കുംഭമേളാ ദുരന്തവും മോദി-ഷാ-യോഗി ഭരണത്തിൻ്റെ കുറ്റബോധമില്ലായ്മയും
Tuesday, 4 February 2025
Saturday, 1 February 2025
ബി ജെ പി -സംഘപരിവാർ ശക്തികൾ ദലിത് എംഎൽഎ ഗോപാൽ രവിദാസിനെ ജാതീയമായി അധിക്ഷേപിച്ച സംഭവത്തിൽ സി പി ഐ (എം എൽ) ശക്തമായി പ്രതിഷേധിക്കുന്നു.
ML Update Vol. 28 ML Update Vol. 28, No. 05 (28 Jan - 03 Feb 2025)
ബിഹാറിലെ ഫതുഹായിൽ കുർതാവ്ൾ ഗ്രാമത്തിൽ പുതുതായി പണിയുന്ന ഒരു സ്കൂൾ കെട്ടിടത്തിന്റെ ഉത്ഘാടനവുമായി ബന്ധപ്പെട്ട് ഇന്ത്യൻ ഭരണഘടയുടെ മുഖവുര ആലേഖനം ചെയ്ത ഒരു ഫലകം അനാച്ഛാദനം ചെയ്യാൻ 2025 ജനുവരി 26 ന് എത്തിയിരുന്ന സി പി ഐ (എം എൽ) എം എൽ എ യ്ക്കെതിരെ ജാതീയ പരാമർശങ്ങൾ നടത്തി ചടങ്ങ് അലങ്കോലപ്പെടുത്താൻ സംഘപരിവാർ ശക്തികൾ ശ്രമിച്ചു.
ബിജെപി പിന്തുണയോടെ ഫ്യൂഡൽ ശക്തികൾ നടത്തിയ പ്രസ്തുത ജാതീയ ആക്രമണത്തെ സി പി ഐ (എം എൽ ) സംസ്ഥാന സെക്രട്ടറി സഖാവ് കുനാൽ ശക്തമായി അപലപിച്ചു. സ്കൂൾ കെട്ടിടത്തിന്റെ ഉത്ഘാടനച്ചടങ്ങിലേക്ക് ഇരച്ചു കയറിയ അക്രമികൾ സഖാവ് രവിദാസിനെതിരെ ജാതീയ അധിക്ഷേപം കലർന്ന ആക്രോശം മുഴക്കുകയും , ദലിത് സമുദായത്തിൽപ്പെട്ട വ്യക്തിയെ പരിപാടിയുടെ ഉദ്ഘാടകനാക്കിയത് അംഗീകരിക്കുന്നില്ലെന്ന് വിളിച്ചുപറയുകയും ചെയ്തു. കുറ്റക്കാർക്കെതിരെ പരാതി സമർപ്പിച്ചിട്ടുള്ളതായി അറിയിച്ച സഖാവ് കുനാൽ , സംഭവത്തിലെ പ്രതികളെ ഉടൻ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ടു.
ലജ്ജാകരമായ ഈ സംഭവത്തിൽ പ്രതിഷേധിക്കാൻ സി പി ഐ (എം എൽ )ന്റെ ആഭിമുഖ്യത്തിൽ ജനുവരി 28 നു ഫതുഹയിലെ ഇഷോപുർ നഹർ മുതൽ ഠാണാ ചൗക് വരെ ഒരു മാർച്ച് സംഘടിപ്പിച്ചു.
വർഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കാൻ മസൗർഹിയിൽ ത്രിവർണ്ണ പതാകയുടെ ദുരുപയോഗം
വ്യത്യസ്തവും സമാനമായ രീതിയിൽ ആശങ്കാജനകവുമായ മറ്റൊരുസംഭവവികാസം ആണ് മസൗർഹിയിൽ അരങ്ങേറിയത് . ബി ജെ പി - ആർ എസ്സ് എസ്സ് ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെട്ട ഒരു മോട്ടോർ സൈക്കിൾ റാലിയിൽ ത്രിവർണ്ണ പതാകകൾ കൈയ്യിലേന്തിയ സംഘപരിവാറുകാർ മുസ്‌ലിം വിരുദ്ധ വർഗ്ഗീയധ്രുവീകരണം ഉണ്ടാക്കാൻ ശ്രമിക്കുന്ന മുദ്രാവാക്യങ്ങൾ മുഴക്കുകയും, തന്റെ ഷോപ്പിലേക്ക് മടങ്ങുകയായിരുന്ന ഒരു മുസ്‌ലീം യുവാവിനെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ച് മനഃപൂർവ്വം സംഘർഷാവാസ്ഥയുണ്ടാക്കാൻ ശ്രമിക്കുകയും ചെയ്തു.
