Saturday, 25 January 2025

 സിപിഐ (എം എൽ) ജന: സെക്രട്ടറി ദീപങ്കർ ഭട്ടാചാര്യയുടെ ഫേസ് ബുക് കുറിപ്പിൽനിന്ന് : 



 രണഘടനയുടെ 75-ാം വാർഷികവും റിപ്പബ്ലിക്കിൻ്റെ സ്ഥാപനദിനവും  ഇന്ത്യ ആഘോഷിക്കുമ്പോഴും ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തെയും ഇന്ത്യൻ ഭരണഘടനയെയും നിരാകരിക്കുന്ന പതിവ് ആർഎസ്എസ് ലൈൻ മോഹൻ ഭാഗവത് ആവർത്തിച്ചു. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ഇന്ത്യയുടെ യഥാർത്ഥ സ്വാതന്ത്ര്യത്തിൻ്റെ സംസ്ഥാപനമാണെന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് അത് ഉണ്ടായത്. 



ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിനെതിരായി ഉയർന്നുവന്ന ഇന്ത്യയുടെ കൊളോണിയൽ വിരുദ്ധ ദേശീയതയെ തുടക്കം മുതലേ ആർ എസ് എസ്  നിരാകരിച്ചത് തെളിയിക്കുന്നത്  'സാംസ്കാരിക ദേശീയത' എന്ന പേരിൽ എപ്പോഴും മറച്ചുപിടിക്കാൻ ശ്രമിച്ച സംഘത്തിൻ്റെ ജന്മസിദ്ധമായ കൊളോണിയൽ അനുകൂല സഹകരണ സ്വഭാവത്തെയാണ് .  ഇന്ത്യയുടെ കൊളോണിയൽ വിരുദ്ധ ദേശീയതയുടെ ഉയർച്ചയെ തടസ്സപ്പെടുത്താനും ചെറുക്കാനുമുള്ള ശ്രമത്തിൽ ആർഎസ്എസ് സാദ്ധ്യമായതെല്ലാം ചെയ്തു, സ്വാതന്ത്ര്യ സമരത്തിൽ നിന്ന് ഉയർന്നുവന്ന സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടനയെ 'ഇന്ത്യാ വിരുദ്ധ' മെന്ന് മുദ്രകുത്തി അത് നിരസിച്ചു. 

ഇന്ന്, രാഷ്ട്രീയ അധികാരത്തിലുള്ള മേൽക്കൈ ഉപയോഗപ്പെടുത്തിക്കൊണ്ട്  സ്വന്തം സംശയാസ്പദമായ പാരമ്പര്യവും വിഷലിപ്തമായ അജണ്ടയും ഇന്ത്യയുടെ 'യഥാർത്ഥ സ്വാതന്ത്ര്യ'ത്തിൻ്റെ നേട്ടം എന്ന നിലയിൽ  അടിച്ചേൽപ്പിക്കാൻ ആണ് ആർ എസ്സ് എസ്സ്  ശ്രമിക്കുന്നത്. ഇന്ത്യൻ ഭരണഘടനാ റിപ്പബ്ലിക്കിൻ്റെ 75-ാം വാർഷികത്തിന് മുന്നോടിയായി എടുക്കുന്ന അത്തരമൊരു നിലപാട്  ഇന്ത്യയുടെ ജനാധിപത്യ ഭാവിയോടുള്ള  പ്രത്യയശാസ്ത്ര പരവും രാഷ്ട്രീയവും ആയ ഏറ്റവും വലിയ വെല്ലുവിളിയാണ്. 

വിനാശകരമായ ആർഎസ്എസ് തത്വശാസ്ത്രത്തെ നിരാകരിച്ചാണ് ഇന്ത്യൻ സ്വാതന്ത്ര്യസമരം മുന്നേറിയത്.  മനുസ്മൃതിയെ സാമൂഹിക അടിമത്തത്തിൻ്റെ നിയമാവലിയായി അപലപിച്ചുകൊണ്ടാണ് ജനാധിപത്യപരവും സമത്വപരവുമായ സാമൂഹിക ക്രമത്തിനായുള്ള അന്വേഷണം മുന്നോട്ട് പോയത്.  വർഗീയ ഫാസിസത്തിൻ്റെ വിപത്തിൽ നിന്ന് ഭരണഘടനയെയും റിപ്പബ്ലിക്കിനെയും സംരക്ഷിക്കാൻ  ആർഎസ്എസ് ഗൂഢാലോചനയെ ഇന്ന് ഒരിക്കൽക്കൂടി  പരാജയപ്പെടുത്തേണ്ടിവന്നിരിക്കുന്നു.

No comments:

Post a Comment