു ധാരാളം പ്രചാരണങ്ങൾ നടത്തിയിരുന്നു. ബാങ്ക് ദേശസാൽക്കരണം നടന്നു വർഷങ്ങൾ കഴിഞ്ഞിട്ടും ബാങ്കിങ് വേണ്ടത്ര ജനകീയമായിട്ടില്ലെന്നും,  അതിനാൽ ഇന്ത്യയിലെ ബാങ്കുകൾ മധ്യ വർഗ്ഗക്കാരെ മാത്രം സേവിച്ചും പാവപ്പെട്ടവർക്ക് അപ്രാപ്യമായും  ഇരിക്കുന്ന അവസ്ഥ മാറേണ്ടതുണ്ടെന്നു സർക്കാർ പ്രചരിപ്പിച്ചു. പിന്നീട് ഏതാനും മാസങ്ങളും വർഷങ്ങളും കൊണ്ട് ബാങ്ക് അക്കൗണ്ടുകൾ രാജ്യത്തെങ്ങും കൂടുതൽ സർവ്വത്രികമാക്കിയതായി ഗവൺമെന്റ് അവകാശപ്പെട്ടു.  ഇന്ത്യയിൽ കാർഷിക പ്രതിസന്ധികളിൽപ്പെട്ടു നട്ടം തിരിയുന്ന കൃഷിക്കാർക്കോ, ചെറുകിട വ്യാപാരികൾക്കോ, കൈത്തൊഴിൽ സംരംഭകർക്കോ , ചെറുകിട ഉൽപ്പാദകർക്കോ ഇപ്പറയുന്ന സാർവ്വത്രിക ബാങ്കിങ്ങ് മുഖേന കുറഞ്ഞ പലിശയ്ക്ക് ബാങ്ക് വായ്പ്പയൊന്നും ലഭ്യമായിരുന്നില്ല.  മേൽപ്പറഞ്ഞ "ബാങ്കിങ് വിപ്ലവ" ത്തിന്റെ യഥാർഥ ലക്‌ഷ്യം മറ്റൊന്നായിരുന്നുവെന്നു പിന്നീട് നമ്മൾ തിരിച്ചറിഞ്ഞത്  വലിയ നോട്ടുകൾ റദ്ദാക്കിയതായി നരേന്ദ്ര മോദി പൊടുന്നനെ ഒരു പ്രഖ്യാപനം നടത്തുകയും   വലിയ നോട്ടുകൾ ഒന്നൊഴിയാതെ നിശ്ചിത സമയത്തിനുള്ളിൽ ബാങ്കുകളിൽ എത്തിക്കാൻ ജനങ്ങളെ നിർബന്ധിക്കുകയും ചെയ്‌തപ്പോൾ ആയിരുന്നു. മറ്റൊരുതരത്തിൽ പറയുകയാണെങ്കിൽ ,  ആളുകൾ കയ്യിൽ സൂക്ഷിച്ചപണമെല്ലാം  ഒറ്റ രാത്രികൊണ്ട് ബാങ്കിങ് ശൃംഖലയുടെ വരൂതിയിൽ ആയി.  