ഈ സംഭവങ്ങളിൽ സിപിഐ (എംഎൽ) അഗാധമായ ഉത്കണ്ഠ രേഖപ്പെടുത്തി, "ബിജെപിയുടെ നടപടികളുടെ ഭരണഘടനാ വിരുദ്ധവും ന്യൂനപക്ഷ വിരുദ്ധവുമായ സ്വഭാവം ആണ് അവ ഉയർത്തിക്കാട്ടുന്നത് . ഒരു സിറ്റിംഗ് എം.എൽ.എയെ ഇത്തരത്തിൽ അപമാനിക്കാൻ കഴിയുമ്പോൾ , ദലിതരെയും ന്യൂനപക്ഷങ്ങളെയും കീഴ്പ്പെടുത്താനും മനുവാദി ആശയം രാജ്യത്തിന്മേൽ അടിച്ചേൽപ്പിക്കാനുമുള്ള വിപുലമായ ശ്രമങ്ങളുടെ ഭാഗമാണിതെല്ലാം എന്ന് വ്യക്തമാണ്. ഇത് വിജയിക്കാൻ ജനങ്ങൾ അനുവദിക്കില്ലാ"- സഖാവ് കുനാൽ പ്രസ്താവിച്ചു.
ഈ സംഭവങ്ങളോടുള്ള പ്രതികരണമായി ജനുവരി 29 ന് പട്ന ജില്ലയിലുടനീളം വലിയ തോതിലുള്ള പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സിപിഐ (എംഎൽ) പ്രഖ്യാപിച്ചു. ബിജെപിയുടെ ഭരണഘടനാ വിരുദ്ധവും ജാതീയവും വർഗീയവുമായ നടപടികൾക്കെതിരെയുള്ള പ്രതിരോധത്തിൻ്റെ ഏകീകൃത പ്രകടനമായിരിക്കും പ്രതിഷേധം.
മഹാഗഡ് ബന്ധൻ ഉൾപ്പെടെയുള്ള പ്രാദേശിക നേതാക്കൾ സംഭവത്തെ അപലപിക്കുന്നു
ഗോപാൽ
രവിദാസിനെതിരായ ആക്രമണങ്ങളെ അപലപിച്ച് മഹാഗഡ് ബന്ധ നിലെ മുതിർന്ന നേതാക്കളും സി.പി.ഐ.(എം.എൽ ) ബ്ലോക്ക്
സെക്രട്ടറി ഗുരുദേവ് ദാസിൻ്റെ നേതൃത്വത്തിൽ ഫതുഹയിൽ സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിൽ അണിനിരന്നു. കുറ്റവാളികളെ 24 മണിക്കൂറിനുള്ളിൽ അറസ്റ്റ് ചെയ്യണമെന്നും നീതി ഉറപ്പാക്കാൻ മുഖ്യമന്ത്രി നിതീഷ് കുമാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
"അടിച്ചമർത്തപ്പെട്ടവർക്ക് അവകാശങ്ങൾ ഉറപ്പുനൽകുന്നതിനാൽ ഭരണഘടനയെ ബിജെപി ഭയപ്പെടുന്നു" വെന്ന് പ്രതിഷേധമാർച്ചിൽ പങ്കെടുത്ത സഖാവ് ഗുരുദേവ് പറഞ്ഞു. "വിയോജിപ്പുകളെ അടിച്ചമർത്താൻ അവരുടെ ഗുണ്ടകൾ ദളിതരെയും മുസ്ലീങ്ങളെയും ആക്രമിക്കുന്നു, പക്ഷേ ഈ ഫാസിസ്റ്റ് ആക്രമണത്തെ നാം ചെറുക്കും." ജാതി വർണ്ണവിവേചനത്തിനും വർഗീയ അക്രമത്തിനുമെതിരെ ബഹുജന പ്രസ്ഥാനങ്ങളെ അണിനിരത്താനുള്ള പ്രതിജ്ഞാബദ്ധത സിപിഐ (എംഎൽ) ആവർത്തിച്ചു, ഇന്ത്യയുടെ ബഹുസ്വരതയിലൂന്നുന്ന ധാർമ്മിക മൂല്യങ്ങളെ സംരക്ഷിക്കാനുള്ള പ്രതിരോധമായി ഈ സമരത്തെ വളർത്തേണ്ടത് അനിവാര്യമാണ്.
