ബസ്തറിലെ മനുഷ്യാവകാശ ലംഘനങ്ങൾ, നിയമബാഹ്യ കൊലപാതകങ്ങൾ, സൈനികവൽക്കരണം എന്നിവ അവസാനിപ്പിക്കുക
27 ജനുവരി, ന്യൂ ഡെൽഹി.
ഛത്തീസ്ഗഢിൽ 2025 ജനുവരിയിലെ മൂന്നാഴ്ചക്കുള്ളിൽ 47 മാവോയിസ്റ്റുകളെയെങ്കിലും സുരക്ഷാ സേന വധിച്ചതായി അറിയുന്നു. ഭരണകൂടം നടത്തുന്ന രക്തരൂക്ഷിതമായ യുദ്ധത്തിൽ 2024ൽ ഛത്തീസ്ഗഡിൽ 250 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്. ഇന്ത്യയെ മാവോയിസ്റ്റ് വിമുക്തമാക്കാനുള്ള സമയപരിധി 2026 മാർച്ചായി അമിത് ഷാ നിശ്ചയിച്ചിട്ടുണ്ട്. - സ്വതന്ത്ര. ഇതിനർത്ഥം ബസ്തറിലെ സുരക്ഷാ ക്യാമ്പുകളുടെ വലിയ തോതിലുള്ള വ്യാപനം, ഇസ്രായേലി ഡ്രോണുകൾ ഉൾപ്പെടെയുള്ള അത്യാധുനിക യുദ്ധോപകരണങ്ങളുടെ ഉപയോഗം, ഭരണകൂടത്തിൻ്റെ അനിയന്ത്രിതമായ നിയമബാഹ്യ അക്രമങ്ങൾ എന്നിവയാണ്.
2019 മുതൽ 290 സെക്യൂരിറ്റി ക്യാമ്പുകൾ ഇടതുതീവ്രവാദ ബാധിത സംസ്ഥാനങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. ഇവയിൽ ഏറെയും ഛത്തീസ്ഗഡിലും ഒഡീഷയിലും ആണ്. കഴിഞ്ഞ വർഷം സ്ഥാപിതമായ 48 ക്യാമ്പുകൾക്ക് പുറമേ, ഈ വർഷം ഇടതുതീവ്രവാദ ബാധിത സംസ്ഥാനങ്ങളിൽ 88 അധിക സുരക്ഷാ ക്യാമ്പുകൾ സ്ഥാപിക്കാനാണ് കേന്ദ്ര സുരക്ഷാ സേനയും പോലീസും ലക്ഷ്യമിടുന്നത്.
ബന്ധപ്പെട്ട ഗ്രാമസഭകളുടെ ആലോചനയും സമ്മതവുമില്ലാതെ അഞ്ചാം ഷെഡ്യൂൾ പ്രദേശങ്ങളിൽ സെക്യൂരിറ്റി ക്യാമ്പുകൾ സ്ഥാപിക്കുന്നതിനെതിരെയും അവരുടെ വനങ്ങളും ഭൂമിയും മറ്റ് വിഭവങ്ങളും നിയമവിരുദ്ധമായി കൈവശപ്പെടുത്തുന്നതിനെതിരെയും ആദിവാസികൾ സമാധാനപരവും സുസ്ഥിരവുമായ പ്രതിഷേധവുമായി ബസ്തറിലെ ഭയാനകമായ ഈ സൈനികവൽക്കരണത്തെ നേരിടുകയാണ് . ശരിയായ സ്കൂളുകൾക്കും ആരോഗ്യ സൗകര്യങ്ങൾക്കും മറ്റ് അടിസ്ഥാന സൗകര്യങ്ങൾക്കും വേണ്ടി ശബ്ദമുയർത്തിയ മൂൽ നിവാസി ബച്ചാവോ മഞ്ച് പോലുള്ള ഒരു ജനകീയ അവകാശ സംഘടനയെ പ്പോലും ഛത്തീസ്ഗഢ് പ്രത്യേക പൊതു സുരക്ഷാ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം 2024 ഒക്ടോബറിൽ, നിരോധിച്ചുകൊണ്ട് ഛത്തീസ്ഗഡ് സർക്കാർ ഉത്തരവിട്ടു.
'നക്‌സൽ-മുക്ത് ഭാരത്' എന്ന പേരിൽ ബി.ജെ.പി നേതൃത്വത്തിലുള്ള സർക്കാരുകൾ ബസ്തർ പോലുള്ള വിഭവ സമൃദ്ധമായ ആദിവാസി മേഖലകളെ സമ്പൂർണമായും സൈനികവൽക്കരിക്കുന്ന കാമ്പെയിൻ അഴിച്ചുവിട്ടിരിക്കുന്നു. എല്ലാത്തരം പ്രതിഷേധങ്ങളും ജനങ്ങളുടെ അവകാശ സമരങ്ങളും അടിച്ചമർത്തുംവിധത്തിൽ ആദിവാസി ജനതയ്ക്കെതിരെ മറയില്ലാത്ത യുദ്ധമാണ് അവർ ഇപ്പോൾ നടത്തുന്നത്.
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്-ലെനിനിസ്റ്റ്) ലിബറേഷൻ ഈ സൈനികവൽക്കരണ നയത്തെയും യുദ്ധത്തെയും അപലപിക്കുകയും ഈ ഉന്മൂലനയുദ്ധം ഉടനടി നിർത്തലാക്കാൻ ആവശ്യപ്പെടുകയും ചെയ്യു ന്നതോടൊപ്പം, വിഭവങ്ങൾ കവർന്നെടുക്കപ്പെട്ടവർക്കും അടിച്ചമർത്തപ്പെട്ടവർക്കും ഒരു ജനാധിപത്യ ഇടവും ചുറ്റുപാടുകളും ഉറപ്പാക്കാനുള്ള ആവശ്യമുന്നയിക്കാൻ നീതിയുടെ പക്ഷത്ത് നിൽക്കുന്ന എല്ലാ ശക്തികളോടും അഭ്യർത്ഥിക്കുന്നു. ബസ്തറിലേയും ആദിവാസി അസ്വാസ്ഥ്യത്തിന്റെ മറ്റ് പ്രദേശങ്ങളിലെയും ആദിവാസി പ്രക്ഷോഭങ്ങൾക്കെതിരായ നിയമബാഹ്യമായ കടന്നാക്രമണനയം ഭരണഘടനാപരമായ നിയമവാഴ്ചയ്ക്ക് തീർത്തും വിരുദ്ധമാണ്. മാവോയിസ്റ്റുകളെ ഉന്മൂലനം ചെയ്യുന്നതിൻ്റെ പേരിൽ അത്തരമൊരു നയത്തിൽ നിന്ന് രക്ഷപ്പെടാൻ സർക്കാരിനെ അനുവദിക്കാനാവില്ല. എല്ലാ മനുഷ്യാവകാശ പ്രവർത്തകരേയും ജനകീയ പ്രസ്ഥാന നേതാക്കളെയും അന്യായമായി കള്ളക്കേസിൽ കുടുക്കി ജയിലിലടച്ച നിരപരാധികളായ ആദിവാസികളേയും മോചിപ്പിക്കണമെന്ന് CPIML ആവശ്യപ്പെടുന്നു.
- കേന്ദ്രകമ്മിറ്റി, സിപിഐ (എംഎൽ) ലിബറേഷൻ
No comments:
Post a Comment