ബാങ്കുകൾക്ക് അവയുടെ പണപ്രതിസന്ധി മറികടക്കാൻ നോട്ടു നിരോധനത്തിലൂടെ തൽക്കാലം കഴിഞ്ഞെങ്കിലും , യഥാർഥത്തിൽ പ്രതിസന്ധി ഉത്ഭവിച്ചത് കോർപറേറ്റുകൾ ബാങ്കുകളിൽനിന്നും എടുത്ത ഭീമമായ തുകകൾക്കുള്ള വായ്‌പകൾ   തിരിച്ചടക്കാത്തതുമൂലം ആയിരുന്നു.  അങ്ങിനെ ഉണ്ടായ ബാങ്കിങ് പ്രതിസന്ധിയുടെ അടുത്ത ഘട്ടം ആണ് ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത് - അതായത് ദുർബ്ബലമെന്ന് വിളിക്കപ്പെടുന്ന ബാങ്കുകൾ പ്രബലമായ ബാങ്കുകളുമായി ലയിപ്പിക്കുന്നു. അതേ  സമയം, നിക്ഷേപകർ സ്വന്തം  പണം ബാങ്കിൽനിന്ന് പിൻവലിക്കുന്നത് ഓരോ ന്യായങ്ങൾ ഉണ്ടാക്കി നിയന്ത്രിക്കുന്നു . പഞ്ചാബ് ആൻഡ് മഹാരാഷ്ട്രാ കോ-ഓപ്പറേറ്റീവ് ബാങ്കിൻറെ കേസിൽ  നിക്ഷേപകർക്ക് പണം തിരികെ എടുക്കുന്നതിന് ഇത്തരത്തിലുള്ള നിയന്ത്രണങ്ങൾ ആണ് റിസർവ് ബാങ്ക് ഏർപ്പെടുത്തിയിരിക്കുന്നത്.  ആറു മാസത്തിൽ ഒരു നിക്ഷേപകന്  പിൻവലിക്കാവുന്ന പരമാവധി തുക 40,000 രൂപ എന്നും , ഒറ്റത്തവണ എടുക്കാവുന്ന പരമാവധി സംഖ്യ 10,000 രൂപ എന്നും നിശ്ചയിച്ചിരിക്കുകയാണ് .   1984 ൽ സ്ഥാപിതമായ PMC രാജ്യത്തിലെ ഏറ്റവും വലിയ അഞ്ച് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കുകളിലൊന്നും,  7 സംസ്ഥാനങ്ങളിലായി 137 ശാഖകൾ പ്രവർത്തിക്കുന്നതും  ആണ്. നിക്ഷേപകർ കഠിനാദ്ധ്വാനത്തിലൂടെ ഉണ്ടാക്കിയ അവരുടെ സമ്പാദ്യങ്ങൾ പിൻ വലിക്കുന്നതിന് റിസർവ്വ് ബാങ്ക്  ഏർപ്പെടുത്തിയ അന്യായമായ നിയന്ത്രണങ്ങൾ നിമിത്തം അതീവ ഗുരുതരമായ മാനസിക  സംഘർഷങ്ങളാണ് അവർ ഇന്ന് അഭിമുഖീകരിക്കുന്നത്.  ബാങ്ക് പൊളിയുകയാണെങ്കിൽ ഓരോ നിക്ഷേപകനും ലഭിക്കാൻ അർഹതയുള്ളത് പരമാവധി ഒരു ലക്ഷം രൂപ എന്ന  സ്റ്റാറ്റ്യൂട്ടറി റൂൾ കണക്കിലെടുത്താൽ എല്ലാ സാധാരണ നിക്ഷേപകർക്കും  ആശങ്കകൾ ഏറെയുണ്ടാക്കുന്ന ഒരു പേടിസ്വപ്നമായിരിക്കുകയാണ് ഇത്തരം നിയന്ത്രണങ്ങൾ.
  