Friday, 31 January 2025
2025-26 ബജറ്റിലേക്ക്: സാമ്പത്തിക വെല്ലുവിളികളും രാഷ്ട്രീയ ആവശ്യകതകളും
ബസ്തറിലെ മനുഷ്യാവകാശ ലംഘനങ്ങൾ, നിയമബാഹ്യ കൊലപാതകങ്ങൾ, സൈനികവൽക്കരണം എന്നിവ അവസാനിപ്പിക്കുക
27 ജനുവരി, ന്യൂ ഡെൽഹി.
ഛത്തീസ്ഗഢിൽ 2025 ജനുവരിയിലെ മൂന്നാഴ്ചക്കുള്ളിൽ 47 മാവോയിസ്റ്റുകളെയെങ്കിലും സുരക്ഷാ സേന വധിച്ചതായി അറിയുന്നു. ഭരണകൂടം നടത്തുന്ന രക്തരൂക്ഷിതമായ യുദ്ധത്തിൽ 2024ൽ ഛത്തീസ്ഗഡിൽ 250 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്. ഇന്ത്യയെ മാവോയിസ്റ്റ് വിമുക്തമാക്കാനുള്ള സമയപരിധി 2026 മാർച്ചായി അമിത് ഷാ നിശ്ചയിച്ചിട്ടുണ്ട്. - സ്വതന്ത്ര. ഇതിനർത്ഥം ബസ്തറിലെ സുരക്ഷാ ക്യാമ്പുകളുടെ വലിയ തോതിലുള്ള വ്യാപനം, ഇസ്രായേലി ഡ്രോണുകൾ ഉൾപ്പെടെയുള്ള അത്യാധുനിക യുദ്ധോപകരണങ്ങളുടെ ഉപയോഗം, ഭരണകൂടത്തിൻ്റെ അനിയന്ത്രിതമായ നിയമബാഹ്യ അക്രമങ്ങൾ എന്നിവയാണ്.
2019 മുതൽ 290 സെക്യൂരിറ്റി ക്യാമ്പുകൾ ഇടതുതീവ്രവാദ ബാധിത സംസ്ഥാനങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. ഇവയിൽ ഏറെയും ഛത്തീസ്ഗഡിലും ഒഡീഷയിലും ആണ്. കഴിഞ്ഞ വർഷം സ്ഥാപിതമായ 48 ക്യാമ്പുകൾക്ക് പുറമേ, ഈ വർഷം ഇടതുതീവ്രവാദ ബാധിത സംസ്ഥാനങ്ങളിൽ 88 അധിക സുരക്ഷാ ക്യാമ്പുകൾ സ്ഥാപിക്കാനാണ് കേന്ദ്ര സുരക്ഷാ സേനയും പോലീസും ലക്ഷ്യമിടുന്നത്.
ബന്ധപ്പെട്ട ഗ്രാമസഭകളുടെ ആലോചനയും സമ്മതവുമില്ലാതെ അഞ്ചാം ഷെഡ്യൂൾ പ്രദേശങ്ങളിൽ സെക്യൂരിറ്റി ക്യാമ്പുകൾ സ്ഥാപിക്കുന്നതിനെതിരെയും അവരുടെ വനങ്ങളും ഭൂമിയും മറ്റ് വിഭവങ്ങളും നിയമവിരുദ്ധമായി കൈവശപ്പെടുത്തുന്നതിനെതിരെയും ആദിവാസികൾ സമാധാനപരവും സുസ്ഥിരവുമായ പ്രതിഷേധവുമായി ബസ്തറിലെ ഭയാനകമായ ഈ സൈനികവൽക്കരണത്തെ നേരിടുകയാണ് . ശരിയായ സ്കൂളുകൾക്കും ആരോഗ്യ സൗകര്യങ്ങൾക്കും മറ്റ് അടിസ്ഥാന സൗകര്യങ്ങൾക്കും വേണ്ടി ശബ്ദമുയർത്തിയ മൂൽ നിവാസി ബച്ചാവോ മഞ്ച് പോലുള്ള ഒരു ജനകീയ അവകാശ സംഘടനയെ പ്പോലും ഛത്തീസ്ഗഢ് പ്രത്യേക പൊതു സുരക്ഷാ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം 2024 ഒക്ടോബറിൽ, നിരോധിച്ചുകൊണ്ട് ഛത്തീസ്ഗഡ് സർക്കാർ ഉത്തരവിട്ടു.
'നക്‌സൽ-മുക്ത് ഭാരത്' എന്ന പേരിൽ ബി.ജെ.പി നേതൃത്വത്തിലുള്ള സർക്കാരുകൾ ബസ്തർ പോലുള്ള വിഭവ സമൃദ്ധമായ ആദിവാസി മേഖലകളെ സമ്പൂർണമായും സൈനികവൽക്കരിക്കുന്ന കാമ്പെയിൻ അഴിച്ചുവിട്ടിരിക്കുന്നു. എല്ലാത്തരം പ്രതിഷേധങ്ങളും ജനങ്ങളുടെ അവകാശ സമരങ്ങളും അടിച്ചമർത്തുംവിധത്തിൽ ആദിവാസി ജനതയ്ക്കെതിരെ മറയില്ലാത്ത യുദ്ധമാണ് അവർ ഇപ്പോൾ നടത്തുന്നത്.
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്-ലെനിനിസ്റ്റ്) ലിബറേഷൻ ഈ സൈനികവൽക്കരണ നയത്തെയും യുദ്ധത്തെയും അപലപിക്കുകയും ഈ ഉന്മൂലനയുദ്ധം ഉടനടി നിർത്തലാക്കാൻ ആവശ്യപ്പെടുകയും ചെയ്യു ന്നതോടൊപ്പം, വിഭവങ്ങൾ കവർന്നെടുക്കപ്പെട്ടവർക്കും അടിച്ചമർത്തപ്പെട്ടവർക്കും ഒരു ജനാധിപത്യ ഇടവും ചുറ്റുപാടുകളും ഉറപ്പാക്കാനുള്ള ആവശ്യമുന്നയിക്കാൻ നീതിയുടെ പക്ഷത്ത് നിൽക്കുന്ന എല്ലാ ശക്തികളോടും അഭ്യർത്ഥിക്കുന്നു. ബസ്തറിലേയും ആദിവാസി അസ്വാസ്ഥ്യത്തിന്റെ മറ്റ് പ്രദേശങ്ങളിലെയും ആദിവാസി പ്രക്ഷോഭങ്ങൾക്കെതിരായ നിയമബാഹ്യമായ കടന്നാക്രമണനയം ഭരണഘടനാപരമായ നിയമവാഴ്ചയ്ക്ക് തീർത്തും വിരുദ്ധമാണ്. മാവോയിസ്റ്റുകളെ ഉന്മൂലനം ചെയ്യുന്നതിൻ്റെ പേരിൽ അത്തരമൊരു നയത്തിൽ നിന്ന് രക്ഷപ്പെടാൻ സർക്കാരിനെ അനുവദിക്കാനാവില്ല. എല്ലാ മനുഷ്യാവകാശ പ്രവർത്തകരേയും ജനകീയ പ്രസ്ഥാന നേതാക്കളെയും അന്യായമായി കള്ളക്കേസിൽ കുടുക്കി ജയിലിലടച്ച നിരപരാധികളായ ആദിവാസികളേയും മോചിപ്പിക്കണമെന്ന് CPIML ആവശ്യപ്പെടുന്നു.
- കേന്ദ്രകമ്മിറ്റി, സിപിഐ (എംഎൽ) ലിബറേഷൻ
Saturday, 25 January 2025
സിപിഐ (എം എൽ) ജന: സെക്രട്ടറി ദീപങ്കർ ഭട്ടാചാര്യയുടെ ഫേസ് ബുക് കുറിപ്പിൽനിന്ന് :
ഭരണഘടനയുടെ 75-ാം വാർഷികവും റിപ്പബ്ലിക്കിൻ്റെ സ്ഥാപനദിനവും ഇന്ത്യ ആഘോഷിക്കുമ്പോഴും ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തെയും ഇന്ത്യൻ ഭരണഘടനയെയും നിരാകരിക്കുന്ന പതിവ് ആർഎസ്എസ് ലൈൻ മോഹൻ ഭാഗവത് ആവർത്തിച്ചു. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ഇന്ത്യയുടെ യഥാർത്ഥ സ്വാതന്ത്ര്യത്തിൻ്റെ സംസ്ഥാപനമാണെന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് അത് ഉണ്ടായത്.