നവംബർ മദ്ധ്യത്തിൽ പാർലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിക്കുന്നത് വലിയൊരു സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ആണ്. സാധാരണക്കാർ തൊഴിലുകൾ നഷ്ടപ്പെടുന്നതിന്റെയും, വരുമാനം കുറയുന്നതിന്റെയും , നിത്യോപയോഗ വസ്തുക്കളുടെ ഉപഭോഗം കുറയ്‌ക്കേണ്ടിവരുന്നതിന്റെയും എല്ലാം ആയ സമ്മർദ്ദങ്ങൾക്ക് പുറമേ സംശയാസ്പദവും പൊളിയാൻ സാധ്യതയുള്ളതുമായ ബാങ്കുകളിൽ പെട്ടുകിടക്കുന്ന അവരുടെ  നിക്ഷേപങ്ങൾ മരവിപ്പിക്കുന്നതിന്റെ ദുരിതങ്ങൾ കൂടി അനുഭവിക്കേണ്ടിവരുന്നു .   കഴിഞ്ഞ മൺസൂൺ സമ്മേളനത്തിൽ സാമ്പത്തിക രംഗത്തെ തകർച്ചയുടെ  പ്രശ്നത്തെ അഭിസംബോധന ചെയ്യാൻ മോദി സർക്കാർ കൂട്ടാക്കിയില്ല.  2019 തെരഞ്ഞെടുപ്പിൽ അധികാരം തിരിച്ചു കിട്ടിയതിന്റെ അഹന്തയിൽ , ഒരു തരത്തിലുള്ള ചർച്ചയും സൂക്ഷപരിശോധനയും കൂടാതെയാണ് ജനാധിപത്യ വിരുദ്ധ നടപടികൾ ഒന്നിന് പുറകെ മറ്റൊന്നായി ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കാൻ പാർലമെന്റിനെ ഉപയോഗിച്ചത്.

ഹരിയാനയിലും മഹാരാഷ്ട്രയിലും നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഭരണകക്ഷിക്ക് വിഷയങ്ങൾ ആയത് കശ്മീരും , പാകിസ്ഥാനും,  ബ്രിട്ടീഷ്കാരോട്  മാപ്പിരന്ന്
സ്വാതന്ത്ര്യസമരത്തെ വഞ്ചിച്ച  സവാർക്കർക്കു  ഭാരതരത്നം പദവി നൽകലും മാത്രം ആയിരുന്നു. ഹിന്ദു ദേശീയത അഥവാ ഹിന്ദുത്വത്തെക്കുറിച്ചു  സവാർക്കർ അവതരിപ്പിച്ച സിദ്ധാന്തം ഏതെല്ലാം വിധത്തിൽ വർഗ്ഗീയതയുടെ വിഷം രാജ്യത്തു വ്യാപിക്കാൻ ഇടവന്നുവെന്ന്  എല്ലാവര്ക്കും അറിയാം. ഇനി വരാൻ പോകുന്ന ജാർഖണ്ഡ് , ഡൽഹി തെരഞ്ഞെടുപ്പുകളിൽ നേട്ടമുണ്ടാക്കാനായിരിക്കും  മോദി - ഷാ സർക്കാർ പാർലമെന്റിനെ ശീതകാല സമ്മേളനത്തെ ഉപയോഗിക്കുക.  വർഗ്ഗീയത കുത്തിപ്പൊക്കാനുള്ള  ലാക്കോടെയുള്ള  പൗരത്വ നിയമ ഭേദഗതി ബില്ലും NRC യും രാജ്യത്ത് അടിച്ചേൽപ്പിക്കാൻ ആയിരിക്കും സർക്കാരിന്റെ നീക്കം. ജനങ്ങൾക്കിടയിൽ  വിഭാഗീയതയും വിദ്വേഷവും വളർത്തുക എന്ന അജൻഡ ഉൾക്കൊള്ളുന്ന NRC (ദേശീയ പൗരത്വ രെജിസ്ട്റി ) യെയും  - CAB (സിറ്റിസൺഷിപ് അമെൻഡ്മെന്റ് ബിൽ ) നേയും ഇന്ത്യയിലെ ജനങ്ങൾ തള്ളിക്കളയുകയും,  സാധാരണ ജനത ഇന്ന് ദിവസംതോറും നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രശ്നങ്ങൾക്ക്  സർക്കാരിനെക്കൊണ്ട് ഉത്തരം പറയിക്കുകയും വേണം  
ML Update Vol. 22, No. 43 (22-28 Oct 2019)
Address: CPI(ML) Central Office
Charu Bhawan
U-90 Shakarpur
Delhi – 110092

No comments:

Post a Comment