ഗാസയിൽ വെടിനിർത്തലിന് പിന്നാലെ അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ അതിൻ്റെ വംശഹത്യാനയം തുടരുകയാണ്.
സി.പി.ഐ.(എം.എൽ.) ലിബറേഷൻ,
ജനുവരി 22, 2025
471 ദിവസത്തിലേറെയായി ഗാസയിലെ ഉപരോധിക്കപ്പെട്ട ജനതയ്‌ക്കെതിരെ ക്രൂരമായ ഉന്മൂലനയുദ്ധം നടത്തിയ ശേഷം, നെതന്യാഹുവിൻ്റെ നേതൃത്വത്തിലുള്ള ഇസ്രായേൽ ഭരണകൂടം വെടിനിർത്തലിന് നിർബന്ധിതരായി. 2025 ജനുവരി 15 ന് പ്രഖ്യാപിക്കുകയും ജനുവരി 19 ന് നടപ്പിലാക്കുകയും ചെയ്ത വെടിനിർത്തൽ കരാർ, പ്രദേശത്തെ നാശത്തിലേക്ക് തള്ളിവിട്ട നിരന്തരമായ ബോംബാക്രമണത്തിന് വിരാമമിട്ടു.
ഇന്ത്യയുടെ 'യഥാർത്ഥ സ്വാതന്ത്ര്യം' എന്ന ദുഷിച്ച RSS ഭാഷ്യം
എം എൽ അപ്ഡേറ്റ് എഡിറ്റോറിയൽ (ജനുവരി 22- 28, 2025)
തകർക്കപ്പെട്ട ബാബറി മസ്ജിദിൻ്റെ സ്ഥാനത്ത് സർക്കാർ സ്‌പോൺസർ ചെയ്‌ത രാമക്ഷേത്ര പ്രതിഷ്ഠ ഇന്ത്യയുടെ 'യഥാർത്ഥ സ്വാതന്ത്ര്യ'ത്തിൻ്റെ നിർണായക നിമിഷമാണെന്ന് വിശേഷിപ്പിച്ച മോഹൻ ഭാഗവതിൻ്റെ പ്രസ്താവന, ദേശീയതയെയും സ്വാതന്ത്ര്യത്തെയും കുറിച്ചുള്ള ആർഎസ്എസ് വീക്ഷണം യഥാർത്ഥ ചരിത്രത്തിന് തികച്ചും വിരുദ്ധമാണെന്ന് ഒരിക്കൽ കൂടി നമ്മെ ഓർമ്മിപ്പിക്കുന്നു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പ്രവർത്തിച്ച അഭിലാഷവും, ആർ.എസ്.എസിൻ്റെ ചരിത്രവും പ്രത്യയശാസ്ത്രവും കണക്കിലെടുക്കുമ്പോൾ, സംഘപരിവാർ മേധാവിയുടെ ഇത്തരമൊരു പ്രസ്താവന ഒരുപക്ഷെ പ്രതീക്ഷിക്കാവുന്നതേയുള്ളൂ. എന്നാൽ ഇപ്പോൾ മോദി സർക്കാരിലൂടെ ആർഎസ്എസ് രാഷ്ട്രീയ അധികാരത്തിൽ അഭൂതപൂർവമായ രീതിയിൽ പിടിമുറുക്കിയിരിക്കുകയാണ്. റിപ്പബ്ലിക് ഓഫ് ഇന്ത്യ സ്ഥാപിച്ചതിൻ്റെ 75-ാം വാർഷികത്തിൻ്റെ തലേന്ന് വ്യക്തമാക്കപ്പെട്ട ആർഎസ്എസിൻ്റെ പതിവ് പ്രത്യയശാസ്ത്ര നിലപാട് സ്വാതന്ത്ര്യ സമരത്തിൻ്റെ പാരമ്പര്യത്തെയും ഇന്ത്യൻ ഭരണഘടനയുടെ മതേതര ജനാധിപത്യ സ്വഭാവത്തെയും നിരാകരിച്ചു കൊണ്ടുള്ള യഥാർത്ഥമായ ഒരു യുദ്ധ പ്രഖ്യാപനത്തിന് തുല്യമാണ്.